സോളോതേൺ മഡോണ
ഹാൻസ് ഹോൾബെയ്ൻ ദി യംഗർ വരച്ച ചിത്രം
1522-ൽ ബാസലിലെ ഹാൻസ് ഹോൾബെയ്ൻ ദി യംഗർ വരച്ച ചിത്രമാണ് സോളോതേൺ മഡോണ. മാർട്ടിൻ ഓഫ് ടൂർസ് (ഒരു ഭിക്ഷക്കാരന് ദാനധർമ്മം നൽകുന്ന ബിഷപ്പായി കാണിച്ചിരിക്കുന്നു), സോളോഥർണിലെ ഉർസസ് (കവചത്തിൽ ഒരു പട്ടാളക്കാരനെ കാണിച്ചിരിക്കുന്നു) സിംഹാസനസ്ഥനായ കന്യാമറിയത്തെയും ക്രിസ്തുവിനെയും ഇതിൽ കാണിച്ചിരിക്കുന്നു.
Solothurn Madonna | |
---|---|
കലാകാരൻ | Hans Holbein the Younger |
വർഷം | 1522 |
Medium | Oil on limewood |
അളവുകൾ | 143,5 cm × 104,9 cm (565 ഇഞ്ച് × 413 ഇഞ്ച്) |
സ്ഥാനം | Kunstmuseum Solothurn |
ചിത്രീകരണത്തിനായി ആദ്യം നിയോഗിച്ച സഭ അജ്ഞാതമാണ്. എന്നാൽ 1864-ൽ സോളോതർണിലെ ഗ്രെൻചെൻ ജില്ലയിലെ അല്ലെർഹൈലിഗെൻകാപെല്ലെയിൽ മോശം അവസ്ഥയിൽ ഈ ചിത്രം വീണ്ടും പ്രത്യക്ഷപ്പെട്ടു. 1879 മുതൽ ഈ ചിത്രം സോളോതേൺ പട്ടണത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇതിന് പട്ടണത്തിന്റെ പേര് നൽകിയിട്ടുണ്ട്. ഡാർംസ്റ്റാഡ്റ്റ് മഡോണയ്ക്ക് ശേഷം നിലനിൽക്കുന്ന രണ്ടാമത്തെ വലിയ മഡോണയാണ് ഹാൻസ് ഹോൾബെയ്ൻ ദി യംഗറിന്റെ സോളോതർ മഡോണ.
ഗ്രന്ഥസൂചിക (ജർമ്മൻ ഭാഷയിൽ)
തിരുത്തുക- Jacob Amiet: Hans Holbein's Madonna von Solothurn Und der Stifter Nicolaus Conrad, Solothurn, 1879. Reprint: Bibliolife, LaVergne, 2011.
- Oskar Bätschmann, Pascal Griener: Hans Holbein d.J. – Die Solothurner Madonna. Eine Sacra Conversazione im Norden, Basel, 1998. ISBN 3-7965-1050-7
- Jochen Sander: Hans Holbein d. J. und die niederländische Kunst, am Beispiel der "Solothurner Madonna" in: Zeitschrift für Schweizerische Archäologie und Kunstgeschichte 55 (1998), S. 123–130.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Museums-Gesellschaft Grenchen Archived 2016-01-03 at the Wayback Machine.
- Die schönste Grenchnerin wohnt in Solothurn Archived 2016-03-04 at the Wayback Machine. (PDF; 211 kB)