സെസിൽ ബ്ലൗണ്ട് ഡി മില്ലെ
അക്കാദമി അവാർഡ് നേടിയ ശബ്ദമുള്ളവയും നിശ്ശബ്ദവുമായ [1] ചിത്രങ്ങൾ നിർമ്മിച്ച അമേരിക്കൻ ചലച്ചിത്രനിർമാതാവായിരുന്നു സെസിൽ ബ്ലൗണ്ട് ഡി മില്ലെ (ജീവിതകാലം: ഓഗസ്റ്റ് 12, 1881 – ജനുവരി 21, 1959). 1881 ഓഗസ്റ്റ് 12-ന് ആഷ്ഫീൽഡിൽ ജനിച്ചു. 1901-ൽ നടൻ എന്ന നിലയിൽ ചലച്ചിത്ര രംഗത്തെത്തി. തുടർന്ന് ഡേവിഡ് ബലാസ്കോയുമായി ചേർന്ന് കുറച്ചുകാലം നാടകരചന നിർവഹിച്ചു.
സെസിൽ ബ്ലൗണ്ട് ഡി മില്ലെ | |
---|---|
ജനനം | സെസിൽ ബ്ലൗണ്ട് ഡി മില്ലെ ഓഗസ്റ്റ് 12, 1881 |
മരണം | ജനുവരി 21, 1959 | (പ്രായം 77)
തൊഴിൽ | നിർമ്മാതാവ്, സംവിധായകൻ, എഡിറ്റർ, തിരക്കഥാകാരൻ, നടൻ |
സജീവ കാലം | 1913-1959 |
ജീവിതപങ്കാളി(കൾ) | കോൺസ്റ്റേൻ ആഡംസ് (m.1902-1959; his death) |
പങ്കാളി(കൾ) | ജീനീ മക്ഫെർസൺ ജൂലിയ ഫായെ |
മാതാപിതാക്ക(ൾ) | ഹെൻട്രി ചർച്ചിൽ ഡിമില്ലെ മറ്റിൽഡ് ബിയാട്രീസ് സാമുവൽ |
പാരമൗണ്ട് പിക്ചേഴ്സ് സ്ഥാപകൻ
തിരുത്തുക1913-ൽ ജെസ്സി എൽ ലാസ്കിയും സാമുവൽ ഗോൾഡ് വിന്നുമായും ചേർന്ന് ഒരു സിനിമാ നിർമ്മാണക്കമ്പനി സ്ഥാപിച്ചു. അതാണ് പിൽക്കാലത്ത് പാരമൌണ്ട് പിക്ചേഴ്സ് ആയി മാറിയത്. 1913-ൽ നിർമിച്ച ദ് സ്കൂയാവ് മാൻ ആണ് ഇദ്ദേഹത്തിന്റെ പ്രഥമ ഹോളിവുഡ് ഫീച്ചർ ചിത്രം. 1932-ൽ ഇദ്ദേഹം തന്റെ പ്രഥമ ശബ്ദചിത്രമായ ദ് സൈൻ ഓഫ് ക്രോസ് നിർമിച്ചു.
സിനിമാ നിർമാതാവ്
തിരുത്തുകവൻബഡ്ജറ്റ് ചിത്രങ്ങളിലൂടെ ദൃശ്യവിസ്മയങ്ങളൊരുക്കിയ ലോകത്തിലെ ഒന്നാം കിട നിർമാതാക്കളിൽ ആദ്യത്തെയാളാണ് ഡി മില്ലെ എന്നു പറയാം. പ്രശസ്തമായ ടെൻ കമാന്റ്മെന്റ്സിന്റെ നിർമാതാവ് ഇദ്ദേഹമാണ്.
- ടെൻ കമാന്റ്മെന്റ്സ് (1923)
- ദ് കിങ് ഒഫ് കിങ്സ് (1927)
- ദ് ബുക്കാനീർ (1937)
- റീപ് ദ് വൈൽഡ് വിൻഡ് (1942)
- അൺകോൺക്വേർഡ് (1947)
- സാംസൺ ആൻഡ് ദെലീലി (1949)
- ദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് (1951).
