പൂനം സിൻഹ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

പൂനം സിൻഹ (ജനനം: നവംബർ 3, 1949) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ഫാഷൻ മോഡലാണ്. കോമൾ എന്ന പേരിൽ മുമ്പ് ഏതാനും ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്നു. 1968 ൽ മിസ്സ്. യങ് ഇന്ത്യ കിരീടമണിഞ്ഞ അവർ ഹിന്ദി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും രണ്ടു സിനിമകൾ നിർമ്മിക്കുകയും ചെയ്തു.[1]

പൂനം സിൻഹ
Poonam Sinha returns from IIFA 2012 07.jpg
ജനനം
Poonam Chandiramani

(1949-11-03) 3 നവംബർ 1949  (73 വയസ്സ്)
മറ്റ് പേരുകൾKomal
തൊഴിൽactor
ജീവിതപങ്കാളി(കൾ)
(m. 1980)
കുട്ടികൾLuv Sinha
Kush Sinha
Sonakshi Sinha

ആദ്യകാലംതിരുത്തുക

ഹൈദരാബാദിലെ ഒരു സിന്ധി കുടുംബത്തിലാണ് പൂനം ജനിച്ചത്.[2]

ഔദ്യോഗിക ജീവിതംതിരുത്തുക

ജിഗ്രി ദോസ്ത്, ദിൽ ദിവാന തുടങ്ങി നായികയായി അഭിനയിച്ച ചിത്രങ്ങളിലെല്ലാംതന്നെ കോമൾ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. 1973 ൽ പുറത്തിറങ്ങിയ ൽ സബാക് എന്ന ചിത്രത്തിൽ ശത്രുഘ്നൻ സിൻഹയുമൊത്ത് അഭിനയിച്ചു. പിന്നീട് രണ്ടുപേരും 1980 ൽ വിവാഹിതരായി. ഒരു യാത്രയ്ക്കിടെ ട്രെയിൻ കമ്പാർട്ട്മെന്റിൽവച്ചാണ് അവരുടെ ആദ്യ കൂടിക്കാഴ്ച് നടന്നത്.[3] വിവാഹശേഷം, കുട്ടികളെ വളർത്തുന്നതിനായി അവർ അഭിനയ ജീവിതം ഉപേക്ഷിച്ചു.[4] മുപ്പതു വർഷക്കാലത്തെ നീണ്ട ഇടവേളയ്ക്കുശേഷം പ്രശസ്ത ഹിന്ദി സംവിധായകൻ അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ജോധാ അക്ബർ (2008) എന്ന ഋത്വിക് റോഷൻ ചിത്രത്തിൽ അക്ബർ ചക്രവർത്തിയുടെ മാതാവ് മല്ലിക ഹമീദ ബാനു ബീഗം എന്ന കഥാപാത്രമായി അഭിനയിച്ചു.

സ്വകാര്യജീവിതംതിരുത്തുക

രാഷ്ട്രീയക്കാരനും പ്രശസ്ത അഭിനേതാവുമായ ശത്രുഘ്നൻ സിൻഹയെ വിവാഹം അവർ ചെയ്തു. നടൻമാരായ ലൗ സിൻഹ, കുഷ് സിൻഹ (ഇരട്ടകൾ), ബോളിവുഡ് നടിയായ സോനാക്ഷി സിൻഹ എന്നിവർ അവരുടെ മക്കളാണ്.

അഭിനയിച്ച ചിത്രങ്ങൾതിരുത്തുക

 • ജിഗ്രി ദോസ്ത് (1968)
 • ആദ്മി ഔർ ഇൻസാൻ (1969)
 • ആഗ് ഔർ ദാഗ് (1970)
 • സബാക് (1973)
 • ശൈത്താൻ (1974)
 • ദിൽ ദീവാന (1974)
 • ഡ്രീം ഗേൾ (1977)
 • മിത്ര്, മൈ ഫ്രണ്ട് (2002)
 • ജോധാ അക്ബർ (2008)
നിർമ്മാതാവ്
 • പ്രേം ഗീത് (1981) (അസോസിയേറ്റ് പ്രൊഡ്യൂസർ)
 • മേരാ ദിൽ ലേകേ ദേഖോo (2006)

അവലംബംതിരുത്തുക

 1. "Response is overwhelming, says Poonam Sinha". The Times of India. 5 May 2009. മൂലതാളിൽ നിന്നും 2013-10-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 January 2013.
 2. Pradhan S. Bharati (12 June 2012), "It’s work first for Sonakshi", The Telegraph. Retrieved 23 June 2018.
 3. "Shatrughan Sinha: The role of a lifetimeTNN". The Times of India. 11 July 2002. ശേഖരിച്ചത് 24 January 2013.
 4. "I gave up films for my kids: Poonam Sinha". Yahoo Lifestyle. 25 Apr 2012. മൂലതാളിൽ നിന്നും 2012-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 January 2013.
"https://ml.wikipedia.org/w/index.php?title=പൂനം_സിൻഹ&oldid=3637548" എന്ന താളിൽനിന്ന് ശേഖരിച്ചത്