സോഫി റെഡ്മണ്ട്
ജീൻ സോഫി എവർഡിൻ റെഡ്മണ്ട് (ജീവിതകാലം : 14 ജനുവരി 1907 - 18 സെപ്റ്റംബർ 1955)[1] ഒരു സുരിനാം സ്വദേശിയായ വൈദ്യനും ആക്ടിവിസ്റ്റുമായിരുന്നു.
സോഫി റെഡ്മണ്ട് | |
---|---|
ജനനം | ജീൻ സോഫി എവർഡിൻ റെഡ്മണ്ട് 14 ജനുവരി 1907 |
മരണം | 18 സെപ്റ്റംബർ 1955 | (പ്രായം 48)
തൊഴിൽ | വൈദ്യൻ, ആക്ടിവിസ്റ്റ്, രാഷ്ട്രീയക്കാരി, നാടകകൃത്ത്, നടി |
ജീവിതരേഖ
തിരുത്തുകമൊറാവിയൻ സഭയിലെ ഒരു അധ്യാപകൻറെ മകളായി സുരിനാം തലസ്ഥാനമായ പരമാരിബോയിലാണ് സോഫി റെഡ്മണ്ട് ജനിച്ചത്. മകൾ ഒരു അധ്യാപികയാകണമെന്നാണ് പിതാവ് ആഗ്രഹിച്ചതെങ്കിലും ഒരു വൈദ്യനാകണെന്ന് അവർ നിർബന്ധംപിടിച്ചു. കറുത്ത വർഗക്കാരിയായ അവൾക്ക് ഡോക്ടറാകാൻ കഴിയില്ലെന്നാണ് പിതാവ് കരുതിയത്. 1925-ൽ ഹൊഗെരെ ബർഗർസ്‌കൂളിലെ അവളുടെ അവസാന പരീക്ഷയ്ക്ക് ശേഷം, അക്കാലത്ത് സുരിനാമിലെ ഏറ്റവും ഉയർന്ന സെക്കൻഡറി വിദ്യാഭ്യാസം നൽകിയിരുന്നതും വിദ്യാലയത്തിലെ പ്രിൻസിപ്പൽ അവളെ ചേർക്കാൻ ആദ്യം വിസമ്മതിച്ചതുമായ, ഗീനീസ്‌കുണ്ടിഗെ മെഡിക്കൽ വിദ്യാലയത്തിൽ അവൾ ഉപരിപഠനം ആരംഭിക്കുകയും 1935-ൽ, പത്തുവർഷത്തിനുശേഷം അവിടെനിന്ന് വൈദ്യശാസത്ര ബിരുദം നേടുകയും ചെയ്തു. കലാലയത്തിലെ അഞ്ചാമത്തെ ബിരുദധാരിയും ആദ്യത്തെ കറുത്ത വർഗക്കാരിയുമായിരുന്നു സോഫി റെഡ്മണ്ട്.[2][3] അവൾ പരമാരിബോയിലാണ് തൻറെ പ്രാക്ടീസ് ആരംഭിച്ചത്. 1941-ൽ ഒരു ഡിസ്റ്റിലറായിരുന്ന ലൂയിസ് എമിൽ മോങ്കാവുവിനെ (1906-2007) അവർ വിവാഹം കഴിച്ചുവെങ്കിലും വിവാഹ ജീവിതത്തിൽ അവർ കുട്ടികളില്ലാതെ തുടർന്നു.[4]
ഒരു വൈദ്യനെന്ന നിലയിൽ, റെഡ്‌മണ്ട് പലപ്പോഴും ദരിദ്രരായ രോഗികളെ അവളുടെ വൈദ്യ പരിശീലന കാലത്ത് സൗജന്യമായി ചികിത്സിക്കുകയും ഇക്കാരണത്താൽ അവൾ sie datra fu pôtisma ("പാവങ്ങളുടെ ഡോക്ടർ") എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്നു.[5] അവളുടെ പരിശീലന സ്ഥലം ശാരീരിക അസ്വാസ്ഥ്യങ്ങൾ മുതൽ വിവാഹവും പണപ്രശ്നങ്ങളും വരെയുള്ള ഒരു കൗൺസിലിംഗ് കേന്ദ്രമായി ക്രമേണ വികസിച്ചു. 1940-കളുടെ അവസാനം മുതൽ, സുരിനാമീസ് റേഡിയോ സ്റ്റേഷനായ AVROS-ൽ ക്രിയോൾ ഭാഷയായ സ്രാനൻ ടോംഗോയിൽ ഈ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്ന അവർക്ക് അവിടെ Datra, mi wan’ aksi wan sa (“ഡോക്ടർ, എനിക്ക് എന്തെങ്കിലും ചോദിക്കണം”) എന്ന പേരിൽ പ്രതിവാര പ്രോഗ്രാമും ഉണ്ടായിരുന്നു. മൊറാവിയൻ ഇവാഞ്ചലിക്കൽ സഭയിലെ അംഗങ്ങൾക്ക് വൈദ്യശാസ്ത്ര പാഠങ്ങൾ നൽകിയിരുന്ന അവർ, സുരിനാമീസ് ജലവിതരണ കമ്പനിയുടെയും ചാരിറ്റി ആവശ്യങ്ങൾക്കുള്ള ചിൽഡ്രൺസ് ഹോം, മൊറാവിയൻ സഭയുടെ ജൂബിലി ഫണ്ട് തുടങ്ങിയ സാമൂഹിക സംഘടനകളുടെ ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു.[6]
