സോങ് സോങ്ങും ഹുവ ഹുവായും
സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ക്രാബ്-ഈറ്റിംഗ് മക്കാക്ക് ഇനത്തിൽപെട്ട് രണ്ടു കുരങ്ങുകളാണ് സോങ് സോങ്ങും ഹുവ ഹുവായും (ജനനം 27 നവംബർ 2017). ഡോളി ചെമ്പരിയാടിനെ സൃഷ്ടിച്ച അതേ ക്ലോണിംഗ് സാങ്കേതിക വിദ്യയാണ് സോമറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ. ക്ലോണിംഗ് വഴി സൃഷ്ടിച്ച ആദ്യ പ്രൈമേറ്റുകൾ ആണ് ഇവ. ഷാങ്ങ്ഹായിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയൻസസിൽ ആയിരുന്നു ഇവ ജനിച്ചത്.[1] [2]
Species | Macaca fascicularis |
---|---|
Sex | Female |
Born | Zhong Zhong നവംബർ 27, 2017 Hua Hua ഡിസംബർ 5, 2017 Shanghai, China |
Nation from | China |
Known for | First primates to be cloned using the somatic cell nuclear transfer method |
പശ്ചാത്തലം
തിരുത്തുക1996-ൽ സോമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ (എസ്സിഎൻടി) രീതി ഉപയോഗിച്ച് ശാസ്ത്രജ്ഞർ ആദ്യത്തെ ക്ലോണിംഗ് സസ്തനികളായ ഡോളി ചെമ്പരിയാടിനെ സൃഷ്ടിച്ചു. കന്നുകാലികൾ, പൂച്ചകൾ, നായ്ക്കൾ, കുതിരകൾ, എലികൾ എന്നിവയടക്കം 23 സസ്തനി ഇനങ്ങളെ വിജയകരമായി ക്ലോൺ ചെയ്തു. എന്നിരുന്നാലും, പ്രൈമേറ്റുകളിൽ ഈ രീതി ഉപയോഗിച്ച് ഒരിക്കലും വിജയകരമായില്ല. ഒരു ഗർഭധാരണവും 80 ദിവസത്തിലധികം നീണ്ടില്ല.
ഓറിഗോ നാഷണൽ പ്രൈമേറ്റ് റിസേർച്ച് സെന്ററിലെ ജെറാൾഡ് ഷാട്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ടെട്ര (ജനനം ഒക്ടോബർ 1999) ഒരു പെൺ റീസെസ് മക്കാക്കിനെ സൃഷ്ടിച്ചു. എംബ്രിയോ സ്പ്ലിറ്റിങ് എന്ന കുറച്ചുകൂടി ലളിതമായ പ്രക്രിയ ഉപയോഗിച്ചാണ് ഇതിനെ സൃഷ്ടിച്ചത്. [3]
അവലംബം
തിരുത്തുക- ↑ Staff (24 January 2018). "Meet Zhong Zhong and Hua Hua, the first monkey clones produced by method that made Dolly". Science Daily. Cell Press. Retrieved 25 January 2018.
- ↑ Staff (24 January 2018). "Meet Zhong Zhong and Hua Hua, the first monkey clones produced by method that made Dolly". Science Daily. Cell Press. Retrieved 25 January 2018.
- ↑ White-house, David (14 January 2000). "Scientists 'clone' monkey". BBC News. Retrieved 24 January 2018.
ബാഹ്യ കണ്ണികൾ
തിരുത്തുക- "Gallery of cloned animals". Archived from the original on 2016-03-12. Retrieved 2018-01-26.
{{cite web}}
: CS1 maint: bot: original URL status unknown (link) - "Researchers clone monkey by splitting embryo". Archived from the original on 2006-08-13. Retrieved 2018-01-26.