സൈറസ് മിസ്ത്രി (എഴുത്തുകാരൻ)

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

ഭാരതീയനായ ഇംഗ്ലീഷ് നോവലിസ്റ്റും പത്രപ്രവർത്തകനും തിരക്കഥാകൃത്തുമാണ് സൈറസ് മിസ്രി(11 മാർച്ച് 1956).[1][2] ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർ എന്ന നോവലിന് 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും 2014 ലെ ഡിഎസ്‌സി തെക്കേ ഏഷ്യൻ പുരസ്കാരവും നേടി.[3][4]

സൈറസ് മിസ്ത്രി
ജനനം1956
മുംബൈ, ഇന്ത്യ
Occupationപത്രപ്രവർത്തനം, നോവലിസ്റ്റ്, നാടകകൃത്ത്
Nationalityഭാരതീയൻ
Spouseജിൽ മിസ്‌ക്വിറ്റ
Childrenറുഷദ്

മുംബൈ സ്വദേശിയായ സൈറസ് മിസ്ത്രി പ്രമുഖ എഴുത്തുകാരൻ രോഹിൻറ്റൺ മിസ്ത്രിയുടെ സഹോദരനാണ്.[5] നാടകകൃത്തായി കരിയർ തുടങ്ങിയ സൈറസ് ജേർണലിസ്റ്റായും ചെറുകഥാകൃത്തായും കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം 21-ആം വയസ്സിൽ രചിച്ച "ദൂംഗാജി ഹൌസ്" സമകാലിക ഇംഗ്ലീഷ് നാടക പ്രസ്ഥാനത്തിനു തുടക്കമിട്ട കൃതിയായി കരുതപ്പെടുന്നു. അദ്ദേഹമെഴുതിയ ചെറുകഥയായ "പേർസി" 1989 ൽ ചലച്ചിത്രരൂപത്തിൽ പുറത്തുവന്നു. തിരക്കഥ-സംഭാഷണ രചനയും സൈറസിന്റെ തന്നെയായിരുന്നു. 1989 ലെ മികച്ച ഗുജറാത്തി സിനിമയ്ക്കുള്ള ദേശീയ അവാർഡ്‌ ഈ സിനിമയ്ക്കായിരുന്നു. മാൻഹെം ചലച്ചിത്രമേളയിൽ ക്രിടിക്സ് അവാർഡും ഈ സിനിമ നേടി.[6][7] സൃഷ്ടികളെറെയും പാർസി പശ്ചാത്തലമുള്ളവയാണെങ്കിലും സൈറസ് ഒരു ഭൗതികവാദിയാണ്. കൊടൈക്കനാലിലാണ് താമസം.

ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർതിരുത്തുക

പാർസി സമൂഹത്തിലെ താഴ്ന്ന വിഭാഗമായി കണക്കാക്കപ്പെടുന്ന "ഖാൻദിയ"കളുടെ കഥയാണ് “ക്രോണിക്കിൾ ഓഫ് എ കോർപ്സ് എ ബെയറർ” പറയുന്നത്. പാഴ്സികളുടെ ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങളിൽ (Towers of Silence) ജോലി ചെയ്യുന്ന ശവവാഹകരാണ് ഖാൻദിയകൾ.

കൃതികൾതിരുത്തുക

  • ദൂംഗാജി ഹൌസ് - നാടകം (1977)
  • റേഡിയൻസ് ഓഫ് ആഷെസ് - നോവൽ (2005)
  • ലെഗസി ഓഫ് റേഗ് - നാടകം (2010)
  • ക്രോണിക്കിൾ ഓഫ് എ കോർപ്സ് ബിയറെർ - നോവൽ (2013)
  • പാഷൻ ഫ്ലവർ - കഥകൾ (2014)

പുരസ്കാരങ്ങൾതിരുത്തുക

  • സുൽത്താൻ പദംസീ അവാർഡ്‌ (1978)
  • ഡി.എസ്.സി. ദക്ഷിണേഷ്യൻ സാഹിത്യ പുരസ്കാരം (2014)


  1. https://books.google.de/books?id=eoNmAAAAMAAJ&q=%22MISTRY,+CYRUS+BEHRAM;+b.+II+March+1956%22&dq=%22MISTRY,+CYRUS+BEHRAM;+b.+II+March+1956%22&hl=de&sa=X&ei=h52eVYWZPKOuygOq07fgCw&ved=0CCAQ6AEwAA
  2. https://books.google.de/books?id=eoNmAAAAMAAJ&q=%22MISTRY,+CYRUS+BEHRAM;+b.+II+March+1956%22&dq=%22MISTRY,+CYRUS+BEHRAM;+b.+II+March+1956%22&hl=de&sa=X&ei=h52eVYWZPKOuygOq07fgCw&ved=0CCAQ6AEwAA
  3. Aditi Malhotra (18 January 2014). "Indian Wins South Asian Prize for Literature". Wall Street Journal. ശേഖരിച്ചത് 18 January 2014.
  4. PTI (18 January 2014). "Cyrus Mistry wins DSC Prize for 2014". The Hindu. ശേഖരിച്ചത് 18 January 2014.
  5. Amrita Madhukalya (17 January 2014). "Parsis walk from outside to take my story forward: Cyrus Mistry". DNA India. ശേഖരിച്ചത് 19 January 2014.
  6. "37th National Film Awards" (PDF). Directorate of Film Festivals. മൂലതാളിൽ (PDF) നിന്നും 2013-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 January 2012.
  7. Shashi Baliga (5 August 2012). "A legacy of silence". The Hindu. ശേഖരിച്ചത് 18 January 2014.