സോനു കക്കാർ ഒരു ഇന്ത്യൻ പിന്നണിഗായികയാണ്. ഉത്തർഖണ്ഡ് സംസ്ഥാനത്തെ ഋഷികേശിൽ നിറ്റി കക്കാർ എന്ന പേരിലാണ് അവർ ജനിച്ചത്. 5 വയസുപ്രായമുള്ളപ്പോൾ മുതൽ ജാഗ്രൺസ് (ഹിന്ദു ഭക്തിഗാനങ്ങൾ) പാടാറുണ്ടായിരുന്നു. മാതാപിതാക്കൾ ഇക്കാലത്ത് ഡൽഹിയിലേയ്ക്കു താമസം മാറ്റിയിരുന്നു. സോനു കക്കാർ പിന്നീട് മുംബെയിലേയ്ക്കു താമസം മാറുകയും അവിടെവച്ച് ഒരു സംഗീതമത്സരത്തിൽവച്ച് ബോളിവുഡിലെ പ്രസിദ്ധ സംഗീതസംവിധായകനായ സന്ദീപ് ചൌട്ട, സോനു കക്കാറിന്റെ ഗാനം കേൾക്കാനിടവരുകയും അവരുടെ ആലാപനത്തിൽ ആകൃഷ്ടനായി തന്റെ അടുത്ത ചിത്രത്തിലെ “'Babuji zara dheere chalo” എന്ന ഗാനം ആലപിക്കുവാൻ അവസരം കൊടുക്കുകയും ചെയ്തു. ഈ ഗാനം അക്കാലത്തെ ഏറ്റവും പ്രസിദ്ധമായ ഡാൻസ് ഗാനമായിരുന്നു. ഗാനം വിജയിച്ചതോടെ അവർ ബോളിവുഡ് പിന്നണിഗാനരംഗത്തെ സ്ഥിരം സാന്നിദ്ധ്യമായിത്തീർന്നു. നുസ്രത്ത് ഫത്തേ അലി ഖാനാണ് അവരുടെ സംഗീതരംഗത്തെ ഏറ്റവും വലിയ പ്രചോദനം. അക്കാലത്തെ എല്ലാ പുതിയ ഗായികമാരും ലതാ മങ്കേഷ്ക്കറുടെയും ആഷാ ഭോസ്ലേയുടെ ശൈലിയിൽ പാടിയപ്പോൾ, സോനു കക്കാർ പൂർണ്ണമായി തൊണ്ടതുറന്നു പാടുകയും പിന്നണിഗാനരംഗത്ത് തന്റേതായ ഒരു വേറിട്ട ശൈലി സൃഷ്ടിക്കുകയും ചെയ്തു.   സംഗീതസംവിധായൻ സന്ദീപ് ചൌട്ട അവരെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗായികയായി കണക്കുകൂട്ടുന്നു. അവരുടെ ഗാനത്തിന് MTV IMMIES AWARD ലഭിച്ചിട്ടുണ്ട്. ചെറുപ്രാത്തിൽത്തന്നെ വിർജിൽ ഡോനാറ്റി, ഫ്രാങ്ക് ഗാംബെയിൽ, ബണ്ണി ബ്രൂണൽ, മിറ്റ്ച് ഫോർമാൻ തുടങ്ങിയ സംഗീതജ്ഞരോടോപ്പം പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു. പ്രസിദ്ധ സംഗീതജ്ഞനായ എ.ആർ. റഹ്മാനോടൊപ്പവും അവർ പ്രവർത്തിച്ചിരുന്നു. സമീപകാലത്തു സോനു കക്കാർ ആലപിച്ച  "Mallika I Hate You" എന്ന ഗാനം മറ്റൊരു സൂപ്പർഹിറ്റായിരുന്നു. ബോളിവുഡിലെ മറ്റോരു പ്രശസ്ത പിന്നണിഗായികയായ നേഹ കക്കാറിന്റെ മൂത്ത സഹോദരികൂടിയാണ് സോനു കക്കാർ. 

Sonu Kakkar
ജനനം (1982-10-20) 20 ഒക്ടോബർ 1982  (41 വയസ്സ്)
ജീവിതപങ്കാളി(കൾ)Neeraj (2006–present)
ബന്ധുക്കൾNeha Kakkar (sister)
Tony Kakkar (brother)
പുരസ്കാരങ്ങൾBest Debutant Singer award, mtv video music award, GIMA award for London Thumakda and madari.
Musical career
തൊഴിൽ(കൾ)Singer

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=സോനു_കക്കാർ&oldid=2786721" എന്ന താളിൽനിന്ന് ശേഖരിച്ചത്