സോവിയറ്റ് ലിറ്ററേച്ചർ (മാസിക)

മോസ്കോ ആസ്ഥാനമായുള്ള ഒരു സാഹിത്യ മാസികയായിരുന്നു സോവിയറ്റ് ലിറ്ററേച്ചർ സോവറ്റ്സ്കയ ലിറ്ററാത്തുറ [1] എന്നും അറിയപ്പെട്ടിരുന്നു. റഷ്യയും അതിന്റെ ഉപഗ്രഹ രാജ്യങ്ങളും ഉൾപ്പെടെ സോവിയറ്റ് യൂണിയന്റെ സാഹിത്യം പ്രചരിപ്പിക്കുന്നതിനായി സമർപ്പിച്ച ഈ മാസിക ആദ്യമായി പ്രസിദ്ധീകരിച്ചത് 1946 ലാണ്. [2] ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, ഹംഗേറിയൻ, പോളിഷ്, ചെക്ക്, സ്ലൊവാക് തുടങ്ങി നിരവധി ഭാഷകളിൽ സോവിയറ്റ് റൈറ്റേഴ്സ് യൂണിയൻ പ്രതിമാസ അടിസ്ഥാനത്തിൽ ഇത് പ്രസിദ്ധീകരിച്ചു. 1930 കളിലും 1940 കളിലും മാസികമലോക വിപ്ലവത്തിന്റെ സാഹിത്യം, അന്താരാഷ്ട്ര സാഹിത്യം എന്ന പേരുകളിൽ പ്രസിദ്ധീകരിച്ചിരുന്നു . 1946 ൽ പുനർനാമകരണം ചെയ്യപ്പെട്ട ഇത് 1990 വരെ തുടർച്ചയായി പുറത്തിറങ്ങിയിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ പ്രസിദ്ധീകരണം അവസാനിച്ചു.

സോവിയറ്റ് ലിറ്ററേച്ചർ (മാസിക)
ISSN0202-1870
സോവിയറ്റ് ലിറ്ററേച്ചർ (മാസിക) - കവി മയക്കോവ്സ്ക്കി വിശേഷാൽ പതിപ്പിന്റെ കവർ

വർഷങ്ങളോളം, സവ ഡാംഗുലോവായിരുന്നു മുഖ്യ പത്രാധിപർ . അവസാന എഡിറ്റർ ഇൻ ചീഫ് നതാഷ പെറോവയായിരുന്നു . 1990 ൽ സോവിയറ്റ് സാഹിത്യം പ്രസിദ്ധീകരണം അവസാനിപ്പിച്ച ശേഷം, പെറോവ 1991 ജനുവരിയിൽ ഗ്ലാസ് മാസിക ആരംഭിച്ചു. [3] [4]

അവലംബം തിരുത്തുക

 

  1. Soviet Life. Embassy of the Union of the Soviet Socialist Republics in the USA. 1984. p. 2.
  2. "Soviet literature". WorldCat. Retrieved 21 August 2020.
  3. "NEWS: 50+ Year Run of Soviet Literature Journal". Russian Art + Culture. October 13, 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. "From Russia With Literature". The New Inquiry.