സ്കോട്ട് ആരോൺസൺ

അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ

സ്കോട്ട് ആരോൺസൺ (ജനനം മേയ് 21, 1981) [1] ഒരു സൈദ്ധാന്തിക കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ ഗവേഷണത്തിന്റെ ആദ്യകാല മേഖല ക്വാണ്ടം കമ്പ്യൂട്ടിംഗും കമ്പ്യൂട്ടേഷണൽ കോംപ്ലക്സിറ്റി തിയറിയുമാണ്.

സ്കോട്ട് ജോയൽ ആരോൺസൺ
സ്കോട്ട് ജോയൽ ആരോൺസൺ
ജനനം (1981-05-21) മേയ് 21, 1981  (43 വയസ്സ്)
ദേശീയതഅമേരിക്കൻ
കലാലയംകോർനെൽ സർവ്വകലാശാല
കാലിഫോർണിയ സർവ്വകലാശാല
അറിയപ്പെടുന്നത്Quantum Turing with postselection
Algebrization
പുരസ്കാരങ്ങൾഅലൻ. ടി. വാട്ടർമാൻ
PECASE
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകമ്പ്യൂട്ടേഷണൽ കോംപ്ലക്സിറ്റി തിയറി, ക്വാണ്ടം കമ്പ്യൂട്ടിങ്
സ്ഥാപനങ്ങൾടെക്സാസ് സർവകലാശാലയിൽ
മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
Institute for Advanced Study
വാട്ടർലൂ സർവ്വകലാശാല
ഡോക്ടർ ബിരുദ ഉപദേശകൻഉമേഷ് വസിറാണി

ആദ്യകാലജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ആരോൺസൺ വളർന്നത് അമേരിക്കയിലാണ്. ഒരു ശാസ്ത്ര എഴുത്തുകാരനായ അദ്ദേഹത്തിന്റെ അച്ഛൻ ഹോങ്കോങ്ങിൽ പബ്ലിക്ക് റിലേഷൻസ് എക്സിക്യൂട്ടീവായി നിയമിതനായിരുന്നതിനാൽ ഒരു വർഷം ഏഷ്യയിൽ ചെലവിട്ടു. [2] അദ്ദേഹം ചേർന്ന വിദ്യാലയത്തിൽ അനേകം വർഷം ഗണിതത്തിൽ നിന്ന് മാറി നിൽക്കാൻ അനുവദിച്ചിരുന്നു. അമേരിക്കയിലേക്ക് തിരിച്ചു ചെന്ന ശേഷം അദ്ദേഹത്തിന് മോശം ഗ്രേഡുകൾ കിട്ടിത്തുടങ്ങുകയും അധ്യാപകരുമായി തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്തു തുടങ്ങിയപ്പോൾ തന്റെ വിദ്യാഭ്യാസം പരിമിതമാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. അസാധാരണ കഴിവുകൾ ഉള്ള കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാർക്ക്സൺ സർവ്വകലാശാലയുടെ പരിപാടിയിൽ അദ്ദേഹം ചേർന്നു. ഹൈസ്ക്കൂളിലെ ആദ്യവർഷത്തിൽത്തന്നെ കോളേജുകൾക്കു വേണ്ടി അപേക്ഷിക്കാൻ ഇത് ആരോൻസനെ അനുവദിപ്പിച്ചു. കോർനെൽ സർവ്വകലാശാലയിൽ അദ്ദേഹം പ്രവേശിച്ചു.[2] അവിടെ വെച്ചാണ് 2000ൽ അദ്ദേഹത്തിന് കമ്പ്യൂട്ടർ ശാസ്ത്രത്തിൽ ബി.എസ്.സി ലഭിക്കുന്നത്.[3] പിഎച്ച്ഡിക്ക് വേണ്ടി കാലിഫോർണിയ സർവ്വകലാശാലയിൽ ചേർന്നു. ഉമേഷ് വസിറാണിയുടെ മാർഗ്ഗനിർദ്ദേശത്താൽ 2004ൽ അദ്ദേഹത്തിന് പിഎച്ച്ഡി ലഭിച്ചു.[4] അദ്ദേഹം ഒരു നിരീശ്വരവാദിയാണ്.[5]

