സേലം വിച്ച് ട്രയൽസ്

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു കോടതിവിചാരണ


1692 ഫെബ്രുവരി മാസം മുതൽ 1693 മെയ് മാസം വരെയുള്ള കാലത്ത് കൊളോണിയൽ മസാച്യുസെറ്റ്സിൽ മന്ത്രവാദം ആരോപിക്കപ്പെട്ട ഒരുകൂട്ടം ആളുകളുടെ ന്യായ വിചാരണയും കോടതി വ്യവഹാര നടപടികളുമായിരുന്നു സേലം വിച്ച് ട്രയൽസ് എന്നറിയപ്പെടുന്നത്. കുറ്റം ചുമത്തപ്പെട്ട ഇരുനൂറിലധികം പേരിൽ മുപ്പത് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഈ സംഭവ പരമ്പരയുടെ ഒടുക്കം പതിനാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടക്കം 19 പേരെ തൂക്കിക്കൊന്നു. ന്യായവാദം നടത്താൻ വിസമ്മതിച്ചതിന്റെ പേരിൽ ഗൈൽസ് കോറി എന്ന മറ്റൊരു പ്രതിയെ ശരീരത്തിൽ ഭാരം കയറ്റിവച്ചുള്ള വധശിക്ഷയ്ക്ക് വിധിക്കുകയും കുറഞ്ഞത് അഞ്ച് പേർ വിചാരണമദ്ധ്യേ ജയിലിൽവച്ച് മരിക്കുകയും ചെയ്തിരുന്നു.[1]

കോടതിമുറി ചിത്രീകരിച്ചിരിക്കുന്ന 1876 ലെ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം സാധാരണയായി മേരി വാൽക്കോട്ട് എന്ന വനിതയായി തിരിച്ചറിയപ്പെടുന്നു.

സേലം നഗരത്തിനും സേലം ഗ്രാമത്തിനും (ഇന്ന് ഡാൻ‌വേഴ്‌സ് എന്നറിയപ്പെടുന്നു) അപ്പുറത്തുള്ള നിരവധി പട്ടണങ്ങളിൽ, പ്രത്യേകിച്ച് ആൻഡോവർ, ടോപ്‌സ്ഫീൽഡ് എന്നിവിടങ്ങളിലായി നിരവധി അറസ്റ്റുകൾ നടന്നു.

  1. Snyder, Heather. "Giles Corey". Salem Witch Trials.
"https://ml.wikipedia.org/w/index.php?title=സേലം_വിച്ച്_ട്രയൽസ്&oldid=3579001" എന്ന താളിൽനിന്ന് ശേഖരിച്ചത്