സേതുസമുദ്രം പദ്ധതി

(സേതു സമുദ്രം പദ്ധതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് കടലിടുക്കിൽ കപ്പൽ കനാൽ നിർമ്മിക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി. ഇന്ത്യൻ ഉപദ്വീപിനെ ചുറ്റിയുള്ള ജലപാത കൂടുതൽ സുഗമമാക്കുന്ന ഈ പദ്ധതി നിലവിൽ വന്നാൽ ഇപ്പോൾ ശ്രീലങ്കയെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന കപ്പലുകൾക്ക് 650 കിലോമീറ്ററോളം (350 നോട്ടിക്കൽ മൈൽ) ദൂരവും 30 മണിക്കൂറോളം സമയവും ലാഭിക്കാൻ കഴിയും. ആഡംസ് ബ്രിഡ്ജിലും പാക് കടലിടുക്കിലുമായി നിർമ്മിക്കപ്പെടുന്ന രണ്ട് കനാലുകൾ സേതുസമുദ്രം പദ്ധതിയിൽ ഉൾപ്പെടുന്നു. പാക് കടലിടുക്കിലൂടെ കടന്നുപോകുന്ന നിർദ്ദിഷ്ട കപ്പൽ കനാലിന്റെ ആകെ നീളം 167 കിലോമീറ്ററാണ്.

സേതുസമുദ്രം കപ്പൽ കനാൽ പദ്ധതി
ഭാരത സർക്കാർ
വ്യവസായംകനാൽ പദ്ധതി
സ്ഥാപിതംഫെബ്രുവരി, 1997
ആസ്ഥാനംചെന്നൈ, തമിഴ്നാട്, ഇന്ത്യ
സേവന മേഖല(കൾ)തമിഴ്നാട്, ഇന്ത്യ
വെബ്സൈറ്റ്http://sethusamudram.gov.in
"https://ml.wikipedia.org/w/index.php?title=സേതുസമുദ്രം_പദ്ധതി&oldid=2707060" എന്ന താളിൽനിന്ന് ശേഖരിച്ചത്