റഷ്യൻ കവിയായിരുന്ന സെർജി അലെക്സാൻഡ്രോവിച്ച് യെസനിൻ (1895-1925), റഷ്യയിലെ കോൺസ്റ്റാന്റിനോവിൽ ഒരു കർഷകകുടുംബത്തിലാണ് ജനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ റഷ്യൻ കവികളിൽ ഒരാളാണ് ഇദ്ദേഹം.[1] 17 വയസ്സുള്ളപ്പോൾ നാടു വിട്ട് മോസ്ക്കോവിലേക്കും പിന്നെ പെട്രോഗ്രാഡിലേക്കും ചേക്കേറിയ യെസനിൻ അവിടെ വച്ച് അലെക്സാൻഡർ ബ്ളോക്ക്, നിക്കോളയ് ക്ളുയേഫ് തുടങ്ങിയ കവികളെ പരിചയപ്പെട്ടു. ഈ സാഹിത്യകാരന്മാർ അദ്ദേഹത്തിലെ സാഹിത്യസപര്യയെ പരിപോഷിപ്പിച്ചു. ആദ്യത്തെ കവിതാസമാഹാരം റാദുനിസ്ത (മരിച്ചവർക്കുള്ള ചടങ്ങുകൾ) 1916 ൽ പ്രസിദ്ധീകരിച്ചു.

Sergei Yesenin
Sergei Yesenin, 1922
ജനനം
Sergei Alexandrovich Yesenin

(1895-10-03)3 ഒക്ടോബർ 1895
മരണം28 ഡിസംബർ 1925(1925-12-28) (പ്രായം 30)
അന്ത്യ വിശ്രമംVagankovo Cemetery, Moscow
ദേശീയതRussian
തൊഴിൽLyrical poet
പ്രസ്ഥാനംImaginism
ജീവിതപങ്കാളി(കൾ)Anna Izryadnova
(1913–1916)
Zinaida Reich
(1917–1921)
Isadora Duncan
(1922–1925)
Sophia Tolstaya
(1925; his death)

സാഹിത്യരംഗം തിരുത്തുക

914 ജനുവരിയിൽ പ്രസിദ്ധീകരിച്ച ബിർച്ച് ട്രീ എന്ന ആദ്യകാലകവിത കുട്ടികളുടെ മാസികയായ മിറോക് (കൊച്ചുലോകം) എന്ന കൃതിയിൽ പ്രത്യക്ഷപ്പെട്ടു. പ്രോട്ടോലിങ്ക, മ്ലെച്നി പുട് തുടങ്ങിയ മാസികകളിൽ അദ്ദേഹത്തിന്റെ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.[2] പതിനെട്ടാം നൂറ്റാണ്ടിൽ സാർ ഭരണത്തിനെതിരെ കർഷകപ്രക്ഷോഭം നയിച്ച പുഗാച്ച്യോവിനെ കുറിച്ചുള്ള ഒരു ദീർഘമായ കാവ്യനാടകം 1920-21ൽ പൂർത്തിയാക്കി.[3]

അന്ത്യകാലം തിരുത്തുക

അമിതമായ മദ്യപാനത്തിനും കൊക്കെയിൻ ഉപയോഗത്തിനും അടിമയായ എസനിൻ 1925ൽ ഒരു മാനസികാശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അതേ വർഷം തന്നെ പെട്രോഗ്രാഡിലെ (സെന്റ് പീറ്റേഴ്സ് ബർഗ്) ഒരു ഹോട്ടൽ മുറിയിൽ വച്ച് തൂങ്ങിമരിക്കുകയായിരുന്നു.[4] “മരിക്കുന്നതിൽ ഒരു പുതുമയുമില്ല, ജീവിച്ചിരിക്കുന്നതിൽ അത്ര പോലുമില്ല,” എന്നവസാനിക്കുന്ന തന്റെ അവസാനകവിത അദ്ദേഹം എഴുതിവച്ചത് സ്വന്തം ചോര കൊണ്ടാണ്‌ എന്നു സൂചിപ്പിച്ചിരുന്നു.

റഷ്യൻ കവിതയുടെ പരിഭാഷ തിരുത്തുക

Farewell, my good friend, farewell. In my heart, forever, you’ll stay.

May the fated parting foretell

That again we’ll meet up someday.

Let no words, no handshakes ensue

No saddened brows in remorse,

To die, in this life, is not new,

And living’s no newer, of course.

കൃതികൾ തിരുത്തുക

  • The Scarlet of the Dawn (1910)
  • The high waters have licked (1910)
  • The Birch Tree (1913)
  • Autumn (1914)
  • Russia (1914)
  • I'll glance in the field (1917)
  • I left the native home (1918)
  • Hooligan (1919)
  • Hooligan's Confession (1920) (Italian translation sung by Angelo Branduardi)
  • I am the last poet of the village (1920)
  • Prayer for the First Forty Days of the Dead (1920)
  • I don't pity, don't call, don't cry (1921)
  • Pugachev (1921)
  • Land of Scoundrels (1923)
  • One joy I have left (1923)
  • A Letter to Mother (1924)
  • Tavern Moscow (1924)
  • Confessions of a Hooligan (1924),
  • A Letter to a Woman (1924),
  • Desolate and Pale Moonlight (1925)
  • The Black Man (1925)
  • To Kachalov's Dog (1925)
  • Goodbye, my friend, goodbye (1925) (His farewell poem)

അവലംബം തിരുത്തുക

  1. Merriam-Webster, Inc (1995). Merriam-Webster's Encyclopedia Of Literature. Merriam-Webster. pp. 1223–. ISBN 978-0-87779-042-6. Retrieved 28 October 2012.
  2. Anna Izryadnova's Memoirs, 1965 // Изряднова А. Р. // Воспоминания о Сергее Есенине.-- М., 1965.-- С. 101
  3. http://tojerin.blogspot.in/2016/09/blog-post_51.html
  4. Royzman, M.D (1973). "26. Есенин в санаторном отделении клиники. Его побег из санатория. Доктор А. Я. Аронсон. Диагноз болезни Есенина. Его отъезд в Ленинград". Сергей Есенин Всё, что помню о Есенине (in Russian). Moscow: Sovetskaya Rossiya.
"https://ml.wikipedia.org/w/index.php?title=സെർജി_യെസനിൻ&oldid=3533687" എന്ന താളിൽനിന്ന് ശേഖരിച്ചത്