സോനാക്ഷി സിൻഹ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

സോനാക്ഷി സിൻഹ (ജനനം: ജൂൺ 2, 1987) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. ഹിന്ദി ചലച്ചിത്രനടൻ ശത്രുഘ്നൻ സിൻഹയുടേയും, പൂനം സിൻഹയുടേയും പുത്രിയാണ് സോനാക്ഷി. ആദ്യകാല ജീവിതം ഒരു കോസ്റ്റ്യൂം ഡിസൈനറെന്ന നിലയിൽ ആരംഭിച്ച സോനാക്ഷി സിൻഹ, 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ നാടകീയ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുകയും ഈ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥമാക്കുകയുമുണ്ടായി.

സോനാക്ഷി സിൻഹ
Sinha in 2017
ജനനം (1987-06-02) 2 ജൂൺ 1987  (37 വയസ്സ്)[1]
കലാലയംSNDT Women's University
തൊഴിൽActress, singer
സജീവ കാലം2010–present
മാതാപിതാക്ക(ൾ)പൂനം സിൻഹ
Shatrughan Sinha

ആദ്യകാലം

തിരുത്തുക

1987 ജൂൺ 2 ന്[1] മുംബൈയിൽ പിതാവു വഴി ഒരു ബീഹാറി കായസ്താ പാരമ്പര്യത്തിലും മാതാവു വഴി ഒരു സിന്ധി പാരമ്പര്യത്തിലുമുള്ള കുടുംബത്തിലാണ് സോനാക്ഷി സിൻഹ ജനിച്ചത്.[2] പിതാവ് ശത്രുഘ്നൻ സിൻഹയും മാതാവ് പൂനം സിൻഹയും (മുമ്പ്, ചന്ദ്രിരമണി) ചലച്ചിത്രവേദിയിലെ അഭിനേതാക്കളായിരുന്നു. പിതാവ് ഇപ്പോൾ ഭാരതീയ ജനതാപാർട്ടിയിലെ അംഗമാണ്.[3][4] മാതാപിതാക്കളുടെ മൂന്ന് കുട്ടികളിൽ ഏറ്റവും ഇളയവളാണ് സോനാക്ഷി. രണ്ട് മൂത്ത സഹോദരന്മാരായ ലവ് സിൻഹ, കുഷ് സിൻഹ എന്നിവരാണ് ഇരട്ടകളാണ്. ആര്യ വിദ്യാ മന്ദിറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോനാക്ഷി, പിന്നീട് ശ്രീമതി നാത്തിബായ് ദാമോദർ താക്കർസേ വനിതാ സർവകലാശാലയുടെ കീഴിലുള്ള പ്രമീള വിതാൽദാസ് പോളിടെക്നിക്കിൽനിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടിയിരുന്നു.[5]

അഭിനയരംഗം

തിരുത്തുക

ഒരു കോസ്റ്റ്യൂം ഡിസൈനറായി ഔദ്യോഗിക ജീവിതമാരംഭിച്ച സോനാക്ഷി 2005 ൽ പുറത്തിറങ്ങിയ മേര ദിൽ ലേകേ ദേഖോ പോലെയുള്ള ചിത്രങ്ങൾക്കുവേണ്ടി വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തിരുന്നു.[6] 2010 ൽ പുറത്തിറങ്ങിയ ദബാംഗിൽ സൽമാൻ ഖാനോടൊപ്പം പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. 2010-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ ചിത്രം ആത്യന്തികമായി ഒരു ബ്ലോക് ബസ്റ്റർ ആയി മാറി.[7][8] ഈ ചിത്രത്തിലെ ഗ്രാമീണ പെൺകുട്ടിയുടെ വേഷം ചെയ്യുന്നതിനായി സോനാക്ഷി സിൻഹ 3 കിലോ ഭാരം കുറച്ചിരുന്നു.[9]

  1. 1.0 1.1 "'Shotgun Junior' Sonakshi Sinha turns 26!". Zee News. Retrieved 12 October 2017.
  2. Pradhan S. Bharati (12 June 2012), "It’s work first for Sonakshi", The Telegraph. Retrieved 23 June 2018.
  3. "'Shotgun Junior' Sonakshi Sinha turns 26!". Zee News. Retrieved 12 October 2017.
  4. "Sonakshi Sinhas birthday with fans". NDTV. Archived from the original on 2017-08-16. Retrieved 3 October 2014.
  5. "Just How educated are our Bollywood heroines?". Rediff.com. 18 January 2012. Retrieved 12 October 2017.
  6. "Who is Sonakshi Sinha?". NDTV. Archived from the original on 4 ഒക്ടോബർ 2013. Retrieved 12 ജൂലൈ 2013.
  7. "Top Lifetime Grossers 2010–2019 (Figures in Ind Rs)". Box Office India. Archived from the original on 21 ജൂൺ 2013. Retrieved 12 ജൂലൈ 2013.
  8. "'Dabangg' 17th on list of highest grossers". Times of India. 27 September 2010. Retrieved 12 October 2017.
  9. Tushar Doshi (29 October 2009). "Sonakshi Sinha lost 30 kgs [sic] for her debut film Dabangg". MiD DAY. Archived from the original on 2016-07-02. Retrieved 12 October 2017.
"https://ml.wikipedia.org/w/index.php?title=സോനാക്ഷി_സിൻഹ&oldid=4106316" എന്ന താളിൽനിന്ന് ശേഖരിച്ചത്