2019-ലെ മിസ്സ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ മോഡലാണ് സോസിബിനി തുൻസി.[1][2] മിസ്സ് യൂണിവേഴ്സ് പുരസ്കാരം കരസ്ഥമാക്കുന്ന മൂന്നാമത്തെ ദക്ഷിണാഫ്രിക്കക്കാരിയും 2011 മിസ്സ് യൂണിവേഴ്സ് കിരീടം കരസ്ഥമാക്കിയ ലെയ്‌ലാ ലോപ്പസിനു ശേഷമുള്ള ആദ്യത്തെ കറുത്ത വനിതാവിജയികൂടിയാണ് തുൻസി.[3][4]

സോസിബിനി തുൻസി
സൗന്ദര്യമത്സര ജേതാവ്
ജനനംസോസിബിനി തുൻസി
(1993-09-18) 18 സെപ്റ്റംബർ 1993  (30 വയസ്സ്)
റ്സോളോ , കിഴക്കൻ കേപ്, ദക്ഷിണാഫ്രിക്ക
വിദ്യാഭ്യാസംകേപ് പെനിൻസുല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി
ഉയരം1.78 m (5 ft 10 in)
തലമുടിയുടെ നിറംകറുപ്പ്
കണ്ണിന്റെ നിറംതവിട്ടുനിറം
അംഗീകാരങ്ങൾമിസ്സ് സൗത്ത് ആഫ്രിക്ക 2019
മിസ്സ് യൂണിവേഴ്സ് 2019
പ്രധാന
മത്സരം(ങ്ങൾ)
മിസ്സ് സൗത്ത് ആഫ്രിക്ക 2017
(ടോപ്പ് 26)
മിസ്സ് സൗത്ത് ആഫ്രിക്ക 2019
(വിജയി)
മിസ്സ് യൂണിവേഴ്സ് 2019
(വിജയി)

ജീവിത രേഖ തിരുത്തുക

 
പുത്രി ഇന്തോനേഷ്യ 2020 കിരീടധാരണ ഫിനാലെയിൽ പങ്കെടുത്ത തുൻസി, മിസ്സ് യൂണിവേഴ്സ് ഇന്തോനേഷ്യ 2020 ആയു മൗലിദ പുത്രിക്കൊപ്പം കെബായ വസ്ത്രത്തിൽ.[5]

കിഴക്കൻ കേപ്പിലെ സോളോയിൽ മാതാപിതാക്കളായ ഫിലിസ്വാ നാഡാപുവിനും, ലുങ്കിസ തുൻസിയുടെയും മകളായി തുൻസി ജനിച്ചു. മൂന്ന് സഹോദരിമാരിൽ ഒരാളാണ് തുൻസി. അടുത്തുള്ള ഗ്രാമമായ സിദ്‌വാദ്‌വേനിയിലാണ് വളർന്നത്. പിന്നീട് കേപ് ടൗണിലേക്ക് മാറി, ഗാർഡൻസ് നഗരത്തിൽ, കേപ് പെനിൻസുല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ ചേർന്നു, അവിടെ 2018-ൽ പബ്ലിക് റിലേഷൻസ്, ഇമേജ് മാനേജ്മെൻറ് എന്നിവയിൽ ബിരുദം നേടി.[6][7]

മിസ്സ് സൗത്ത് ആഫ്രിക്ക കിരീടം നേടുന്നതിനുമുമ്പ് തുൻസി, കേപ് പെനിൻസുല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ പബ്ലിക് റിലേഷൻസ് മാനേജ്മെൻറിൽ ബിരുദം നേടിയിരുന്നു, തുടർന്ന് ഓഗിൽവി കേപ് ടൌൺ എന്ന ഏജൻസിയിലെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ബിരുദ ഇന്റേണറായി ജോലി ചെയ്തു.[8]

അവലംബം തിരുത്തുക

  1. "മിസ് യൂണിവേഴ്‌സ് കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുൻസിക്ക്, ആദ്യപത്തിലെത്താതെ ഇന്ത്യ". mathrubhumi.com. Archived from the original on 2019-12-10. Retrieved 2019-12-10.
  2. "മിസ്സ് സൗത്ത് ആഫ്രിക്ക സൊസി‌ബിനി ടുൺസിന് മിസ്സ് യൂണിവേഴ്സ് കിരീടം". manoramaonline.com.
  3. "ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി തുൻസി മിസ് യൂണിവേഴ്സ്". malayalam.news18.com.
  4. "ദക്ഷിണാഫ്രിക്കൻ സുന്ദരി സോസിബിനി ടുൻസിക്ക് മിസ് യൂണിവേഴ്സ് കിരീടം; കൈയ്യടി നേടിയ ഉത്തരം ഇതാണ്". malayalam.oneindia.com.
  5. "പുത്രി ഇന്തോനേഷ്യ ടൂറിസത്തെയും രാജ്യത്തിന്റെ സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു". ടൂറിസം മന്ത്രാലയം (ഇന്തോനേഷ്യ). March 11, 2020.
  6. "'കറുത്ത നിറമുള്ള, കുറ്റിമുടിയുള്ള ഞാൻ സുന്ദരിയോ?'; ഇന്നവൾ വിശ്വ സുന്ദരി!". malayalam.samayam.com. Archived from the original on 2019-12-10. Retrieved 2019-12-10.
  7. "മിസ്സ്‌ യൂണിവേഴ്സ് പട്ടമണിഞ്ഞ് സൗത്ത് ആഫ്രിക്ക". zeenews.india.com.
  8. "മിസ്സ്‌ യൂണിവേഴ്‌സ് പട്ടം ദക്ഷിണാഫ്രിക്കൻ സുന്ദരിക്ക്". malayalam.indianexpress.com.


നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി മിസ്സ് യൂണിവേഴ്സ്
2019
പിൻഗാമി
  ആൻഡ്രിയ മെസ
മുൻഗാമി
ടാമിരീൻ ഗ്രീൻ
മിസ്സ് സൗത്ത് ആഫ്രിക്ക
2019
പിൻഗാമി
നതാഷ ജൗബെർട്
"https://ml.wikipedia.org/w/index.php?title=സോസിബിനി_തുൻസി&oldid=3809377" എന്ന താളിൽനിന്ന് ശേഖരിച്ചത്