സൊൾഡോറ്റ്ന, അലാസ്ക
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
സൊൾഡോറ്റ്ന എന്ന നഗരം കെനായി ബറോ ഉപദ്വീപിലുള്ള അലാസ്ക സ്റ്റേറ്റിലെ (United States) ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് അനുസിരിച്ച് സൊൾഡോറ്റ്ന നഗരത്തിലെ മൊത്തം ജനസംഖ്യ 4,163 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. കെനായി പെനിൻസുല ബറോയുടെ ആസ്ഥാനം കൂടിയാണ് ഈ അലാസ്കൻ ഈ നഗരം.
സൊൾഡോറ്റ്ന, അലാസ്ക | ||
---|---|---|
From top left: Joyce K. Carver Memorial Library, Kenai Peninsula Borough Building, aerial view of the City of Soldotna, Central Peninsula Hospital, Soldotna Creek Park, and the Kenai Peninsula College. | ||
| ||
Location of Soldotna, Alaska | ||
Country | United States | |
State | Alaska | |
Borough | Kenai Peninsula | |
Incorporated | July 1967[1] | |
• Mayor | Pete Sprague[2] | |
• State senator | Peter Micciche (R) | |
• State rep. | Kurt Olson (R) | |
• ആകെ | 7.4 ച മൈ (19.2 ച.കി.മീ.) | |
• ഭൂമി | 6.9 ച മൈ (18.0 ച.കി.മീ.) | |
• ജലം | 0.5 ച മൈ (1.2 ച.കി.മീ.) | |
ഉയരം | 105 അടി (32 മീ) | |
(2010) | ||
• ആകെ | 4,163 | |
• ജനസാന്ദ്രത | 603.3/ച മൈ (231.3/ച.കി.മീ.) | |
സമയമേഖല | UTC-9 (Alaska (AKST)) | |
• Summer (DST) | UTC-8 (AKDT) | |
ZIP code | 99669 | |
Area code | 907 (local exchange prefix: 260, 262) | |
FIPS code | 02-71640 | |
GNIS feature ID | 1414025 | |
വെബ്സൈറ്റ് | http://www.soldotna.org |
നഗരം അലാസ്കയുടെ അൽപം തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. നഗരത്തിനു സമീപത്തുകൂടി കെനായി നദി ഒഴകുന്നു. നഗര പരിധി ഏഴു സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ കെനായി നദിവരെ വ്യാപിച്ചു കിടക്കുന്നു. സഞ്ചാരികൾക്ക് അനുയോജ്യമായ ലോകത്തിലെ 15 മുന്തിയ നദികളില‍്‍ ഒന്നായാണ് CNN കെനായി നദിയെ തെരഞ്ഞെടുത്തിരിക്കുന്നത്. മീൻ പിടുത്തത്തിനും വേട്ടയ്ക്കു പറ്റിയ ലോകോത്തര സൌകര്യങ്ങളാണ് സഞ്ചാരികൾക്കായി ഇവിടെയുള്ളത്. സൊൾഡോറ്റ്ന നഗരത്തിന് പടിഞ്ഞാറേവക്കിൽ അതിവിശാലമായ കെനായി ദേശീയ വന്യമൃഗസങ്കേതം സ്ഥിതി ചെയ്യുന്നു.
ഈ വന്യമൃഗസങ്കേതം രണ്ടു മില്യൺ ഏക്കറിലാണ് പരന്നു കിടക്കുന്നത്. ഈ സംരക്ഷിത പ്രദേശത്ത് കടമാനുകൾ, കരടികൾ, റെയിൻഡീയറുകൾ, കാട്ടാടുകൾ, അതുപോലെതന്നെ അനേകതരം പക്ഷികളും നദിയിൽ വിവിധതരം മത്സ്യങ്ങളും കാണപ്പെടുന്നു. സ്റ്റെർലിങ് ഹൈവേയും കെനായി സ്പർ ഹൈവേയും നഗരത്തെ അന്യോന്യം ഛേദിച്ചു കടന്നു പോകുന്നു. അതിനാൽ ആങ്കറിലേയ്ക്കും ഹോമറിലേയ്ക്കും പോകുന്ന അനേകം സഞ്ചാരികള് സൊൾഡോറ്റ്ന നഗരത്തെ ഒരു ഇടത്താവളമായി ഉപയോഗിക്കാറുണ്ട്.
1957 ൽ സ്വാൻസൺ നദീതടമേഖലയിൽ എണ്ണയുടെ നിക്ഷേപം കണ്ടെത്തി. ഇത് നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് വളരെയധികം സഹായകമായി.1960 ൽ 7.4 സ്ക്വയർ മൈൽ (4,723.4 acres) വിസ്തൃതിയും ജനസംഖ്യ 332 മുള്ള സൊൾഡോറ്റ്ന ഒരു നാലാം തരം നഗരമായി സംയോജിപ്പിച്ചു. ഏഴു വർഷങ്ങൾക്കു ശേഷം 1967 ൽ സൊൾഡോറ്റ്ന നഗരം പുനസംയോജിപ്പിക്കുകയും ഒരു ഒന്നാംതരം നഗരമെന്ന പദവി നേടുകയും ചെയ്തു. 1964 ൽ കെനായി പെനിൻസുല കോളജ്, കെനായി പെനിൻസുല ബറോ ഗവണ്മെന്റ് കെനായി പെനിൻസുല ബറോ സ്കൂൾ ഡിസ്ട്രിക്ററ് എന്നിവ സൊൾഡോറ്റ്ന ആസ്ഥാനമായി രൂപീകരിക്കപ്പെട്ടു. 1960 മുതൽ 1990 വരെയുള്ള കാലഘട്ടത്തിൽ നഗരത്തിലെ ജനസംഖ്യ അതിവേഗം വർദ്ധിച്ചു
- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 145.
- ↑ "City of Soldotna Mayor & Council". City of Soldotna. Archived from the original on 2016-10-16. Retrieved 2016-10-01.