ഡിജിറ്റൽ ക്യാമറ

(Digital camera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിലിം ഉപയോഗിക്കാതെ ഛായാഗ്രഹണം നടത്തുന്നതിനുള്ള ഉപകരണമാണ് ഡിജിറ്റൽ ക്യാമറ- ഇത് ഫിലിം ക്യാമറയെ അപേക്ഷിച്ച്, ഒരു ഇലക്ട്രോണിക് സെൻസർ (electronic sensor) ഉപയോഗിച്ച് ചിത്രങ്ങളെ (അല്ലെങ്കിൽ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു. ആധുനിക ഡിജിറ്റൽ ക്യാമറകൾ ബഹുനിർവ്വഹണപരമാണ്. ഒരേ പ്രയോഗോപകരണം തന്നെ ചിത്രങ്ങളും ചലച്ചിത്രവും ശബ്ദവും എടുക്കും.ഡിജിറ്റൽ സൂം ഒപ്റ്റിക്കൽ സൂം ഉള്ള കാമറകൾ വിപണിയിൽ ലഭ്യമാണ്.

ഒരു സിപിക്സ് ഡിജിറ്റൽ ക്യാമറ ഒരു തീപ്പെട്ടിക്കു സമീപം അളവ് കാണിക്കാൻ
ഡിജിറ്റൽ ക്യാമറ കൊണ്ടു ചിത്രം എടുക്കുന്നു.

2005-ൽ ഡിജിറ്റൽ ക്യാമറകൾ പരമ്പരാഗതമായ ഫിലിം ക്യാമറകളെ വ്യാപാരശ്രേണിയിൽ നിന്നു തള്ളിക്കളയാൻ ആരംഭിച്ചു. അവയുടെ ചെറുതായിക്കൊണ്ടിരിക്കുന്ന വലിപ്പം കാരണം സെൽ ഫോണുകളിലും പി.ഡി.എ.കളിലും അവയെ ഉൾപെടുത്താൻ കഴിയും.

ഡിജിറ്റൽ ക്യാമറ വിഭാഗങ്ങൾ

തിരുത്തുക

ഡിജിറ്റൽ ക്യാമറകളെ പല വിഭാഗങ്ങളായി തരം തിരിക്കാം

  1. വീഡിയോ ക്യാമറ
  2. കോംപാക്റ്റ് ഡിജിറ്റൽ ക്യാമറ
  3. ബ്രിഡ്ജ് ക്യാമറ
  4. ഡിജിറ്റൽ എസ്. എൽ. ആർ ക്യാമറ
  5. ഡിജിറ്റൽ റെയിഞ്‍ജ് ഫൈൻഡേഴസ്
  6. ക്യാമറ ഫോൺ
"https://ml.wikipedia.org/w/index.php?title=ഡിജിറ്റൽ_ക്യാമറ&oldid=3132197" എന്ന താളിൽനിന്ന് ശേഖരിച്ചത്