സെർവിക്കൽ കാൻസർ
സെർവിക്സിൽ ഉണ്ടാകുന്ന ഒരു തരം കാൻസറാണ് സെർവിക്കൽ കാൻസർ.[2] ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കടന്നുകയറാനോ വ്യാപിക്കാനോ കഴിവുള്ള കോശങ്ങളുടെ അസാധാരണ വളർച്ചയാണ് ഇതിന് കാരണം.[12][13] തുടക്കത്തിൽ, സാധാരണയായി രോഗലക്ഷണങ്ങളൊന്നും കാണാറില്ല.[2] പിന്നീടുള്ള ലക്ഷണങ്ങളിൽ യോനിയിൽ അസാധാരണമായ രക്തസ്രാവം, പെൽവിക് വേദന അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ വേദന എന്നിവ ഉൾപ്പെടാം.[2] ലൈംഗിക ബന്ധത്തിന് ശേഷമുള്ള രക്തസ്രാവം ഗുരുതരമായിരിക്കില്ലെങ്കിലും, ഇത് സെർവിക്കൽ കാൻസറിന്റെ സാന്നിധ്യം സൂചിപ്പിക്കാം.[14]
ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ (HPV) 90% കേസുകൾക്കും കാരണമാകുന്നു[5][6] HPV അണുബാധയുള്ള മിക്ക സ്ത്രീകൾക്കും ഗർഭാശയ അർബുദം ഉണ്ടാകാറില്ല.[3][15] HPV 16, 18 സ്‌ട്രെയിനുകൾ 50% ഉയർന്ന ഗ്രേഡ് സെർവിക്കൽ പ്രീ-കാൻസറുകൾക്ക് കാരണമാകുന്നു.[16] പുകവലി, ദുർബലമായ രോഗപ്രതിരോധ ശേഷി, ഗർഭനിരോധന ഗുളികകൾ, ചെറുപ്പത്തിൽ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, ധാരാളം ലൈംഗിക പങ്കാളികൾ എന്നിവയും ഇതിൻറെ കാരണങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ഇവയ്ക്ക് പ്രാധാന്യം കുറവാണ്.[2][4] ജനിതക ഘടകങ്ങളും സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നു.[17] 10 മുതൽ 20 വർഷം വരെയുള്ള അർബുദത്തിനു മുമ്പുള്ള മാറ്റങ്ങളിൽ നിന്നാണ് ഗർഭാശയ അർബുദം സാധാരണയായി വികസിക്കുന്നത്.[3] 90% സെർവിക്കൽ ക്യാൻസർ കേസുകളും സ്ക്വാമസ് സെൽ കാർസിനോമകളാണ്. 10% അഡിനോകാർസിനോമയാണ്. ചെറിയ എണ്ണം മറ്റ് തരങ്ങളാണ്.[4] സാധാരണയായി സെർവിക്കൽ സ്‌ക്രീനിംഗും തുടർന്ന് ബയോപ്‌സിയുമാണ് രോഗനിർണയം.[2] കാൻസർ പടർന്നിട്ടുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ മെഡിക്കൽ ഇമേജിംഗ് നടത്തുന്നു.[2]
HPV വാക്സിനുകൾ ഈ വൈറസുകളുടെ കുടുംബത്തിലെ രണ്ട് മുതൽ ഏഴ് വരെ ഉയർന്ന അപകടസാധ്യതയുള്ള സ്‌ട്രെയിനുകളിൽ നിന്ന് സംരക്ഷിക്കുകയും 90% സെർവിക്കൽ കാൻസറുകൾ വരെ തടയുകയും ചെയ്യും.[9][18][19]കാൻസറിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നതിനാൽ, പതിവ് പാപ്പ് ടെസ്റ്റുകൾ തുടരാൻ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്നു.[9] കുറച്ച് ലൈംഗിക പങ്കാളികളോ, പങ്കാളികൾ ഇല്ലാത്തതോ, കോണ്ടം ഉപയോഗം എന്നിവയാണ് ഇതിൻറെ മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ.[8] പാപ്പ് ടെസ്റ്റ് അല്ലെങ്കിൽ അസറ്റിക് ആസിഡ് ഉപയോഗിച്ച് സെർവിക്കൽ കാൻസർ സ്‌ക്രീനിംഗിന് അർബുദത്തിന് മുമ്പുള്ള മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയും, ഇത് ചികിത്സിക്കുമ്പോൾ കാൻസറിന്റെ വളർച്ച തടയാൻ കഴിയും.[20] ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയുടെ ചില സംയോജനങ്ങൾ ചികിത്സയിൽ ഉൾപ്പെട്ടേക്കാം[2] അമേരിക്കൻ ഐക്യനാടുകളിലെ അഞ്ച് വർഷത്തെ അതിജീവന നിരക്ക് 68% ആണ്.[21]എന്നിരുന്നാലും, കാൻസർ എത്ര നേരത്തെ കണ്ടുപിടിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിൻറെ ഫലങ്ങൾ.[4]
