മനുഷ്യനുൾപ്പെടെയുള്ള ജീവികൾക്ക് സ്വതന്ത്ര ഇച്ഛ ഉണ്ടോ എന്നുള്ളത് ശാസ്ത്രലോകത്തും തത്വശാസ്ത്രരംഗത്തും ഇപ്പൊഴും തർക്കവിഷയമാണ്. വിവിധഘടകങ്ങൾ നമ്മുടെ പ്രവൃത്തികളേയും തീരുമാനങ്ങളെയും എത്രത്തോളം സ്വാധീനിക്കുന്നു എന്നതാണ് ഇവിടെയുള്ള അടിസ്ഥാനചോദ്യം.

ഉദാഹരണത്തിന്, T എന്ന സമയത്ത് നാം ഒരു തീരുമാനമെടുത്തു എന്ന് കരുതുക. അതിന് തൊട്ടുമുൻപുവരെയുണ്ടായ വിവിധ ഘടകങ്ങൾ ആ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവും എന്നത് എല്ലാ തത്ത്വശാസ്ത്രങ്ങളും അംഗീകരിക്കുന്നതാണ്. എന്നാൽ ആ തീരുമാനം അതിന് തൊട്ടമുൻപുവരെയുള്ള ഘടകങ്ങളുടെ ആകെ സ്വാധീനത്തിന്റെ പ്രതിഫലനം മാത്രമാണോ, അതോ ഈ ഘടകങ്ങളിൽ നിന്നെല്ലാം വേർപെട്ട നമ്മുടെ ഒരു സ്വതന്ത്ര ഇച്ഛയുടെ കൂടെ സ്വാധീനം അതിലുണ്ടോ എന്നതാണ് തർക്ക വിഷയം.

പ്രാധാന്യം

തിരുത്തുക

സ്വതന്ത്ര ഇച്ഛ എന്ന സങ്കല്പത്തിന് മതപരമായും ശാസ്ത്രീയമായുമൊക്കെ വളരെ പ്രാധാന്യമുണ്ട്.

സ്വതന്ത്ര ചിന്ത ഉണ്ട് എന്നു കരുതിയാൽ സർവ്വവ്യാപിയായ ദൈവികശക്തിക്ക് വ്യക്തികളുടെ ഇച്ഛയിലോ തീരുമാനത്തിലോ പൂർണ്ണ നിയന്ത്രണമില്ല എന്നു കരുതേണ്ടി വരും.

സാമൂഹ്യപരം

തിരുത്തുക

സ്വതന്ത്ര ഇച്ഛ ഇല്ല എന്നു കരുതിയാൽ ഒരാൾ ചെയ്യുന്ന കുറ്റങ്ങൾക്ക് അയാൾ ഉത്തരവാദിയാണെന്ന് കരുതാൻ കഴിയാതാവും

ശാസ്ത്രപരം

തിരുത്തുക

സമയ യാത്ര എന്ന ആശയത്തിൽ കണ്ടുവരുന്ന വിഷയം, ഇത് സാധ്യമാണ് എന്നുണ്ടെങ്കിൽ,സമയത്തിലെ ഒരു പ്രത്യേക പോയിന്റിലൂടെ, നമുക്ക് മുൻപ് പോയ സമയത്തിലെ നാം ചിന്തിച്ചതിൽ നിന്ന് വ്യത്യസ്തമായുള്ള ഇച്ഛയിലോ തീരുമാനത്തിലോ എത്താൻ ഇപ്പോഴുള്ള നമുക്ക് കഴിയാതെ വരും.അല്ല ഇപ്പോഴുള്ള നാമാണ് മുന്നിൽ പോകുന്നതെങ്കിൽ, നാം ഇപ്പോൾ ചിന്തിക്കുന്ന കാര്യത്തിൽ നിന്നും വ്യത്യസ്തമായി നമ്മൾ കടന്നു പോയ പോയിന്റിലൂടെ, ഇനി വരാൻ പോകുന്ന സമയത്തിലെ നമുക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാൻ കഴിയാതെ വരും. അല്ലെന്നുണ്ടിൽ ഈ മൂന്നു കാലങ്ങളിലെയും വ്യക്തി വ്യത്യസ്ത പ്രപഞ്ചങ്ങളിലായിരിക്കണം ( സമാന്തര പ്രപഞ്ചങ്ങൾ (parallel universes)എന്ന ആശയം അനുസരിച്ച് )


"https://ml.wikipedia.org/w/index.php?title=സ്വതന്ത്ര_ഇച്ഛ&oldid=2157220" എന്ന താളിൽനിന്ന് ശേഖരിച്ചത്