ആരോൺസൺ ചെരുപ്പത്തിലേ ഗണിതത്തിലുള്ള കഴിവ് പ്രദർശിപ്പിച്ചിരുന്നു. ബേബിസിറ്ററുടെ പാഠപുസ്തകത്തിലെ ചിഹ്നങ്ങളിൽ പ്രലോഭനപ്പെട്ട് അദ്ദേഹം പതിനൊന്നാം വയസ്സിൽ സ്വന്തമായി കലനം (കാൽക്കുലസ്സ്) പഠിച്ചു. അദ്ദേഹം പതിനൊന്നാം വയസ്സിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ചെയ്തു തുടങ്ങി. വർഷങ്ങളിലായി കോഡിങ് നടത്തുന്ന സമപ്രായക്കാരേക്കാൾ കോഡിങ്ങിൽ താൻ പിന്നിലാണല്ലോ എന്നദ്ദേഹത്തിനു തോന്നി. ഇക്കാരണത്താൽ സൈദ്ധാന്തിക കമ്പ്യൂട്ടിങ്ങിലേക്ക് പിൻവലിഞ്ഞു. പ്രത്യേകിച്ച് കമ്പ്യൂട്ടേഷണൽ കോംപ്ലക്സിറ്റിയിലേക്ക്. കോർണെലിൽ വച്ച് അദ്ദേഹം ക്വാണ്ടം കമ്പ്യൂട്ടിങ്ങിൽ തൽപ്പരനാകുകയും അദ്ദേഹം കമ്പ്യൂട്ടേഷണൽ കോംപ്ലക്സിറ്റി തിയറി, ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവയിൽ മുഴുകി.[2]

ഔദ്യോഗികജീവിതം

തിരുത്തുക

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിലും വാട്ടർലൂ സർവ്വകലാശാലയിലും പോസ്റ്റ് ഡോക്ടറേറ്റ് പഠനങ്ങൾ പൂർത്തിയാക്കിയ ശേഷം 2007 ൽ അദ്ദേഹം എം.ഐ.ടി യിൽ അധ്യാപനത്തിനു ചേർന്നു.[3] ക്വാണ്ടം കമ്പ്യൂട്ടിങ്ങും തിയറിയുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ. 2016 ൽ അദ്ദേഹം എം.ഐ.ടി യിൽ നിന്നും ഓസ്റ്റിൻലെ ടെക്സാസ് സർവ്വകലാശാലയിൽ ചേർന്നു. ഇവിടെ അദ്ദേഹം ഡേവിഡ്. ജെ. ബ്രൂട്ടോൺ ജൂനിയർ സെന്റെനിയൽ പ്രൊഫസർ ഓഫ് കമ്പ്യൂട്ടർ സയൻസ് എന്ന തസ്തികയിൽ പ്രവർത്തിയ്ക്കുന്നു. സർവ്വകലാശാല തുടങ്ങിയ പുതിയ ക്വാണ്ടം കമ്പ്യൂട്ടിങ് ഗവേഷണകേന്ദ്രത്തിൽ സ്ഥാപക ഡയറക്ടർ ആയും സേവനം അനുഷ്ഠിയ്ക്കുന്നു.[6]

അവാർഡുകൾ

തിരുത്തുക
  • 2012 അലൻ. ടി. വാട്ടർമാൻ അവാർഡ് ജേതാക്കളിൽ ഒരാൾ സ്കോട്ട് ആരോൺസൺ ആണ്. [7]
  • സി. എസ്. ആർ 2011 ലെ ഏറ്റവും നല്ല പ്രബന്ധമായി തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ "The Equivalence of Sampling and Searching" എന്ന പ്രബന്ധമാണ്.
  • 2017 ലെ സൈമൺസ് ഇൻവെസ്റ്റിഗേറ്റർ.[8]

