പ്രശസ്ത ഒഡീസ്സി നർത്തകിയാണ് സോണാൽ മാൻസിങ്ങ്.1944-ൻ മുംബൈയിൽ ജനിച്ചു.നൃത്തത്തെക്കുറിച്ച് സ്വന്തമായ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമുള്ള സോണാൽ നർത്തകർക്കിടയിലെ തത്ത്വ ചിന്തക എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.മുൻ വിദേശകാര്യ സെക്രട്ടറി ലളിത് മാൻ സിംഗ് ആണ് ഭർത്താവ് .ഒരു നർത്തകി എന്നതിലുപരി സോണാൽ ഒരു സാമൂഹ്യ പ്രവർത്തകയും ചിന്തകയും ഗവേഷകയും വാഗ്മിയും അദ്ധ്യാപികയുമെല്ലാമായിരുന്നു.

സോണാൽ മാൻസിങ്ങ്
Sonal Mansingh.jpg
Sonal Mansingh performing in New Delhi.
ജീവിതരേഖ
ജനനനാമംSonal Pakvasa
ജനനം (1944-04-30) ഏപ്രിൽ 30, 1944  (76 വയസ്സ്)
Mumbai, British India
സ്വദേശംIndia
സംഗീതശൈലിIndian classical music
തൊഴിലു(കൾ)Indian classical dancer, choreographer
സജീവമായ കാലയളവ്1962–present
വെബ്സൈറ്റ്www.sonalmansingh.in

ജീവിതംതിരുത്തുക

ഒഡിഷക്കാരുടെ പ്രധാന നൃത്തരൂപമായ ഒഡീസി നൃത്തത്തിനു പുറമേ ഭരതനാട്യം,കുച്ചുപ്പുടി,ഛൗ തുടങ്ങിയ നൃത്തരംഗങ്ങളിലും കഴിവ് തെളിയിച്ചിരുന്നു.1964 മുതലായിരുന്നു അവർ സ്റ്റേജ് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയത്.1977-ൽ ഡൽഹിയിൽ സെന്റർ ഓഫ് ഇന്ത്യൻ ഡാൻസ് എന്ന സ്ഥാപനം ആരംഭിച്ച സോണാൽ ഇന്ത്യക്കകത്തും പുറത്തും ധാരാളം പരിപാടികൾ അവതരിപ്പിച്ചു.ഇതു കൂടാതെ രാജ്യങ്ങൾക്കിടയിലെ അടുപ്പം വർദ്ധിക്കുന്നതിനും നൃത്തം ഏറെ സഹായകമാണെന്ന് അവർ വിശ്വസിച്ചിരുന്നു.നൃത്ത രംഗത്തിനു പുറമേ സ്ത്രീകളുടെ പ്രശ്നങ്ങെയും പരിസ്ഥിതി പ്രശ്നങ്ങളെയും ഗൗരവമായി കാണുകയും ഉരച്ച നിലപാടെടുക്കുകയും ചെയ്ത വ്യക്തി കൂടിയാണ് സോണാൽ.

സ്വന്തം ജീവിതം നൃത്തത്തിനായി ഉഴിഞ്ഞു വെച്ച അവർ ഇന്ത്യയിലെ നൃത്തത്തിന്റെയും കലാ പാരമ്പര്യത്തിന്റെയും പ്രമുഖ വക്താവായി മാറിയിരിക്കുന്നു.നൃത്ത രംഗം ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായെങ്കിലും ഇപ്പോഴും നൃത്തത്തിൽ അലിഞ്ഞു ജീവിക്കുന്ന അതുല്യ പ്രതിഭയാണ് സോണാൽ മാൻസിംഗ്

പുരസ്കാരങ്ങൾതിരുത്തുക

പത്മ ഭൂഷൺ ഉൾപ്പെടെ ധാരാളം അവാർഡുകളും പുരസ്കാരങ്ങളും അവരുടെ നൃത്ത വൈഭവത്തെ തേടിയെത്തി.ഹരിദാസ് സംഗീത സമ്മേളനത്തിൽ വെച്ച് ശിങ്കാർമണി അവാർഡ്,ദേശീയ സാംസ്കാരിക സംഘടനയുടെ നാട്യ കലാരത്ന,രാജീവ് ഗാന്ധി എക്സലൻസ് അവാർഡ്,ഇന്ദിര പ്രിയദർശിനി അവാർഡ്,വിയറ്റ്നാം ആൻഡ് സ്റ്റേറ്റിന്റെ മെഡൽസ് തുടങ്ങിയവ പ്രധാന അവാർഡുകളാണ്.

രാജ്യസഭാംഗം 2018തിരുത്തുക

2018 ൽ രാജ്യസഭാംഗമായി നിർദ്ദേശം ചെയ്യപ്പെട്ടു.[1]


അവലംബംതിരുത്തുക

111 പ്രശസ്ത വനിതകൾ

  1. http://www.mathrubhumi.com/news/india/president-nominates-ram-shakal-raghunath-mohapatra-sonal-mansingh-rakesh-sinha-to-rajya-sabha-1.2970833
"https://ml.wikipedia.org/w/index.php?title=സോണാൽ_മാൻസിങ്ങ്&oldid=3086519" എന്ന താളിൽനിന്ന് ശേഖരിച്ചത്