ലോകമെമ്പാടും, സെർവിക്കൽ കാൻസർ നാലാമത്തെ ഏറ്റവും സാധാരണമായ കാൻസറും സ്ത്രീകളിലെ കാൻസർ മൂലമുള്ള മരണത്തിന്റെ നാലാമത്തെ ഏറ്റവും സാധാരണമായ കാരണവുമാണ്.[3] 2012-ൽ, 528,000 സെർവിക്കൽ കാൻസർ കേസുകൾ ഉണ്ടായതിൽ, 266,000 പേർ മരിച്ചു.[3] ഇത് മൊത്തം കേസുകളുടെ ഏകദേശം 8% ആണ്[3][22] 70% ഗർഭാശയ അർബുദങ്ങളും 90% മരണങ്ങളും വികസ്വര രാജ്യങ്ങളിലാണ് സംഭവിക്കുന്നത്.[3][23] താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ, കാൻസർ മരണത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിൽ ഒന്നാണിത്.[20] വികസിത രാജ്യങ്ങളിൽ, സെർവിക്കൽ സ്ക്രീനിംഗ് പ്രോഗ്രാമുകളുടെ വ്യാപകമായ ഉപയോഗം സെർവിക്കൽ കാൻസറിന്റെ നിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്.[24] ലോകാരോഗ്യ സംഘടന നിർവചിച്ചിട്ടുള്ള ട്രിപ്പിൾ-ഇന്റർവെൻഷൻ തന്ത്രങ്ങൾ ഉപയോഗിച്ച് ശുപാർശ ചെയ്യപ്പെടുന്ന പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതുമായി ബന്ധപ്പെട്ട അനുമാനങ്ങൾ നൽകി. ലോകമെമ്പാടും (പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ) സെർവിക്കൽ കാൻസർ മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതീക്ഷിത സാഹചര്യങ്ങൾ അവലോകനം ചെയ്തിട്ടുണ്ട്.[25] വൈദ്യശാസ്ത്ര ഗവേഷണത്തിൽ, ഹിലാ എന്നറിയപ്പെടുന്ന ഏറ്റവും പ്രശസ്തമായ ഇമ്മോർട്ടലൈസ്ഡ് സെൽ ലൈൻ, ഹെൻറിയേറ്റാ ലാക്സ് എന്ന സ്ത്രീയുടെ ഗർഭാശയ അർബുദ കോശങ്ങളിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്.[26]
അവലംബം
തിരുത്തുക- ↑ "CERVICAL | meaning in the Cambridge English Dictionary". dictionary.cambridge.org. Retrieved 5 October 2019.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 "Cervical Cancer Treatment (PDQ®)". NCI. 14 March 2014. Archived from the original on 5 July 2014. Retrieved 24 June 2014.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 World Cancer Report 2014. World Health Organization. 2014. pp. Chapter 5.12. ISBN 978-9283204299.
- ↑ 4.0 4.1 4.2 4.3 4.4 "Cervical Cancer Treatment (PDQ®)". National Cancer Institute. 14 March 2014. Archived from the original on 5 July 2014. Retrieved 25 June 2014.
- ↑ 5.0 5.1 Kumar V, Abbas AK, Fausto N, Mitchell RN (2007). Robbins Basic Pathology (8th ed.). Saunders Elsevier. pp. 718–721. ISBN 978-1-4160-2973-1.
- ↑ 6.0 6.1 Kufe D (2009). Holland-Frei cancer medicine (8th ed.). New York: McGraw-Hill Medical. p. 1299. ISBN 9781607950141. Archived from the original on 1 December 2015.
- ↑ Bosch FX, de Sanjosé S (2007). "The epidemiology of human papillomavirus infection and cervical cancer". Disease Markers. 23 (4): 213–227. doi:10.1155/2007/914823. PMC 3850867. PMID 17627057.
- ↑ 8.0 8.1 "Cervical Cancer Prevention (PDQ®)". National Cancer Institute. 27 February 2014. Archived from the original on 6 July 2014. Retrieved 25 June 2014.
- ↑ 9.0 9.1 9.2 "Human Papillomavirus (HPV) Vaccines". National Cancer Institute. 29 December 2011. Archived from the original on 4 July 2014. Retrieved 25 June 2014.
- ↑ "Global Cancer Facts & Figures 3rd Edition" (PDF). 2015. p. 9. Archived (PDF) from the original on 22 August 2017. Retrieved 29 August 2017.
- ↑ 11.0 11.1 Sung H, Ferlay J, Siegel RL, Laversanne M, Soerjomataram I, Jemal A, Bray F (May 2021). "Global Cancer Statistics 2020: GLOBOCAN Estimates of Incidence and Mortality Worldwide for 36 Cancers in 185 Countries". CA: A Cancer Journal for Clinicians. 71 (3): 209–249. doi:10.3322/caac.21660. PMID 33538338. S2CID 231804598.
- ↑ "Defining Cancer". National Cancer Institute. 17 September 2007. Archived from the original on 25 June 2014. Retrieved 10 June 2014.
