സ്കോർപിയോൺ കിക്ക്
ഫുട്ബോൾ കളിയിലെ സവിശേഷമായ ഒരു പ്രകടനമാണ് സ്കോർപിയോൺ കിക്ക്(Scorpion kick). റിവേഴ്സ് ബൈസൈക്കിൾ കിക്ക് എന്നും ബാക്ക് ഹാമർ കിക്ക് എന്നും ഇത് അറിയപ്പെടാറുണ്ട്. ശരീരം മുന്നോട്ട് ആഞ്ഞ്, കൈകൾ നിലത്ത് കുത്തി, കാൽപ്പാദം പിന്നിലേക്ക് ഉയർത്തി പന്തടിക്കുന്ന പ്രകടനമാണ് ഇത്. തേൾ കുത്തുന്നതിന് സമാനമായ ശരീരക്രമീകരണത്തോടെ കളിക്കാരൻ പന്തടിക്കുന്നതിനാലാണ് ഇതിന് തേൾ കിക്ക് എന്ന പേര് ലഭിച്ചത്. കൊളമ്പിയൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പറായിരുന്ന റെനെ ഹിഗ്വിറ്റ നൽകിയ തേൾ കിക്ക് പ്രശസ്തമാണ്[1]. തോൾ കിക്കിന്റെ ഉപജ്ഞാതാവായും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു [2].1995 ൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിലാണ് സ്കോർപ്പിയോൺ കിക്ക് പ്രയോഗിച്ചത്.
അവലംബം
തിരുത്തുക- ↑ "സ്കോർപിയൺ ഗോളുകൾ". മനോരമ. 2017-01-03. Retrieved 2018-06-15.
- ↑ "Rogerio Ceni: Sao Paulo keeper into club record books". BBC. 4 June 2015. Retrieved 3 April 2016.