യോനീഗള ഗർഭം
ഗർഭപാത്രത്തിനു വെളിയിൽ സംഭവിക്കുന്ന ഗർഭാവസ്ഥയിൽ ഒന്നാണ് യോനീഗള ഗർഭം. ഇംഗ്ലീഷ്: cervical pregnancy. ഇത് യോനീഗളത്തിൽ അഥവാ സെർവിക്സിൽ കാണപ്പെടുന്നു[2] ഇത് അദ്യത്തെ മൂന്നുമാസക്കാലത്തിനപ്പുറം കടക്കുന്നതോടെ ഗർഭഛിദ്രത്തിൽ കലാശിക്കുന്നു. എന്നാൽ ഇസ്ത്‌മസിൽ ആണ് ഉണ്ടാവുന്നതെങ്കിൽ കുറച്ചുകാലം കൂടി ഗർഭം നീണ്ടുനിൽകാം.[3] ഗർഭഛിദ്രം സംഭവുക്കുമ്പോൾ മറുപിള്ള നീക്കം ചെയ്യപ്പെടുന്നതിനാൽ മേജർ രക്ത്സ്രാവത്തിനു കാരണമാകാം.
Cervical pregnancy | |
---|---|
Vaginal ultrasonography of a cervical pregnancy at a gestational age of five weeks. See image below for details of the visible structures.[1] | |
സ്പെഷ്യാലിറ്റി | Obstetrics |
നിർധാരണം
തിരുത്തുകയോനീഗളത്തിന്റെ നിരിക്ഷണത്തിൽ നീല നിറത്തിൽ കാണപ്പെടുന്നതിലൂടെയോ അല്ലെങ്കിൽ അൾട്രാസൗണ്ട് പരിശോധനയിലൂടെയോ ഇത് കണ്ടുപിടിക്കാൻ സാധിക്കും. യോനീരക്ത്സ്രാവമാണ് ഒരു പ്രധാന ലക്ഷണം. അൾട്രാസൗണ്ട് പരിശോധനയിൽ സെർവിക്സിൽ ഗർഭപാത്രവികാസം ദൃശ്യമാകുന്നു. അതേ സമയം ഗർഭപാത്രം ഒഴിഞ്ഞിരിക്കുന്നു.
കോശഘടനയുടെ സൂക്ഷമനീരീക്ഷണം റൂബിൻസ് മാനദണ്ഡങ്ങൾ ഉപയോഗിച്ചാണു നടത്തുന്നത്. ഭ്രൂണത്തിനു എതിരായി യോനീഗള ഗ്രന്ഥികൾ കാണപ്പെടുന്നു. ഗർഭാശയത്തിനു രക്തം നൽകുന്ന രക്തക്കുഴലുകൾക്ക് താഴെയാണ് ഭ്രൂണം നിലനിൽകുന്നത്.[4]
റഫറൻസുകൾ
തിരുത്തുക- ↑ Agrell, Jesper (2014). "Ultrasonography of a cervical pregnancy". WikiJournal of Medicine. 1 (2). doi:10.15347/wjm/2014.011.
- ↑ Lin EP, Bhatt S, Dogra VS (2008). "Diagnostic clues to ectopic pregnancy". Radiographics. 28 (6): 1661–71. doi:10.1148/rg.286085506. PMID 18936028.
- ↑ Avery DM, Wells MA, Harper DM (2009). "Cervico-isthmic corporeal pregnancy with delivery at term: a review of the literature with a case report". Obstet. Gynecol. Surv. 64 (5): 335–44. doi:10.1097/OGX.0b013e31819f95ff. PMID 19386140. S2CID 205898716.
- ↑ Dixit N, Venkatesan S (2008). "Cervical Pregnancy : An Uncommon Ectopic Pregnancy". Medical Journal Armed Forces India. 64 (2): 183–184. doi:10.1016/s0377-1237(08)80077-9. PMC 4921565. PMID 27408132.