സേലം പട്ടണം, അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന മസാച്ചുസെറ്റ്സ് സംസ്ഥാനത്തെ എസെക്സ് കൌണ്ടിയിലുള്ള ഒരു ചരിത്രപരമായ തീരദേശ നഗരമാണ്. 1626 ൽ യൂറോപ്യന്മാർ തുടർച്ചയായി കുടിയേറാൻ തുടങ്ങിയ ഈ നഗരം, ആദ്യകാല അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായി മാറി.

സേലം, മസാച്യുസെറ്റ്സ്
City
Federal Street District.jpg House of the Seven Gables (front angle) - Salem, Massachusetts.jpg
Custom House at Salem Maritime National Historic Site.jpg The Peabody Essex Museum in Salem, MA.jpg
Left-right from top: Federal Street District, House of Seven Gables, Historic Custom House, Peabody Essex Museum
Official seal of സേലം, മസാച്യുസെറ്റ്സ്
Seal
Nickname(s): 
The Witch City, The City of Witches
Motto(s): 
Divitis Indiae usque ad ultimum sinum (Latin: To the farthest port of the rich Indies)
Location in Essex County, Massachusetts
സേലം, മസാച്യുസെറ്റ്സ് is located in the United States
സേലം, മസാച്യുസെറ്റ്സ്
സേലം, മസാച്യുസെറ്റ്സ്
Location in the United States
Coordinates: 42°31′10″N 70°53′50″W / 42.51944°N 70.89722°W / 42.51944; -70.89722Coordinates: 42°31′10″N 70°53′50″W / 42.51944°N 70.89722°W / 42.51944; -70.89722
CountryUnited States
StateMassachusetts
CountyEssex
Settled1626
Incorporated1629
City1836
Government
 • MayorKim Driscoll (D)
വിസ്തീർണ്ണം
 • ആകെ18.30 ച മൈ (47.40 കി.മീ.2)
 • ഭൂമി8.29 ച മൈ (21.48 കി.മീ.2)
 • ജലം10.01 ച മൈ (25.92 കി.മീ.2)
ഉയരം
26 അടി (8 മീ)
ജനസംഖ്യ
 (2010)
 • ആകെ41,340
 • കണക്ക് 
(2019)[2]
43,226
 • ജനസാന്ദ്രത5,211.72/ച മൈ (2,012.31/കി.മീ.2)
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern)
ZIP Code
01970
Area code(s)351, 978
FIPS code25-59105
GNIS feature ID0614337
വെബ്സൈറ്റ്www.salem.com

ഒരു പാർപ്പിട, വിനോദസഞ്ചാര പ്രദേശമായ സേലം ഹൗസ് ഓഫ് സെവൻ ഗേബിൾസ്, സേലം സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പയനിയർ വില്ലേജ്, സേലം മാരിടൈം നാഷണൽ ഹിസ്റ്റോറിക് സൈറ്റ്, സേലം വില്ലോസ് പാർക്ക്, പീബഡി എസെക്സ് മ്യൂസിയം എന്നിവയുടെ കേന്ദ്രമാണ്. ഫെഡറൽ സ്ട്രീറ്റ് ഡിസ്ട്രിക്റ്റിലെയും ചാർട്ടർ സ്ട്രീറ്റ് ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റിലെയും ചരിത്രപരമായ റെസിഡൻഷ്യൽ അയൽ‌പ്രദേശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.[3][4][5][6] 2010 ലെ യു.എസ്. സെൻസസ് പ്രകാരമുല്ള ഈ നഗരത്തിലെ ജനസംഖ്യ 41,340 ആയിരുന്നു.[7]

ചരിത്രംതിരുത്തുക

 
നോർത്ത് വാഷിംഗ്ടൺ സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന സേലം സ്ഥാപകൻ റോജർ കോനന്റിന്റെ പ്രതിമ.

നൗംകീഗ് നദീമുഖത്ത് സ്ഥിതിചെയ്യുന്ന സേലം നഗരം മുൻകാല തദ്ദേശീയ അമേരിക്കൻ ഗ്രാമത്തിന്റെയും വ്യാപാര കേന്ദ്രത്തിന്റെയും മുൻ സൈറ്റായിരുന്നു. 1626-ൽ റോജർ കോനന്റിന്റെ നേതൃത്വത്തിൽ കേപ് ആനിൽ നിന്ന് ഒരു പറ്റം മത്സ്യത്തൊഴിലാളികൾ എത്തിയപ്പോൾമുതൽ കോളനിക്കാർ ഈ പ്രദേശത്ത് പാർപ്പുറപ്പിച്ചു. കോനന്റിന്റെ നേതൃത്വം ആദ്യ രണ്ടുവർഷത്തെ അതിജീവിക്കാനുള്ള സ്ഥിരത കോളനിയ്ക്ക് നൽകിയെങ്കിലും മസാച്ചുസെറ്റ്സ് ബേ കമ്പനിയുടെ ഉത്തരവ് പ്രകാരം അദ്ദേഹത്തിനുപകരം ജോൺ എൻഡെകോട്ട് നേതൃത്വമേറ്റെടുത്തു. കോനന്റ് നേതൃത്വത്തിൽനിന്ന് മാറിനിൽക്കുകയും അദ്ദേഹത്തിന് നഷ്ടപരിഹാരമായി 200 ഏക്കർ (0.81 ചതുരശ്ര കിലോമീറ്റർ) ഭൂമി അനുവദിക്കുകയും ചെയ്തു.


അവലംബംതിരുത്തുക

  1. "2019 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് July 25, 2020.
  2. "Population and Housing Unit Estimates". United States Census Bureau. May 24, 2020. ശേഖരിച്ചത് May 27, 2020.
  3. Peabody Essex announces $650 million campaign, WickedLocal.com, November 14, 2011
  4. Peabody Essex vaults into top tier by raising $550 million Archived 2012-07-09 at the Wayback Machine., Boston Globe, November 6, 2011.
  5. PEM announces $650 million advancement Archived 2013-01-26 at the Wayback Machine., Peabody Essex Museum press release, November 7, 2011.
  6. Peabody Essex Museum Collections. 1999. ISBN 9780883891117.
  7. "Geographic Identifiers: 2010 Demographic Profile Data (G001): Salem city, Massachusetts". American Factfinder. U.S. Census Bureau. മൂലതാളിൽ നിന്നും February 13, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 10, 2016.
"https://ml.wikipedia.org/w/index.php?title=സലെം,_മസാച്ചുസെറ്റ്സ്&oldid=3724344" എന്ന താളിൽനിന്ന് ശേഖരിച്ചത്