സൊകോത്ര

ഇന്ത്യൻ മഹാ സമുദ്രത്തിലെ ഒരു ദ്വീപ്

അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന, യെമന്റ ഭാഗമായ ഒരു ദ്വീപസമൂഹമാണ് സൊക്കോട്ര . യെമന്റെ തീരത്തിന് 250 മൈൽ ദൂരത്തായാണ് ദ്വീപിന്റെ സ്ഥാനം. നാലു ദ്വീപുകൾ കൂടിച്ചേരുന്നതാണ് ഇവിടുത്തെ ദ്വീപസമൂഹം. ഇതിൽ ഏറ്റവും വലിയ ദ്വീപായ സൊകോത്രയുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പാണ് സൊകോത്രയിൽ മനുഷ്യവാസം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 50000-ത്തിൽ താഴെയാണ് ദ്വീപിലെ ജനസംഖ്യ. റോഡുകൾ ദ്വീപിൽ വളരെ കുറവാണ്. 2012 കാലയളവിലാണ് ദ്വീപിൽ ആദ്യമായി യെമൻ സർക്കാർ റോഡ് നിർമ്മിച്ചത്. യുനെസ്‌കോ ദ്വീപിനെ ലോക പ്രകൃതിദത്ത പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.[2]

Socotra
സൊക്കോട്ര
Geography
Locationഅറബിക്കടൽ
Coordinates12°30′36″N 53°55′12″E / 12.51000°N 53.92000°E / 12.51000; 53.92000
ArchipelagoSocotra islands
Administration
യെമൻ
Demographics
Population44,000

825 ഓളം അപൂർവ്വങ്ങളായ സസ്യജാലങ്ങളാണ് ദ്വീപിലുള്ളത്. ഇവയിൽ മൂന്നിലൊന്നു ഭാഗമെങ്കിലും ഭൂമിയിൽ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. ഇവിടെ കാണപ്പെടുന്ന ഉരഗവർഗ്ഗങ്ങളിലും 90 ശതമാനത്തോളം ഇനങ്ങൾ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. ദശലക്ഷക്കണക്കിനു വർഷം മുൻപ് വൻകരകളിൽ സംഭവിച്ച മാറ്റങ്ങളും പരിണാമങ്ങളും സൊകോത്രയെ ബാധിച്ചിട്ടില്ലെന്നു കരുതപ്പെടുന്നു. ഡ്രാഗൺസ് ബ്ലഡ് ട്രീയാണ് ദ്വീപിലെ ഏറ്റവും ആകർഷകമായ വൃക്ഷം. ഡെസെർട്ട് റോസ് എന്ന മരവും ഇത്തരത്തിൽ ഒന്നാണ്. വിവിധങ്ങളായ 140 തരം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പത്തോളം എണ്ണം ഭൂമിയിൽ മറ്റൊരിടത്തും കണ്ടെത്തിയിട്ടില്ലാത്തവയാണ്.[2]

കടുത്ത ചൂടും വരൾച്ചയുമാണ് ദ്വീപിലെ കാലാവസ്ഥ. ചുണ്ണാമ്പുകല്ല് അടിഞ്ഞ് തീരപ്രദേശങ്ങളിൽ വലിയ കുന്നുകൾ രൂപപ്പെട്ടിരിക്കുന്നു. 1500 മീറ്ററിൽ അധികമാണ് പലയിടങ്ങളിലും ഉയരം. മത്സ്യബന്ധനം, മൃഗപരിപാലനം, കൃഷി തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗങ്ങൾ.[2]

സൊകോത്രയിലെ തദ്ദേശീയവൃക്ഷം; ഡ്രാഗൺസ് ബ്ലഡ് ട്രീ

ചരിത്രം

തിരുത്തുക
 
ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ
  1. Schurhammer, Georg (1982). Francis Xavier; His Life, His Times: India, 1541–1544. Vol. 2. Jesuit Historical Institute. p. 122.
  2. 2.0 2.1 2.2 "സൊകോത്ര: അപൂർവ കാഴ്ചകളുടെ സ്വന്തം ദ്വീപ്". ഇന്ത്യാവിഷൻ. Archived from the original on 2015-03-09. Retrieved 9 മാർച്ച് 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  വിക്കിവൊയേജിൽ നിന്നുള്ള സൊകോത്ര യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=സൊകോത്ര&oldid=3915763" എന്ന താളിൽനിന്ന് ശേഖരിച്ചത്