ചെല്ലോ
വയലിൻപോലെതന്നെ വലിയ ബോ കൊണ്ട് വായിക്കുവാൻ ഉപയോഗിക്കുന്ന ഒരു സഗീതോപകരണമാണ് ചെല്ലോ. ഒരു തന്ത്രി വാദ്യമായ ഇത് ഇറ്റാലിയൻ പദമായ വയലിൻ ചെല്ലോ എന്നതിൽ നിന്നുമാണ് രൂപം കൊണ്ടത്. ചെല്ലോ വായിക്കുന്ന ആളെ ചെല്ലിസ്റ്റ് എന്ന് വിളിക്കുന്നു. സോളോ വായിക്കുവാൻ ഉപയോഗിക്കുന്ന യുറോപ്യൻ ക്ലാസിക്കൽ സംഗീതോപരണമായ ഇത് ചേമ്പർ മ്യൂസിക്കിലും സിംഫണിയിലുമാണ് കൂടുതൽ ഉപയോഗിക്കുന്നത്. ആധുനിക സിംഫണി ഓർക്കസ്ട്രയിൽ ഡബിൾ ബേസ് കഴിഞ്ഞാൽ രണ്ടാമത്തെ ഏറ്റവും വലിയ സംഗീതോപകരണമാണ് ചെല്ലോ. വയലിൻ കുടുംബത്തിൽ ഏറ്റവും താഴത്തെ സ്വരങ്ങൾ വായിക്കുവാൻ ഉതകുന്ന ഒരു ഉപകരണമാണ് ചെല്ലോ. മരം കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. എന്നാൽ പല പരീഷണങ്ങളുടെയും ഭാഗമായി ഇപ്പോൾ ഫൈബർ കൊണ്ടും, അലൂമിനിയം കൊണ്ടും ഉള്ള ചെല്ലോകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് ചെല്ലോകളും പിൽക്കാലത്ത് നിലവിൽ വന്നു. എന്നാൽ പഴയ രീതിയിലുള്ള ചെല്ലോകൾ തന്നെയാണ് വായനക്കായി ഇപ്പോഴും ഉപയോഗിച്ച് വരുന്നത്.
String instrument | |
---|---|
മറ്റു പേരു(കൾ) | Violoncello |
Hornbostel–Sachs classification | 321.322-71 (Composite chordophone sounded by a bow) |
പരിഷ്കർത്താക്കൾ | c. 1660 from bass violin |
Playing range | |
അനുബന്ധ ഉപകരണങ്ങൾ | |