സോയ പിർസാദ് ( പേർഷ്യൻ: زویا پیرزاد; Armenian: Զոյա Փիրզադ; ജനനം: 1952 ൽ അബദാനിൽ) ഒരു ഇറാനിയൻ-അർമേനിയൻ എഴുത്തുകാരിയും നോവലിസ്റ്റുമാണ്. അവരുടെ മാതാവ് ഇറാനിയൻ-അർമേനിയക്കാരിയും പിതാവ് റഷ്യൻ പശ്ചാത്തലമുള്ളയാളുമാണ്.[1] സോയ ജനിച്ചത് ടെഹ്‍റാനിലാണ്. വിവാഹിതയായ അവർക്ക് സാഷ, ഷെർവിൻ എന്നിങ്ങനെ രണ്ടുകുട്ടികളുമുണ്ട്.

സോയ പിർസാദിൻറെ ആദ്യനോവൽ "Cheragh-ha ra man khamush mikonam" (I Will Turn Off the Lights; ഇംഗ്ലീഷിൽ "തിങ്‍സ് വി ലെഫ്റ്റ് അൺസെഡ്" എന്ന പേരിൽ ഇറാനിൽ പലതവണ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇത് അനവധി ഭാഷകളിലേയ്ക്കു തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.[2]

"I Will Turn Off the Lights" 2002 ലെ ഏറ്റവും മികച്ച നോവലിനുള്ള "ഹൂഷാങ്ങ് ഗോൾഷിരി ലിറ്റററി അവാർഡിന്" അർഹമായിരുന്നു.

ഗ്രന്ഥങ്ങൾ

തിരുത്തുക

മുകളിൽ സൂചിപ്പിച്ച എല്ലാ പുസ്തകങ്ങളും ഫ്രഞ്ചുഭാഷയിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളതും പാരീസിലെ സുൽമ പബ്ലീഷേർസ് പ്രസിദ്ധീകരിച്ചതുമാണ്.[3]

സോയ പിർസാദിൻറെ ഗ്രന്ഥങ്ങൾ ജർമ്മൻ, ഇറ്റാലിയൻ, തുർക്കി, സ്പാനിഷ്, ഗ്രീക്ക് ഭാഷകളിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

  1. "RFI - زویا پیرزاد برندۀ جایزه ادبی "کوریه انترناسیونال"". Retrieved 9 October 2015.
  2. Iran Daily - Panorama - 07/11/05 Archived October 21, 2006, at the Wayback Machine.
  3. http://www.zulma.fr
"https://ml.wikipedia.org/w/index.php?title=സോയ_പിർസാദ്&oldid=3338542" എന്ന താളിൽനിന്ന് ശേഖരിച്ചത്