സൊബെക്നെഫെറു
സൊബെക്നെഫെറു ഈജിപ്തിലെ വനിതാ ഫറവോയായിരുന്നു. ചില ആദ്യകാല ലിഖിതങ്ങളിൽ അവരുടെ പേര് “നെഫെറുസോബെക്” എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്. സൊബെക്നെഫെറു എന്ന പേരിൻറെ അർത്ഥം “ദ ബ്യൂട്ടി ഓഫ് സോബെക്” എന്നാകുന്നു. തൻറെ സഹോദരനായിരുന്ന അമെനെസഹാറ്റ് നാലാമൻറെ മരണത്തിനു ശേഷം അവർ ഈജിപ്തിൻറെ ഫറവോയായി ഭരണസാരഥ്യമേറ്റെടുത്തു. പന്ത്രണ്ടാം രാജവംശത്തിലെ അവസാന ഭരണാധികാരിയായിരുന്ന സൊബെക്നെഫെറു ബി.സി. 1806 മുതൽ 1802 വരെയുള്ള കാലഘട്ടത്തിൽ, ഏതാണ്ട് നാലുവർഷക്കാലമായിരുന്നു ഈജിപ്റ്റ് ഭരിച്ചിരുന്നത്.
സൊബെക്നെഫെറു | |
---|---|
Neferusobek Skemiophris (in Manetho) | |
ഫറവോ | |
ഭരണം | 1806–1802 BC (12th Dynasty) |
മുൻഗാമി | Amenemhat IV |
പിൻഗാമി | uncertain, Sekhemre Khutawy Sobekhotep[1] or, in older studies, Wegaf |
അച്ഛൻ | Amenemhat III |
മരണം | 1802 BC |
സംസ്കാരം | Northern Mazghuna pyramid (?) |
കുടുംബം
തിരുത്തുകഅമെനെസഹാറ്റ് മൂന്നാമൻ ഫറവോയുടെ പുത്രിയായിരുന്നു സൊബെക്നെഫെറു. ഈജിപ്ഷ്യൻ പുരോഹിതനായ മനെതൊ, അവർ അമെനെൻഹാററ് നാലാമൻറെ സഹോദരിയായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യഥാർത്ഥത്തിൽ അടുത്തി ഭരണാധികാരിയാകേണ്ടിയിരുന്നത് സൊബെക്നെഫെറുവിൻറെ മൂത്ത സഹോദരിയായിരുന്ന നെഫ്രുപ്റ്റാ ആയിരുന്നു. നെഫ്രുപ്റ്റായടെ പ്രത്യേകമായുള്ള പിരമിഡ്പുരാതന ഈജിപ്തിലെ ഹവാരയിൽ നിലനിൽക്കുന്നുണ്ട്. നെഫെറുപ്റ്റാ ചെറുപ്പത്തിൽത്തനെ മരണപ്പെടുകയായിരുന്നു.[2] അതിനാൽ അടുത്ത ഫറവോയാകാനുള്ള അവസരം സൊബെക്നെഫെറുവിന് ലഭിച്ചു.