ഛത്തീസ്‌ഗഢ് സംസ്ഥാനത്തെ ദണ്ഡേപാഢ ജില്ലയിലെ ജബേലി ഗ്രാമത്തിലെ ആദിവാസി അധ്യാപികയാണ് സോണി സോറി. മോവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011 ൽ ചണ്ഡീഗഢ് പോലിസിന് വേണ്ടി ഡൽഹി പോലിസ് ക്രൈം ബ്രാഞ്ച് അവരെ അറസ്റ്റ് ചെയ്തു. തടവിൽ കഴിയുമ്പോൾ പീഡനത്തിനും ലൈംഗിക ചുഷണത്തിനും അവർ ഇരയായതായി വാർത്തകൾ പുറത്ത് വന്നു[1]. പിന്നീട് 2013ൽ എട്ടിൽ ആറ് കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ അവരെ വിവിധ കോടതികൾ കുറ്റവിമുക്തയാക്കി[2][3].

സോണി സോറി
Sori at Bhopal Jan Utsav 2017
ജനനം1975
ബഡേ ബഡ്മ, ചണ്ഡീഗഢ്
ദേശീയതഇന്ത്യൻ
തൊഴിൽപ്രൈമറി അധ്യാപിക
അറിയപ്പെടുന്നത്2011ൽ അറസ്റ്റ് ചെയ്യപെടുകയും പോലീസ് പീഡനത്തിന് ഇരയാവുകയും ചെയ്തത്

ജയിൽ മോചിതയായ അവർ 2014ൽ ആം ആദ്മി പാർട്ടിയിൽ ചേർന്നു. 2014ലെ ലോകസഭാതിരഞ്ഞെടുപ്പിൽ ബസ്തറിൽ നിന്നും ആം ആദ്മി പാർട്ടിക്കു വേണ്ടി മത്സരിച്ചെങ്കിലും[4] വിജയിക്കാനായില്ല[5].

  1. "India: Release Soni Sori on International Women's Day". Amnesty International. 7 March 2012. Archived from the original on 2013-03-09. Retrieved 19 April 2012.
  2. "Soni Sori acquitted in a case of attack on Congress leader". The Hindu. 5 January 2013. Retrieved 2013-01-05.
  3. Bagchi, Suvojit (1 May 2013). "Soni Sori acquitted in a case of attack on Congress leader". The Hindu. Retrieved 28 September 2013.
  4. http://www.thehindu.com/news/national/soni-sori-shazia-ilmi-in-aaps-sixth-list-of-candidates/article5788936.ece
  5. "GENERAL ELECTION TO LOK SABHA TRENDS & RESULT 2014 - Chhattisgarh - BASTAR". Election Commission of India. Archived from the original on 2014-05-22. Retrieved 22 May 2014.


"https://ml.wikipedia.org/w/index.php?title=സോണി_സോറി&oldid=3621621" എന്ന താളിൽനിന്ന് ശേഖരിച്ചത്