സൈദിയ്യ

(സൈദികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എട്ടാം നൂറ്റാണ്ടിൽ ഷിയാക്കളിൽ നിന്ന് രൂപപ്പെട്ട ഒരു വിഭാഗമാണ് സൈദിയ്യ(Arabic: الزيدية az-zaydiyya, adjective form Zaidi or Zaydi). ഇമാം ഹുസൈന്റെ പൗത്രൻ സൈദ് ബിൻ അലി നേതൃത്വം നൽകിയത് കൊണ്ടാണ് സൈദിയ്യ എന്ന പേരിൽ അറിയപ്പെടുന്നത്. സൈദി ഫിഖ്ഹ് പിന്തുടരുന്ന ഇവരെ സൈദിയ്യ ശിയാ എന്ന് അറിയപ്പെടുന്നു. യെമനിലെ മുസ്‌ലിംകളിൽ 35 മുതൽ 40 ശതമാനം വരെ പേർ സൈദികളാണ്.[1] സഫാവിദ് സാമ്രാജ്യത്തിന് മുമ്പ് ഏറ്റവും ശക്തമായിരുന്ന സൈദിയ്യ വിഭാഗം നിലവിൽ ഷിയാക്കളിൽ രണ്ടാമത്തെ വലിയ വിഭാഗമാണ്. സുന്നികളുടെ വിശ്വാസങ്ങളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഇവർ ഇമാമുമാരുടെ അപ്രമാദിത്വത്തിൽ വിശ്വസിക്കുന്നില്ല. ആദ്യ ഖലീഫമാരെ സൈദികൾ സച്ചരിതരായി അംഗീകരിക്കുകയും ചെയ്യുന്നുണ്ട്[2]

Extent of Zaydi dynasty in North Africa.
Zaydi regions in red.

അവലംബം തിരുത്തുക

  1. Stephen W. Day (2012). Regionalism and Rebellion in Yemen: A Troubled National Union. Cambridge University Press. p. 31. ISBN 9781107022157.
  2. The waning of the Umayyad caliphate by Tabarī, Carole Hillenbrand, 1989, p37, p38
    The Encyclopedia of Religion Vol.16, Mircea Eliade, Charles J. Adams, Macmillan, 1987, p243.
"https://ml.wikipedia.org/w/index.php?title=സൈദിയ്യ&oldid=3779864" എന്ന താളിൽനിന്ന് ശേഖരിച്ചത്