ഈജിപ്ഷ്യൻ സാമൂഹിക പ്രവർത്തകയായിരുന്നു സൈനബുൽ ഗസ്സാലി.(ജനുവരി 2,1917-ആഗസ്റ്റ് 3, 2005). മുസ്‌ലിം ബ്രദർഹുഡ് എന്ന സംഘടനയുടെ വനിതാവിഭാഗമായ മുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപകയാണിവർ[4]. ജയിലനുഭവങ്ങൾ[5] എന്ന പേരിലുള്ള ഇവരുടെ ഗ്രന്ഥം[6] പ്രസിദ്ധമാണ്. മലയാളത്തിലടക്കം[7] നിരവധി ഭാഷയിലേക്ക് ഇതു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1981 ഫെബ്രുവരിയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാസമ്മേളനത്തിൽ സൈനബുൽ ഗസ്സാലി സംബന്ധിച്ചിരുന്നു[8]

സൈനബുൽ ഗസ്സാലി
Zainab alghazali n hamidah qutb.jpg
Zainab al Ghazali (to the left)
ജനനം(1917-01-02)2 ജനുവരി 1917[1]
മരണം2005 ഓഗസ്റ്റ് 3[2]
തൊഴിൽമുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപക (ഈജിപ്റ്റ്)[3]

ജീവിതരേഖതിരുത്തുക

മുൻകാലജീവിതംതിരുത്തുക

അവരുടെ പിതാവ് അൽ അസ്‌ഹർ സർവകലാശാലയിൽനിന്നു വിദ്യാഭ്യാസം നേടിയ മതാധ്യാപകനും അതോടൊപ്പം ഒരു പരുത്തി വ്യാപാരിയുമായിരുന്നു[9]. ഉഹുദ് യുദ്ധത്തിൽ മുഹമ്മദ് നബിയോടൊപ്പം ചേർന്നു പോരാട്ടം നടത്തിയ നുസൈബ ബിന്ത് കാബ് അൽ മുസാനിയ എന്ന വനിതയെ ഉദാഹരിച്ചുകൊണ്ട് ഒരു ഇസ്ലാമിക നേതാവാകാൻ അദ്ദേഹം അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു.  മറ്റൊരു സമൂഹത്തിനും അനുവദിക്കാനാവാത്ത രീതിയിൽ ഇസ്ലാം സ്ത്രീകൾക്ക് കുടുംബങ്ങളിൽ അവകാശങ്ങൾ നൽകിയെന്ന് വെളിവാക്കാനായിമാത്രം കൌമാരപ്രായത്തിൽ കുറച്ചു കാലംമാത്രം അവർ ഈജിപ്ഷ്യൻ ഫെമിനിസ്റ്റ് യൂണിയനിൽ[1][10]ചേർന്നു പ്രവർത്തിച്ചിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ അവർ ജമാഅത്ത് അൽ സയ്യിദത്ത് അൽ മുസ്‌ലിം (മുസ്‌ലിം വിമൻസ് അസോസിയേഷൻ)[11] എന്ന സംഘടന രൂപീകരിക്കുകയും 1964 ൽ സർക്കാർ ഉത്തരവ് പ്രകാരം പിരിച്ചുവിടുമ്പോഴേക്കും രാജ്യത്തുടനീളമായി ഏകദേശം മൂന്ന് ദശലക്ഷം അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

ഹസ്സൻ അൽ-ബന്നയുമായുള്ള സഹകരണംതിരുത്തുക

മുസ്ലീം ബ്രദർഹുഡിന്റെ സ്ഥാപകനായിരുന്ന ഹസനുൽ ബന്ന തന്റെ സംഘടനയും സൈനബുൽ ഗസ്സാലിയുടെ സംഘടനയുമായുള്ള ഒരു ലയനത്തിനു താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് സൈനബുൽ ഗസ്സാലിയെ ക്ഷണിച്ചുവെങ്കിലും തന്റെ സംഘടനയുടെ സ്വയംഭരണാധികാരം നിലനിർത്തുകയെന്ന ലക്ഷ്യം മുൻനിറുത്തി ഈ ക്ഷണം അവർ സന്തോഷപൂർവ്വം നിരസിച്ചിരുന്നു. എന്നിരുന്നാലും അന്തിമമായി അൽ ബന്നയോട് വ്യക്തിപരമായി വിശ്വസ്തയായിരിക്കുമെന്ന് അവർ സത്യം ചെയ്യുകയുമുണ്ടായി. അവരുടെ സംഘടന മുസ്‌ലിം ബ്രദർഹുഡുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിട്ടില്ല എന്ന വസ്തുത, മുസ്‌ലിം ബ്രദർഹുഡ് നിരോധിക്കപ്പെട്ടതിനുശേഷവും പ്രയോജനപ്രദമാണെന്ന് തെളിയിക്കുകയായിരുന്നു അവർ. കാരണം സൈനബുൽ ഗസ്സാലിക്ക് അവരുടെ സാഹിത്യ സൃഷ്ടികൾ വിതരണം ചെയ്യാനും സംഘടനയുടെ യോഗങ്ങൾ അവരുടെ വീട്ടിൽ തുടരാനും ഇതുമൂലം സാധിച്ചിരുന്നു.

അവലംബംതിരുത്തുക

 1. 1.0 1.1 Kathleen, D. McCarthy. Women, Philanthropy, and Civil Society. പുറം. 237. ശേഖരിച്ചത് 31 October 2019.
 2. Campo, Juan Eduardo. Encyclopedia Of Islam( 2009). പുറം. 76. ശേഖരിച്ചത് 31 ഒക്ടോബർ 2019.
 3. The Relationship Between Islamism and Women in Civil Society: A Look at Turkey and Egypt. പുറം. 34. ശേഖരിച്ചത് 31 ഒക്ടോബർ 2019.
 4. Tucker, Elien J. Women and the Palestinian national movement: a comparative analysis. പുറം. 17. ശേഖരിച്ചത് 31 ഒക്ടോബർ 2019.
 5. മാധ്യമം ദിനപത്രം 2014 ഫെബ്രുവരി 05
 6. Margot Badran. Feminism in Islam: Secular and Religious Convergences. പുറം. 37. ശേഖരിച്ചത് 31 ഒക്ടോബർ 2019.
 7. കാറ്റലോഗ് ഐ.പി.എച്ച്
 8. ആരാമം മാസിക2012 ആഗസ്റ്റ്
 9. Campo, Juan Eduardo. Encyclopedia Of Islam( 2009). പുറം. 262. ശേഖരിച്ചത് 31 ഒക്ടോബർ 2019.
 10. Tucker, Elien J. Women and the Palestinian national movement: a comparative analysis. പുറം. 17. ശേഖരിച്ചത് 31 October 2019.
 11. Tucker, Elien J. Women and the Palestinian national movement: a comparative analysis. പുറം. 17. ശേഖരിച്ചത് 31 October 2019.
"https://ml.wikipedia.org/w/index.php?title=സൈനബുൽ_ഗസ്സാലി&oldid=3419761" എന്ന താളിൽനിന്ന് ശേഖരിച്ചത്