സോവിയറ്റ് നാട്
സോവിയറ്റ് ഇന്ത്യൻ സൗഹൃദത്തിന്റെ ദ്വൈവാര പത്രികയായിരുന്നു സോവിയറ്റ് നാട്. മലയാളം, തമിഴ്, ഹിന്ദി, തെലുഗു, കന്നഡ, പഞ്ചാബി, ഉറുദു, ബംഗാളി, മറാഠി, ഗുജറാത്തി, ഒഡിയ, ആസാമി എന്നീ ഭാഷകളിൽ പ്രസിദ്ധീകരിച്ച വന്നു. മദ്രാസിൽ നിന്നായിരുന്നു (ഇന്നത്തെ ചെന്നൈ ) ഇതിന്റെ പ്രസിദ്ധീകരണം. ഇന്ത്യയിലെ സോവിയറ്റ് എംബസിയുടെ വാർത്താ വിതരണ വകുപ്പിനായിരുന്നു ഇതിന്റെ പ്രസിദ്ധീകരണ ചുമതല. . അന്നത്തെ നൂതനവും ആകർഷകവുമായ അച്ചടി സങ്കേതങ്ങൾ ഉപയോഗിച്ച് ചെന്നൈ സോവിയറ്റ് കോൺസുലേറ്റ് ആയിരുന്നു പ്രസിദ്ധീകരിച്ചത്. പ്രഗൽഭരായ പവനൻ, ഇഗ്നേഷ്യസ് കാക്കനാടൻ ഉൾപ്പെടെയുള്ള പത്രപ്രവർത്തകർ ഇതിൽ പ്രവർത്തിച്ചു.[1] സോവിയറ്റു വാർത്തകളും ലേഖനങ്ങളും ചിത്രങ്ങളോടെ പ്രസിദ്ധീകരിച്ചിരുന്ന ഈ മാസിക കേരളത്തിൽ പ്രഭാത് ബുക്കു ഹൗസ് വഴി വിതരണം ചെയ്തുവന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു.
ഗണം | രാഷ്ട്രീയ മാസിക |
---|---|
പ്രധാധകർ | സോവിയറ്റ് റഷ്യ |
രാജ്യം | റഷ്യ |
ഭാഷ | മലയാളം |
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Ignatius Kakkanadan to be laid to rest today". The New Indian Express. 1 November 2012. Archived from the original on 2021-05-07. Retrieved 7 April 2021.
{{cite web}}
: CS1 maint: bot: original URL status unknown (link)