(ഈ ലേഖനം കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാൻ തക്ക വിധത്തിൽ ദ്വിമാനചിത്രങ്ങളും എഴുത്തും ഡിജിറ്റൽ രൂപത്തിലേക്കു് പരിവർത്തനം ചെയ്യാനുപകരിക്കുന്ന ഡിജിറ്റൽ ഇമേജ് സ്കാനർ എന്നറിയപ്പെടുന്ന ഉപകരണത്തെക്കുറിച്ചാണു്. മെഡിക്കൽ ഇമേജിങ്ങ് രംഗത്തും റേഡിയോ / വയർലെസ്സ് സങ്കേതങ്ങളിലും മറ്റും സ്കാനർ എന്ന പേരിൽ അറിയപ്പെടുന്ന മറ്റുപകരണങ്ങളുമുണ്ടു്.)

കടലാസ് പോലെയുള്ള നേർത്ത വസ്തുകളിൽ രേഖപ്പെടുത്തിയ എഴുത്തു്, ചിത്രങ്ങൾ, മറ്റു ദ്വിമാനരൂപങ്ങൾ എന്നിവയെ തിരിച്ചറിഞ്ഞ് അവ കമ്പ്യൂട്ടറിലേക്ക് ഡിജിറ്റൽ രൂപത്തിൽ പരിവർത്തനം ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ അനുബന്ധ ഉപകരണമാണ് സ്കാനർ. പ്രകാശകിരണങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്ന അതിസൂക്ഷ്മ സെൻസറുകളുടെ സാങ്കേതികവിദ്യയാണു് സ്കാനറിൽ ഉപയോഗിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=സ്കാനർ&oldid=1309624" എന്ന താളിൽനിന്ന് ശേഖരിച്ചത്