സൈതാമാ (ജാപ്പനീസ്: さいたま市, Saitama-shi, സൈതാമാ-ഷി) ജപ്പാനിലെ സൈതാമാ പ്രിഫെക്ചറിൻ്റെ തലസ്ഥാനമാണ്. 2021 ഫെബ്രുവരി 1 ലെ കണക്കനുസരിച്ച് നഗരത്തിലെ ജനസംഖ്യ 1,324,854 ആണ്.[1] [2]

Saitama

さいたま市
Saitama City
From top left: Saitama Stadium 2002, Urawa Parco, Gyokuzouin, Hikawa Shrine, Saitama New City Center, Saitama Super Arena, Musashi urawa
From top left: Saitama Stadium 2002, Urawa Parco, Gyokuzouin, Hikawa Shrine, Saitama New City Center, Saitama Super Arena, Musashi urawa
പതാക Saitama
Flag
Map
Location of Saitama in Saitama Prefecture
Location of Saitama in Saitama Prefecture
Saitama is located in Japan
Saitama
Saitama
Coordinates: 35°51′41″N 139°38′44″E / 35.86139°N 139.64556°E / 35.86139; 139.64556
CountryJapan
RegionKantō
PrefectureSaitama
വിസ്തീർണ്ണം
 • ആകെ217.43 ച.കി.മീ.(83.95 ച മൈ)
ജനസംഖ്യ
 (March 1, 2021)
 • ആകെ13,24,854
 • ജനസാന്ദ്രത6,100/ച.കി.മീ.(16,000/ച മൈ)
സമയമേഖലUTC+9 (Japan Standard Time)
- TreeZelkova serrata
- FlowerPrimula sieboldii
Phone number048-829-1111
Address6-4-4 Tokiwa, Urawa-ku, Saitama-shi, Saitama-ken 330-9588
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌സൈറ്റ്

"സൈതാമ" എന്ന പേര് ആദ്യം വന്നത് സകിതാമ ജില്ലയിൽ നിന്നാണ്. ഉച്ചാരണം ആദ്യം- സകിതാമയിൽ നിന്ന് ഇപ്പോൾ- സൈതാമാ എന്നായി മാറി. ജപ്പാനിൽ ഹിരഗാനയിൽ എഴുതപ്പെടുന്ന ഏക പ്രിഫെക്ചറൽ തലസ്ഥാനമാണ് സൈതാമാ.

ഭൂമിശാസ്ത്രം

തിരുത്തുക
 
കാന്തോ സമതലം

മധ്യ ടോക്കിയോയിൽ നിന്ന് 20 മുതൽ 30 കിലോമീറ്റർ വടക്കായി കാന്തോ സമതലത്തിന്റെ(Kantō Plain) മധ്യത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സൈതാമ പ്രിഫെക്ചറിന്റെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന സൈതാമാ നഗരം സമുദ്രനിരപ്പിൽ നിന്ന് 20 മീറ്ററിൽ താഴെയുള്ള താഴ്ന്ന പ്രദേശങ്ങളും പീഠഭൂമികളും ഉൾക്കൊള്ളുന്നു, നഗര അതിർത്തിക്കുള്ളിൽ പർവതനിരകളോ കുന്നുകളോ ഇല്ല.


കാലാവസ്ഥ

തിരുത്തുക

ശരാശെരി ഏറ്റവും ഉയർന്ന താപനില ഓഗസ്റ്റിലാണ്- 26.4 ഡിഗ്രി സെൽഷ്യസും, ഏറ്റവും താഴ്ന്ന താപനില ജനുവരിയിൽ- 2.9 ഡിഗ്രി സെൽഷ്യസും ആണ്. ശരാശരി വാർഷിക മഴ 1408 മില്ലിമീറ്ററാണ്, സെപ്റ്റംബറാണ് അന്തരീക്ഷത്തിൽ ഏറ്റവും ഈർപ്പമുള്ള മാസം. ചൂടുള്ള വേനൽക്കാലവും മഞ്ഞുവീഴ്ചയില്ലാത്ത തണുപ്പുകാലവുമാണ് ഇവിടെ അനുഭവപ്പെടാറ്.[3]

വിദ്യാഭ്യാസം

തിരുത്തുക

സർവകലാശാലകൾ

തിരുത്തുക
  • മെജിറോ സർവകലാശാല
  • സൈതാമാ സർവകലാശാല
  • നിഹോൺ യൂണിവേഴ്സിറ്റി ഫാക്കൽറ്റി ഓഫ് ലോ
  • ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ജപ്പാൻ ഒമിയ സ്റ്റഡി സെന്റർ
  • ഷിബാവുറ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
  • യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ ആർട്സ് ആൻഡ് സയൻസസ്
  • ഉറാവ സർവകലാശാല
  • നിപ്പോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ഷിങ്കാൻസൺ അതിവേഗ ട്രെയിൻ ശൃംഖലയുടെ ഭാഗമായ ഓമിയ സ്റ്റേഷൻ, പ്രിഫെക്ചറിലെ ഏറ്റവും വലിയ റെയിൽ‌വേ ഹബ് ആയി പ്രവർത്തിക്കുന്നു.

 
ഓമിയ സ്റ്റേഷന്

രണ്ട് മണിക്കൂർ അകലെയുള്ള ഹനേഡ വിമാനത്താവളവും, നരിറ്റ അന്താരാഷ്ട്ര വിമാനത്താവളവുമാണ് ഏറ്റവും അടുത്തുള്ള പ്രധാന വിമാനത്താവളങ്ങൾ.

  1. "さいたま市/さいたま市の人口・世帯(令和3年)". Retrieved 2021-04-24.
  2. "Saitama city official statistics" (in ജാപ്പനീസ്). Japan.
  3. "Saitama climate: Average Temperature, weather by month, Saitama weather averages - Climate-Data.org". Retrieved 2021-04-24.
"https://ml.wikipedia.org/w/index.php?title=സൈതാമാ&oldid=3549184" എന്ന താളിൽനിന്ന് ശേഖരിച്ചത്