അക്കാദമി അവാർഡ് നേടിയ നിർമാതാവ്
തിരുത്തുകദ് ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് അക്കാദമി അവാർഡ് കരസ്ഥമാക്കി. സമകാലിക വിഷയങ്ങളെ അധികരിച്ചുളള ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രധാനപ്പെട്ടവ മെയ് ൽ ആൻഡ് ഫിമെയ് ൽ (1916), ദ് ഗോഡെസ്സ് ഗേൾ (1929) എന്നിവയാണ്. ആകെ 70 ചിത്രങ്ങൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്.
റേഡിയോ നാടക നിർമാതാവ്
തിരുത്തുക1936 മുതൽ 45 വരെ ദ് ലക്സ് റേഡിയോ തിയെറ്ററിന്റെ ബാനറിൽ നിരവധി റേഡിയോ നാടകങ്ങളും ഡി മില്ലെ നിർമിച്ചു. 1959 ജനുവരി 21-ന് പുതിയൊരു ചിത്രത്തിന്റെ നിർമ്മാണ വേളയിൽ ഹോളിവുഡ്ഡിൽ അന്തരിച്ചു.
സംവിധാനം നിർവഹിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | അക്കാദമി അവാർഡ് നേടിയവ | അക്കാദമി അവാർഡ് നൊമിനേഷൻ |
---|---|---|---|
1919 | മെയിൽ ആൻഡ് ഫിമെയിൽ | ||
1926 | ദി വോൾഗ ബോട്ട്മാൻ | ||
1927 | ദി കിംഗ് ഓഫ് കിംഗ്സ് | ||
1928 | വാക്കിംഗ് ബാക് | ||
1928 | സ്കൈസ്ക്റാപെർ | ||
1929 | ദി ഗൊഡ്ലെസ്സ് ഗേൾ | ||
1929 | ഡൈനാമൈറ്റ് | ||
1930 | മാഡം സാതാൻ | ||
1931 | ദി സ്ക്വാ മാൻ | ||
1932 | ദി സൈൻ ഓഫ് ദി ക്രോസ് | ||
1933 | ദിസ് ഡേ ആൻഡ് ഏജ് | ||
1934 | ഫോർ ഫ്രിജിറ്റെന്റ് പ്യൂപിൾ | ||
1934 | ക്ലിയോപാട്ര | 1 | 5 |
1935 | ദി ക്രൂസെയിഡ് | 0 | 1 |
1936 | ദി പ്ലെയിൻസ്മാൻ | ||
1938 | ദി ബുക്കാനീർ | 1 | 0 |
1939 | യൂണിയൻ പസിഫിക് | 1 | 0 |
1940 | നോർത്ത് വെസ്റ്റ് മൗണ്ടെഡ് പൊലീസ് | 1 | 4 |
1942 | റിപീറ്റ് ദി വൈൽഡ് വിൻഡ് | 1 | 2 |
1944 | ദി സ്റ്റോറി ഒഫ് ഡോക്ടർ വാസ്സൽ | 1 | 0 |
1947 | അൺകോൺക്വേർഡ് | 1 | 0 |
1948 | കാലിഫോർണിയാസ് ഗോൾഡെൻ ബിഗിനിംഗ് | ||
1949 | സാംസൺ അൻഡ് ഡെലില | 2 | 5 |
1952 | ദി ഗ്രേറ്റെസ്റ്റ് ഷോ ഓൺ എർത്ത് | 2 | 5 |
1956 | ദി ടെൻ കമാൻഡ്മെന്റ്സ് (1956 ഫിലിം) | 1 | 7 |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- http://www.cecilbdemille.com/
- http://www.cecilbdemille.com/bio.html
- http://www.imdb.com/name/nm0001124/
- http://www.imdb.com/name/nm0001124/bio
- http://lostcitydemille.com/bio.html
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡി മില്ലെ, സെസിൽ ബ്ളൌൺട് (1881 - 1959) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |