ഒരു ജർമൻ വിദ്യാർത്ഥിയും, നാസിവിരുദ്ധ രാഷ്ട്രീയ പ്രവർത്തകയും ആയിരുന്നു സോഫിയ മഗ്‌ദലെന സ്കോൾ അഥവാ സോഫീ സ്കോൾ (Sophie Scholl). [1][2] മ്യൂണിക് സർവ്വകലാശാലയിൽ യുദ്ധവിരുദ്ധലഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ സോഫിയേയും സഹോദരൻ ഹാൻസിനേയും രാജ്യദ്രോഹക്കുറ്റം ചുമത്തി ഗില്ലറ്റിൻ ചെയ്തു.

സോഫീ സ്കോൾ
ജനനം
സോഫിയ മഗ്‌ദലെന സ്കോൾ

(1921-05-09)9 മേയ് 1921
മരണം22 ഫെബ്രുവരി 1943(1943-02-22) (പ്രായം 21)
ദേശീയതജർമൻ
തൊഴിൽവിദ്യാർത്ഥി, സമര അംഗം
മാതാപിതാക്ക(ൾ)റോബർട്ട് സ്കോൾ
മഗ്‌ദലന മുള്ളർ
ബന്ധുക്കൾഇംഗി സ്കോൾ (സഹോദരി)
ഹാൻസ് സ്ക്കോൾ (സഹോദരൻ)

കുറ്റവിചാരണ

തിരുത്തുക

സോവിയറ്റ് ജൂതന്മാരെ കൂട്ടക്കുരുതി നടത്തുന്നത് അറിഞ്ഞ വൈറ്റ് റോസ് എന്ന സമാധാനപരമായി പ്രവർത്തനം നടത്തുന്ന ഒരു കോളേജ് അധ്യാപക-വിദ്യാർത്ഥി സംഘമാണ് യുദ്ധത്തിനെതിരെയുള്ള ലഘുലേഖ വിതരണം ചെയ്തത്. ജനകീയ കോടതിയിൽ വിചാരണ നേരിട്ട ആ സംഘത്തിലുള്ളവരെയെല്ലാം വധശിഷയ്ക്ക് വിധിച്ചു. തന്റെ മുന്നിൽ വന്ന അയ്യായിരത്തിലേറെ കേസുകളിൽ വധശിക്ഷ വിധിച്ച നാസി ജഡ്‌ജി റോളണ്ട് ഫ്രെയ്‌സർ ഇവരെയും നേരെ ഗില്ലറ്റിനിലേക്കു വിടുകയാണ് ചെയ്തത്. കോടതിയിൽ സോഫി പറഞ്ഞത് ഇങ്ങനെയാണ്:

എപ്പോഴെങ്കിലും, ആരെങ്കിലും ഒരു തുടക്കം ഇടണം. പലർക്കും അറിയാവുന്നതും, പലരും വിശ്വസിക്കുന്നതുമായ കാര്യങ്ങൾ പരസ്യമായി പറയുകയേ ഞങ്ങൾ ചെയ്തുള്ളൂ. ബാക്കിയുള്ളവർ അതു പറയാത്തതു പേടികൊണ്ടാണ്.[3]

മൂവായിരത്തിലധികം പേരെ ഗില്ലറ്റിൻ ചെയ്ത ജൊഹാൻ റീഷാർട്ട് ആണ് സോഫിയെയും സഹോദരനെയുമെല്ലാം വധിച്ചത് .

ബഹുമതികൾ

തിരുത്തുക

ജർമനിയിലെ പല വിദ്യാലയങ്ങളും തെരുവുകളുമെല്ലാം സോഫിയുടെയും സഹോദരന്റെയും പേരിൽ അറിയപ്പെടുന്നുണ്ട്. എക്കാലത്തെയും മികച്ച പത്തു ജർമൻ‌കാരെ തെരഞ്ഞെടുക്കാൻ 2003 -ൽ നടത്തിയ ഒരു പരിപാടിയിൽ നാൽപ്പതുവയസ്സിൽ താഴെയുള്ളവർ സോഫിയെയും സഹോദരനെയും ബാക്, ഗോയ്‌ഥേ, ഗുട്ടൻബർഗ്, ബിസ്മാർക്, വില്ലി ബ്രാന്റ്, ഐൻസ്റ്റീൻ എന്നിവർക്കു മുകളിൽ നാലാം സ്ഥാനത്ത് എത്തിച്ചു. ചെറുപ്പകാരുടെ മാത്രം വോട്ടിൽ സോഫിയും സഹോദരനുമായിരുന്നു ഒന്നാമത് എത്തിയത്. ഒരു ജർമർ മാസിക സോഫിയെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹതിയായി തെരഞ്ഞെടുത്തിട്ടുണ്ട്.

സോഫിയുടെ 93 -ആം പിറന്നാൾ ആഘോഷിക്കുന്ന 2014 മെയ് 9 -ന്റെ ഗൂഗിൾ ഡൂഡിൽ സോഫിയെപ്പറ്റി ആയിരുന്നു..

  1. Scholl, Inge (1983). The White Rose: Munich, 1942–1943. Schultz, Arthur R. (Trans.). Middletown, CT: Wesleyan University Press. p. 114. ISBN 978-0-8195-6086-5.
  2. Lisciotto, Carmelo (2007). "Sophie Scholl". Holocaust Education & Archive Research Team. Retrieved 21 March 2016.
  3. Simkin, John (January 2016). "Sophie Scholl". Spartacus Educational. Retrieved 21 March 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സോഫീ_സ്കോൾ&oldid=3780049" എന്ന താളിൽനിന്ന് ശേഖരിച്ചത്