- ↑ Yadav, Prakash Chand; Pandey, Shibendra Raj; Thapa, Ankit; Kishor Chaudhary, Deepak; Sah, Krishna Kumar (2021-10-30). "Updates on Cervical Cancer". North American Academic Research Journal. doi:10.5281/zenodo.5626839.
- ↑ Tarney CM, Han J (2014). "Postcoital bleeding: a review on etiology, diagnosis, and management". Obstetrics and Gynecology International. 2014: 192087. doi:10.1155/2014/192087. PMC 4086375. PMID 25045355.
- ↑ Dunne EF, Park IU (December 2013). "HPV and HPV-associated diseases". Infectious Disease Clinics of North America. 27 (4): 765–778. doi:10.1016/j.idc.2013.09.001. PMID 24275269.
- ↑ "Cervical cancer". www.who.int (in ഇംഗ്ലീഷ്). Retrieved 2022-05-13.
- ↑ Ramachandran D, Dörk T (October 2021). "Genomic Risk Factors for Cervical Cancer". Cancers. 13 (20): 5137. doi:10.3390/cancers13205137. PMC 8533931. PMID 34680286.
- ↑ "FDA approves Gardasil 9 for prevention of certain cancers caused by five additional types of HPV". U.S. Food and Drug Administration. 10 December 2014. Archived from the original on 10 January 2015. Retrieved 8 March 2015.
- ↑ Tran NP, Hung CF, Roden R, Wu TC (2014). Control of HPV infection and related cancer through vaccination. Vol. 193. pp. 149–71. doi:10.1007/978-3-642-38965-8_9. ISBN 978-3-642-38964-1. PMID 24008298.
{{cite book}}
:|journal=
ignored (help) - ↑ 20.0 20.1 World Health Organization (February 2014). "Fact sheet No. 297: Cancer". Archived from the original on 13 February 2014. Retrieved 24 June 2014.
- ↑ "SEER Stat Fact Sheets: Cervix Uteri Cancer". NCI. National Cancer Institute. 10 November 2014. Archived from the original on 6 July 2014. Retrieved 18 June 2014.
- ↑ World Cancer Report 2014. World Health Organization. 2014. pp. Chapter 1.1. ISBN 978-9283204299.
- ↑ "Cervical cancer prevention and control saves lives in the Republic of Korea". World Health Organization. Retrieved 1 November 2018.
- ↑ Canavan TP, Doshi NR (March 2000). "Cervical cancer". American Family Physician. 61 (5): 1369–1376. PMID 10735343. Archived from the original on 6 February 2005.
- ↑ Canfell K, Kim JJ, Brisson M, Keane A, Simms KT, Caruana M, et al. (February 2020). "Mortality impact of achieving WHO cervical cancer elimination targets: a comparative modelling analysis in 78 low-income and lower-middle-income countries". Lancet. 395 (10224): 591–603. doi:10.1016/S0140-6736(20)30157-4. PMC 7043006. PMID 32007142.
- ↑ Carraher Jr CE (2014). Carraher's polymer chemistry (Ninth ed.). Boca Raton: Taylor & Francis. p. 385. ISBN 9781466552036. Archived from the original on 22 October 2015.
Further reading
തിരുത്തുക- Arbyn M, Castellsagué X, de Sanjosé S, Bruni L, Saraiya M, Bray F, Ferlay J (December 2011). "Worldwide burden of cervical cancer in 2008". Annals of Oncology. 22 (12): 2675–2686. doi:10.1093/annonc/mdr015. PMID 21471563.
- Bhatla N, Aoki D, Sharma DN, Sankaranarayanan R (October 2018). "Cancer of the cervix uteri". International Journal of Gynaecology and Obstetrics. 143 (Suppl 2): 22–36. doi:10.1002/ijgo.12611. PMID 30306584.
- Chuang LT, Temin S, Camacho R, Dueñas-Gonzalez A, Feldman S, Gultekin M, et al. (October 2016). "Management and Care of Women With Invasive Cervical Cancer: American Society of Clinical Oncology Resource-Stratified Clinical Practice Guideline". Journal of Global Oncology. 2 (5): 311–340. doi:10.1200/JGO.2016.003954. PMC 5493265. PMID 28717717.
- Peto J, Gilham C, Fletcher O, Matthews FE (2004). "The cervical cancer epidemic that screening has prevented in the UK". Lancet. 364 (9430): 249–256. doi:10.1016/S0140-6736(04)16674-9. PMID 15262102. S2CID 11059712.
- Pimenta JM, Galindo C, Jenkins D, Taylor SM (November 2013). "Estimate of the global burden of cervical adenocarcinoma and potential impact of prophylactic human papillomavirus vaccination". BMC Cancer. 13 (1): 553. doi:10.1186/1471-2407-13-553. PMC 3871005. PMID 24261839.
{{cite journal}}
: CS1 maint: unflagged free DOI (link)
External links
തിരുത്തുകClassification | |
---|---|
External resources |