സോഫി അലകിജ
നൈജീരിയൻ സിനിമയിലെ അഭിനേത്രിയാണ് സോഫി റമ്മൽ അലകിജ (ജനനം 8 ഫെബ്രുവരി 1993). ഹലിത, അസിസ്റ്റന്റ് മാഡം എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ ഏറെ ശ്രദ്ധേയയായത്.
സോഫിയ അലകിജ | |
---|---|
ജനനം | സോഫിയ റമ്മൽ 8 ഫെബ്രുവരി 1993 |
തൊഴിൽ | നോളിവുഡ് നടി |
സജീവ കാലം | 2010–ഇതുവരെ |
ജീവിതപങ്കാളി(കൾ) | വാല അലകിജ |
കുട്ടികൾ | 2 |
ബന്ധുക്കൾ | ജെയ് റമ്മൽ (സഹോദരൻ) |
സ്വകാര്യ ജീവിതം
തിരുത്തുക1993 ഫെബ്രുവരി 8-ന് എഫിക് (ക്രോസ്-സ്റ്റേറ്റ് കലബാറിലെ ഒരു ഗോത്രം) ലെബനീസ് വംശജരായ ഒരു ഇസ്ലാമിക കുടുംബത്തിലാണ് അലകിജ ജനിച്ചത്.[1]
കരിയർ
തിരുത്തുക2010-ൽ തന്റെ മുൻ കാമുകൻ വിസ്‌കിഡിന്റെ ഹോള അറ്റ് യുവർ ബോയ് മ്യൂസിക് വീഡിയോയിലെ പ്രധാന നർത്തകിയായി അവർ അഭിനയിച്ചു.[1]
ഡ്രോയിംഗ് സ്‌ട്രാൻഡ്‌സ്, ഗെറ്റിംഗ് ഓവർ ഹിസ്, സ്മോൾ ചോപ്‌സ് എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[2] 2017-ൽ, ഘാനയും നൈജീരിയയും തമ്മിൽ സഹകരിച്ചുള്ള സ്‌കാൻഡൽസ് എന്ന ടിവി പരമ്പരയിൽ അവർ അഭിനയിച്ചു.[3] 2019ൽ ഹലിത എന്ന ടിവി സീരീസിലും തുടർന്ന് അസിസ്റ്റന്റ് മാഡംസ് എന്ന ടിവി സീരീസിലും അഭിനയിച്ചു. 2020ൽ ടിമിനി എഗ്ബുസൺസ് മുസ്ലീം വൈഫ് ലും അവർ അഭിനയിച്ചു.[4]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Shock As Actress, Sophie Alakija's Marriage To Nigeria's Richest Woman's Son, Wale Alakija Crashes". newdiplomatng. Retrieved 11 October 2020.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sophie Alakija Is An Absolute Delight". eavenuetoday. Retrieved 11 October 2020.
- ↑ "Ghana meets Nigeria! Ramsey Nouah, Sophie Alakija to star in New TV Series "Scandals"". bellanaija. Retrieved 11 October 2020.
- ↑ "7 Things You Probably Didn't Know About Stunning Model & Actress, Sophie Alakija". blueink. Archived from the original on 2020-10-13. Retrieved 11 October 2020.