സെലിയ സാഞ്ചസ്

ക്യൂബൻ വിപ്ലവകാരി

ക്യൂബൻ വിപ്ലവകാരിയും രാഷ്ട്രീയക്കാരിയും ഗവേഷകയും ആർക്കൈവിസ്റ്റുമായിരുന്നു സെലിയ സാഞ്ചസ് മണ്ടുലി (ജീവിതകാലം, മെയ് 9, 1920 - ജനുവരി 11, 1980). ക്യൂബൻ വിപ്ലവത്തിന്റെ പ്രധാന അംഗവും ഫിഡൽ കാസ്ട്രോയുടെ അടുത്ത സഹപ്രവർത്തകയുമായിരുന്നു.[1] [2][3]

സെലിയ സാഞ്ചസ്
പ്രമാണം:Celia-Sánchez-ANPP.jpg
ജനനം(1920-05-09)മേയ് 9, 1920
മരണംജനുവരി 11, 1980(1980-01-11) (പ്രായം 59)

ആദ്യകാലജീവിതംതിരുത്തുക

സാഞ്ചസ് ജനിച്ചത് ക്യൂബയിലെ ഓറിയന്റേയിലെ മീഡിയ ലൂണയിലാണ്. [4]:681 പക്ഷേ ഒടുവിൽ ക്യൂബയിലെ പിലാനിലേക്ക് മാറി.[3] അവരുടെ പിതാവ് ഡോ. മാനുവൽ സാഞ്ചസ് ഒരു ഡോക്ടറായിരുന്നു. അവർ സമ്പന്നതയിലാണ് വളർന്നത്. [1] അമ്മ അക്കേഷ്യ അവരുടെ കുട്ടിക്കാലത്ത് തന്നെ മരിച്ചിരുന്നു. ആറാമത്തെ വയസ്സിൽ അവർ ന്യൂറോസിസ് ബാധിച്ചു ബുദ്ധിമുട്ടിയിരുന്നു. [3] എട്ട് മക്കളിൽ ഒരാളായിരുന്ന അവർ. [3] വളരെ നല്ല വിദ്യാഭ്യാസമുള്ളവളായിരുന്നുവെങ്കിലും അവർ യൂണിവേഴ്സിറ്റിയിൽ പോയിരുന്നില്ല. [3] ഹൈസ്കൂളിനുശേഷം, ഫിഡൽ കാസ്ട്രോയ്‌ക്കൊപ്പം ക്യൂബൻ വിപ്ലവത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങുന്നതുവരെ സാഞ്ചസ് പിതാവിന്റെ പരിശീലനത്തിന് തുടർച്ചയായി സഹായിച്ചു. [3]

അവലംബംതിരുത്തുക

Notes
  1. 1.0 1.1 Becker, Marc (2017). Twentieth-Century Latin American Revolutions. London: Rowman & Littlefield. p. 118. ISBN 978-1-4422-6588-2.
  2. Pressly, Linda (December 11, 2011). "BBC News - Celia Sanchez: Was she Castro's lover?". Bbc.co.uk. ശേഖരിച്ചത് December 11, 2011.
  3. 3.0 3.1 3.2 3.3 3.4 3.5 Stout, Nancy (2013). One day in December : Celia Sánchez and the Cuban Revolution. New York: Monthly Review Press. ISBN 978-1-58367-319-5. OCLC 830324493.[പേജ് ആവശ്യമുണ്ട്]
  4. Ramonet, Ignacio, Fidel Castro: My Life. Penguin Books: 2007.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സെലിയ_സാഞ്ചസ്&oldid=3648235" എന്ന താളിൽനിന്ന് ശേഖരിച്ചത്