സോ ഷിസെകി(宋 紫石, 1715 - ഏപ്രിൽ 9, 1786[1]') നാഗസാക്കിയുടെയും നാൻപിൻ സ്കൂളുകളുടെയും ഒരു ജാപ്പനീസ് ചിത്രകാരനായിരുന്നു.

"Flowers and Birds in the Snow" 1765. Hanging scroll; color on silk. Kobe City Museum.

അദ്ദേഹത്തിൻറെ ആദ്യകാലഘട്ടം എഡോയിലും നാഗസാക്കിയിലും കുറച്ച് കാലം ചെലവഴിച്ചു. അവിടെ അദ്ദേഹം ചൈനീസ് ചിത്രകാരനായ സോംഗ് സിയാൻറെ കീഴിലായിരുന്നു ചിത്രകല അഭ്യസിച്ചിരുന്നത്. ജാപ്പനീസ് ഭാഷയിൽ സോ-ഷീഗാൻ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു. ഒരു കലയുടെ പേര് ആയ സോ ഷിസെകി എന്ന പേര് അദ്ദേഹത്തിൻറെ മാസ്റ്ററുടെ പേരിനെ അനുകരിച്ചെടുത്തതായിരുന്നു.[2]

ഷിസെകിയുടെ ബേർഡ്-ഫ്ളവർ പെയിന്റിംഗും മറ്റു ചിത്രങ്ങളായ ശാഖകളുടെ ബ്രഷ് സ്ട്രോക്കുകൾ,, വൃക്ഷങ്ങളുടെ തായ്‌ത്തടി, പാറക്കല്ലുകൾ, ഇങ്ക് വാഷ് പെയിന്റിംഗ്, പുഷ്പങ്ങളുടെയും ഇലകളുടെയും നിറം, തൂവലുകളുടെയും പുഷ്പങ്ങളുടെയും നല്ല ചിത്രീകരണങ്ങൾക്കായി വളരെ മികച്ച ബ്രഷ് സ്ട്രോക്കുകൾ, എന്നിവയ്ക്കായി വിശാലമായ കാലിഗ്രാഫിക് സംയോജനത്തിന്റെ ഉപയോഗം വളരെ വിശദമായതും ജീവസ്സുറ്റതും, യാഥാർത്ഥ്യമായതുമായ ചിത്രീകരണം പ്രദർശിപ്പിക്കുന്നു. എഡോയിലേക്ക് തിരിച്ച് വരുമ്പോഴേക്കും ഷിസെകി അദ്ധ്യാപകനായ ഷീബ കോകൻറെയും മറ്റുള്ളവരുടെ ഇടയിലും ആ നഗരത്തിലെ നാഗസാക്കി സ്കൂളിൻറെ പ്രധാന പ്രതിനിധിയും അധ്യാപകനുമായിരുന്നു. [2]ഹിരാഗ ജെന്നയിയും, സുഗിത ജനപാകു, തുടങ്ങിയ രങകു പണ്ഡിതന്മാരുമായി അദ്ദേഹം വളരെ അടുപ്പം പുലർത്തുകയും പാശ്ചാത്യ ചിത്രകലയിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.[1]യൂറോപ്യൻ പെയിന്റിംഗിൽ അദ്ദേഹത്തിൻറെ ശൈലിയിലുള്ള തിരഞ്ഞെടുക്കലിനു പകരം ഷിസെക്കി നാൻപിൻ സ്കൂളിൽ "സസ്യജന്തുജാലങ്ങളുടെ അലങ്കാര ചിത്രീകരണത്തിന് പക്വതയുണ്ടെന്ന് പണ്ഡിതനായ മെക്കറെല്ലി കരുതുന്നു.[3]അദ്ദേഹത്തിന്റെ ശൈലി കൂടുതൽ വിശദാംശങ്ങളിലുള്ളവയിൽ കൂടുതൽ ശ്രദ്ധയൂന്നുന്നു, കൂടാതെ ബൊട്ടാണിക്കൽ മാനുവലുകളും ശാസ്ത്രീയപഠനങ്ങളും അവശേഷിക്കുന്ന പാരമ്പര്യത്തെ പിന്തുണക്കുന്നു. പല പുസ്തകങ്ങളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ തടിയിൽ അച്ചടിച്ച വാല്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.[2]

ഇവയും കാണുക

തിരുത്തുക
  1. 1.0 1.1 Sō Shiseki to ha (宋紫石とは, "Sō Shishiki is..."). Kotobank.jp. Accessed 1 September 2009.
  2. 2.0 2.1 2.2 Morse, Anne Nishimura et al. (eds.) MFA Highlights: Arts of Japan. Boston: Museum of Fine Arts, 2008. p. 201.
  3. Marco, Meccarelli. 2015. "Chinese Painters in Nagasaki: Style and Artistic Contaminatio during the Tokugawa Period (1603-1868)" Ming Qing Studies 2015, Pages 175-236.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സോ_ഷിസെകി&oldid=3128694" എന്ന താളിൽനിന്ന് ശേഖരിച്ചത്