പതിമൂന്നാം നൂറ്റാണ്ടിലെ ഒരു മംഗോളിയൻ രാജ്ഞി ആയിരുന്നു സൊർഗഘ്താനി ബേകി (മരണം 1252). പ്രസിദ്ധ മംഗോളിയൻ യുദ്ധവീരനും ഭരണാധികാരിയുമായ ചെങ്കിസ്ഖാന്റെ മകൻ തുളുയിയെ വിവാഹം കഴിച്ച അവർ അയാളുടെ അകാലമരണത്തെ തുടർന്ന്, സ്വന്തം നയചാതുരി കൊണ്ട് മംഗോളിയാൻ സാമ്രാജ്യത്തിന്റെ ഭാഗധേയത്തെ നിർണ്ണായകമായി സ്വാധീനിച്ച് രാജാധികാരത്തിൽ തന്റെ മക്കളുടെ പിന്തുടർച്ചയ്ക്ക് വഴിയൊരുക്കി.[1] ആ ചരിത്രസന്ധിയിൽ അവരുടെ നിലപാടുകൾ സീകരിച്ച നയങ്ങൾ പാശ്ചാത്യദേശങ്ങളുമായുള്ള മംഗോളിയൻസാമ്രാജ്യത്തിന്റെ വ്യാപാര, ചിന്താബന്ധങ്ങളുടെ തുറവിക്ക് അവസരമൊരുക്കി. ക്രിസ്തുമതവിശ്വാസിയായിരുന്ന അവർ നെസ്തോറിയൻക്രിസ്തീയത എന്നറിയപ്പെടുന്ന കിഴക്കിന്റെ സഭയിലെ (Church of the East) അംഗമായിരുന്നു. സൊർഗഘ്താനിയുടെ മകൻ കുബ്ലൈഖാന്റെ ഭരണകാലത്താണ്, പ്രസിദ്ധ ദേശാടകനും യാത്രാലേഖകനുമായ മാർക്കോ പോളോ, മംഗോളിയ സന്ദർശിച്ചത്.[2]

സൊർഗഘ്താനി
രാജ്ഞി

സൊഗഘ്താനി ഭർത്താവ് തൊളൂയിക്കൊപ്പം. റഷീദ് അൽ ദിന്റെ സൃഷ്ടി (കാലം: 14-ആം നൂറ്റാണ്ടിന്റെ തുടക്കം)
ഭരണകാലം 1204–1252
ജീവിതപങ്കാളി തൊളൂയി
Posthumous name
ക്ഷിയാനി സുആങ് ഷെങ്ങ് ചക്രവർത്തിനി
(显懿庄圣皇后)
രാജവംശം ഖെറീദ്
പിതാവ് ജാഘാ ഗംഭു (ഓങ്ങ് ഖാന്റെ സഹോദരൻ)
  1. Biographies, Female Heros of Asia - Mangolia,Sorghaghtani Beki, Mother of Great Khans
  2. Marco Polo from Venice to Xanadu by Laurence Bertreen - Vintage Books October 2008 (പുറങ്ങൾ 124-25)
"https://ml.wikipedia.org/w/index.php?title=സൊർഗഘ്താനി_ബേകി&oldid=2153866" എന്ന താളിൽനിന്ന് ശേഖരിച്ചത്