പിയാനോ വായിക്കാൻ പഠിക്കണമെന്ന പിതാവിൻറെ ആഗ്രഹത്തിന് വിരുദ്ധമായി റെഡ്മണ്ട് വയലിൻ പഠിക്കാൻ തീരുമാനിച്ചു. അവർ പിന്നീട് താലിയ എന്ന നാടകസംഘത്തിന്റെ ബോർഡ് അംഗമായി. അവർ നിരവധി നാടകങ്ങൾ രചിക്കുകയും സ്വയം അഭിനയിക്കുകയും ചെയ്തു. 1948-ൽ, പൊതു തിരഞ്ഞെടുപ്പുകളെക്കുറിച്ച് വോട്ടർമാരെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയുള്ള Misi Jana e go na stembus (“മിസ് ജാന ഗോസ് ടു ദ ബാലറ്റ് ബോക്സ്”) എന്ന നാടകത്തിൽ അവർ നാടക സംഘത്തോടൊപ്പം അഭിനയിച്ചു. Grontapoe na asi tere ("ദ വേൾഡ് ഈസ് എ പോണിടെയിൽ") പോലെയുള്ള വിദ്യാഭ്യാസ സ്വഭാവമുള്ളതായിരുന്ന മറ്റ് നാടകങ്ങളുടെ തീമുകളിൽ പുതുതായി സ്ഥാപിതമായ രക്തപ്പകർച്ചാ സേവനം പോലെയുള്ളവയും വിശദീകരിക്കപ്പെട്ടു.[7]
1950-ൽ റെഡ്മണ്ട് സുരിനാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടതിനേത്തുടർന്ന് അവർക്ക് രാഷ്ട്രീയത്തോട് വിരക്തി തോന്നി.[8] സുരിനാമീസ് ക്രിയോൾ ഭാഷയായ സ്രാനൻ ടോംഗോ, സുരിനാമീസ് സംസ്കാരം, ആഫ്രോ-സുരിനാമീസ് ജനതയുടെ ആത്മവിശ്വാസം എന്നിവയെ വിലമതിക്കാനും സംരക്ഷിക്കാനും റെഡ്മണ്ട് അഹോരാത്രം പ്രവർത്തിച്ചിരുന്നു. അവർ പരമ്പരാഗത ആഫ്രോ-സുരിനമീസ് വസ്ത്രമായ കോട്ടോ ധരിക്കുകയും ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. നാടൻ ഉൽപന്നങ്ങൾ കൊണ്ട് ഉണ്ടാക്കിയ നാടൻ വിഭവങ്ങൾ അവതരിപ്പിച്ച അവർ തത്വത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷണങ്ങളൊന്നും വാങ്ങുന്നതിൽ താൽപര്യം കാണിച്ചില്ല. സുരിനാം സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണവും അവൾ ആസൂത്രണം ചെയ്തിരുന്നു.[9]
1955-ൽ റെഡ്മണ്ട് 48-ആം വയസ്സിൽ പരമാരിബോയിൽ വച്ച് അന്തരിച്ചു.[10]
സ്മാരകങ്ങൾ
തിരുത്തുകപരമാരിബോയിൽ, സോഫി റെഡ്മണ്ട് താമസിച്ചിരുന്ന തെരുവിന് ഡോ. സോഫി റെഡ്മണ്ട്സ്ട്രാറ്റ് എന്ന പേര് നൽകപ്പെടുകയും, നഗരത്തിലെ അക്കാദമിക് ഹോസ്പിറ്റലിൽ, ശിൽപിയായ ജോ റെൻസ് അവളുടെ പ്രതിമ അനാച്ഛാദനം നടത്തുകയും ചെയ്തു.[11] നെതർലാൻഡിലെ ആംസ്റ്റർഡാമിലെ ആംസ്റ്റർഡാം-സുയിഡോസ്റ്റ് ജില്ലയിൽ, ഒരു ചതുരത്തിന് അവളുടെ പേര് നൽകിയതോടൊപ്പം 2020-ൽ അവിടെ ഒരു ഫലകവും അനാച്ഛാദനം ചെയ്തു.[12]
അവലംബം
തിരുത്തുക- ↑ "Sophie Redmond". suriname.nu. Retrieved 2021-01-03.
- ↑ Arlette Strijland (2015-06-06). "Sophie Redmond – Vrouwelijke pioniers" (in ഡച്ച്). atria.nl. Retrieved 2021-01-03.
- ↑ "Geneeskundige school". Suriname.nu (in ഡച്ച്). Retrieved 24 December 2021.
- ↑ Robertine Romeny (2017-11-10). "Redmond, Jeane Sophie Everdine (1907-1955)" (in ഡച്ച്). Digitaal Vrouwenlexicon van Nederland. Retrieved 2021-01-03.

- ↑ Ananka Kofi (2020-09-30). "Onthulling Sophie Redmond paneel door stichting Between the Lines" (in ഡച്ച്). nakssuriname.com. Archived from the original on 2020-10-23. Retrieved 2021-01-03.