ജനപ്രിയത

തിരുത്തുക

അദ്ദേഹമാണ് കമ്പ്യൂട്ടേഷണൽ കോംപ്ലക്സിറ്റി തിയറിയിലെ എല്ലാ തരം ക്ലാസ്സുകളെയും വിവരിയ്ക്കാനുള്ള കോംപ്ലക്സിറ്റി സൂ Complexity Zoo Archived 2019-08-27 at the Wayback Machine. wiki എന്ന വെബ് സൈറ്റ് സ്ഥാപിച്ചത്.[9][10] "Shtetl-Optimized"[11] എന്ന പ്രശസ്തമായ ബ്ലോഗും അദ്ദേഹം നടത്തുന്നുണ്ട്. "Who Can Name The Bigger Number?"[12] എന്ന പ്രശസ്തമായ ഒരു ലേഖനവും അദ്ദേഹത്തിന്റേതായുണ്ട്. റ്റിബോർ റാഡോ വിവരിച്ച ബിസി ബീവർ നമ്പറുകളുടെ ആശയം അധ്യാപനഗവേഷണ മേഖലകളിൽ എങ്ങനെ ഉപയോഗിയ്ക്കാം എന്നുള്ളതായിരുന്നു ഈ ലേഖനത്തിന്റെ ഉള്ളടക്കം.

"Quantum Computing Since Democritus"[13] എന്നൊരു ബിരുദനിലവാരത്തിലുള്ള ക്വാണ്ടം കമ്പ്യൂട്ടിങിന്റെ ഒരു സർവ്വേ കോഴ്സും നടത്തിയിരുന്നു. പിന്നീട് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് ഇതിനെ ഒരു പുസ്തകമായി പുറത്തിറക്കിയിരുന്നു.[14] ക്വാണ്ടം ബലതന്ത്രം, സമയ സങ്കീർണ്ണത, സ്വതന്ത്ര ഇച്ഛ, സമയയാത്ര തുടങ്ങി വൈവിധ്യങ്ങളായ മേഖലകളിലെ വിഷയങ്ങൾ ഈ പുസ്തകത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. "The Limits of Quantum Computers" എന്ന അദ്ദേഹത്തിന്റെ ഒരു ലേഖനം സയന്റിഫിക് അമേരിക്കൻ മാസികയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്.[15]

  1. Aaronson, Scott. "Scott Aaronson". Qwiki.
  2. 2.0 2.1 2.2 Hardesty, Larry (7 April 2014). "The complexonaut". mit.edu. Retrieved 2014-04-12.
  3. 3.0 3.1 CV from Aaronson's web site.
  4. Scott Joel Aaronson at the Mathematics Genealogy Project.
  5. Scott Aaronson (January 16, 2007). "Long-awaited God post". Shtetl-Optimized – The Blog of Scott Aaronson. Retrieved June 15, 2013. If you'd asked, I would've told you that I, like yourself, am what most people would call a disbelieving atheist infidel heretic.
  6. Shetl-Optimized, "From Boston to Austin", February 28th, 2016.
  7. NSF to Honor Two Early Career Researchers in Computational Science With Alan T. Waterman Award, National Science Foundation, March 8, 2012, retrieved 2012-03-08.
  8. Simons Investigators Awardees, The Simons Foundation
  9. Automata, Computability and Complexity by Elaine Rich (2008) ISBN 0-13-228806-0, p. 589, section "The Complexity Zoo"
  10. The Complexity Zoo page (originally) at Qwiki (a quantum physics wiki, Stanford University)
  11. "Shtetl-Optimized". scottaaronson.com. Retrieved 2014-01-23.
  12. Aaronson, Scott. "Who Can Name the Bigger Number?". academic personal website. Electrical Engineering and Computer Science, MIT. Retrieved 2014-01-02.
  13. "PHYS771 Quantum Computing Since Democritus". scottaaronson.com. Retrieved 2014-01-23.
  14. "Quantum Computing Democritus :: Quantum physics, quantum information and quantum computation :: Cambridge University Press". cambridge.org. Retrieved 2014-01-23.
  15. Aaronson, Scott (February 2008). "The Limits of Quantum Computers". Scientific American. 298 (3): 62. Bibcode:2008SciAm.298c..62A. doi:10.1038/scientificamerican0308-62.
"https://ml.wikipedia.org/w/index.php?title=സ്കോട്ട്_ആരോൺസൺ&oldid=3621682" എന്ന താളിൽനിന്ന് ശേഖരിച്ചത്