1665-ൽ ഗെറിറ്റ് ഡൗ വരച്ച ചിത്രമാണ് സെൽഫ് പോർട്രെയ്റ്റ്. ഈ ചിത്രത്തിൽ പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കലാകാരനെ ഒരു പാലറ്റ് പിടിച്ച് സ്റ്റുഡിയോ വസ്തുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. ഈ ചിത്രം ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[1]

Self-Portrait
Artistഗെറിറ്റ് ഡൗ Edit this on Wikidata
Year1665
MediumOil paint, panel
Dimensions48.9 സെ.മീ (19.3 ഇഞ്ച്) × 39.1 സെ.മീ (15.4 ഇഞ്ച്)
Locationമെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്
Accession No.14.40.607 Edit this on Wikidata
IdentifiersRKDimages ID: 237882
The Met object ID: 436210
 
Grisaille of the relief by Duquesnoy

അദ്ദേഹത്തിന് മുമ്പുള്ള തന്റെ അധ്യാപകനായ റെംബ്രാൻഡിനെപ്പോലെ, ഡൗ നിരവധി സ്വന്തം ഛായാചിത്രങ്ങൾ ഒരുപക്ഷേ അദ്ദേഹത്തിന്റെ ഒന്നിലധികം ചിത്രങ്ങൾ സ്വന്തമാക്കിയ പ്രത്യേക രക്ഷാധികാരികൾക്കുള്ള കമ്മീഷനായി സൃഷ്ടിച്ചു. ഇതിൽ ഇന്ന് ഏകദേശം ഒരു ഡസനോളം ചിത്രങ്ങൾ അറിയപ്പെടുന്നു. ബെഞ്ചമിൻ ആൾട്ട്മാന്റെ മരണശാസനദാനം വഴിയാണ് ഇത് ശേഖരണത്തിൽ എത്തിയത്.

ഡൗയുടെ ഈ പെയിന്റിംഗ് 1908-ൽ ഹോഫ്‌സ്റ്റെഡ് ഡി ഗ്രൂട്ട് "283. ചിത്രകാരന്റെ ഛായാചിത്രം. സ്‌എം. 101, സപ്ലൈ. 60; എം. 112 എന്ന് രേഖപ്പെടുത്തി. ഒരു ജനാലയ്ക്കരികിൽ നിൽക്കുന്ന അദ്ദേഹം ഇടത് കൈയിൽ പാലറ്റും ബ്രഷുകളും പിടിച്ച്, വലതുവശത്ത് ഒരു വലിയ പുസ്തകത്തിന്റെ താളുകൾ മറിയ്ക്കുന്നു. അയാൾക്ക് നാൽപ്പതിനടുത്ത് പ്രായം കാണും. സ്ലീവ് ഉള്ള ഒരു തവിട്ട് നിറത്തിലുള്ള വസ്ത്രം, സ്വർണ്ണ ലേസ് കൊണ്ട് എംബ്രോയ്ഡറി ചെയ്ത കടും നീല മേൽക്കുപ്പായം, ഇളം നീല തൊപ്പി എന്നിവ ധരിച്ചിരിക്കുന്നു. ജനാലപ്പടിയിൽ ഒരു തിരശ്ശീല തൂങ്ങിക്കിടക്കുന്നു, ജനലിനുതാഴെ ഡുകസ്‌നോയി സൃഷ്ടിച്ച ആട്ടിൻകുട്ടിയുമായി കളിക്കുന്ന കുട്ടികളുടെ അറിയപ്പെടുന്ന ലംബശില്‌പം ജനലിനെ ഭാഗികമായി മറയ്ക്കുന്നു. മുൻവശത്ത് ജമന്തിപ്പൂക്കളുടെ ഒരു പാത്രമുണ്ട്, ജനാലയുടെ ഒരു വശത്ത് ഒരു മുന്തിരിവള്ളി വളരുന്നു. അവിടെ ഒരു പക്ഷിക്കൂട് തൂക്കിയിരിക്കുന്നു. പശ്ചാത്തലത്തിൽ മുകളിൽ തുറന്ന കുടയുള്ള ഒരു ചിത്രപീഠം ഉണ്ട് "വളരെ മനോഹരവും രസകരവുമായ ചിത്രം" (Sm.).[2] 28 ഇഞ്ച് 23 1/2 ഇഞ്ച് വലിപ്പമുള്ള ക്യാൻവാസിൽ ആയിരുന്നു എന്ന് ബ്ലാങ്ക് തെറ്റായി പ്രസ്താവിക്കുന്നു.[3][4]

  1. "Self-Portrait". Metropolitan Museum of Art.
  2. Panel, 19 inches by 15 1/2 inches. Described by Moes, 2096, No. 22. Engraved by A. Tardieu. In the Voyer d'Argenson collection, 1754. Purchased by the Chevalier S. Erard, Paris, 1825 (25,000 francs). Sales. Erard, Paris, April 23, 1832, No. 76 (19,250 francs, bought in).
  3. Erard, London, 1833 (£603 : 155.). In the collection of Etienne Le Roy. Sold between 1833 and 1842 (over £1000, Sm.). In the Kalkbrenner collection, Paris, 1843 (Sm.). Sale, Piérard of Valenciennes, Paris, March 20, 1860, No. 17 (37,000 francs)."
  4. 283. Portrait of the Painter " in Hofstede de Groot, 1908   This article incorporates text from this source, which is in the public domain.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സെൽഫ്_പോർട്രെയ്റ്റ്&oldid=3978591" എന്ന താളിൽനിന്ന് ശേഖരിച്ചത്