സെറ ഡാസ് ലോൻഡ്രാസ് ദേശീയോദ്യാനം

സെറ ഡാസ് ലോൻഡ്രാസ് ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional da Serra das Lontras) ബ്രസീലിലെ ബാഹിയ സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ്. അറ്റ്ലാന്റിക് മഴക്കാടുകൾ ഉൾക്കൊള്ളുന്ന ഒരു പരുക്കൻ പ്രദേശത്തെയും വൈവിധ്യമാർന്ന പക്ഷി വർഗ്ഗങ്ങളെയും ഈ ദേശീയോദ്യാനം പരിരക്ഷിക്കുന്നു. ഇതിൽ മിക്കവയും വംശനാശഭീഷണി നേരിടുന്നവയാണ്.

സെറ ഡാസ് ലോൻഡ്രാസ് ദേശീയോദ്യാനം
Parque Nacional da Serra das Lontras
Map showing the location of സെറ ഡാസ് ലോൻഡ്രാസ് ദേശീയോദ്യാനം
Map showing the location of സെറ ഡാസ് ലോൻഡ്രാസ് ദേശീയോദ്യാനം
Nearest cityBuerarema, Bahia
Coordinates15°09′47″S 39°20′46″W / 15.163°S 39.346°W / -15.163; -39.346
DesignationNational park)
AdministratorChico Mendes Institute for Biodiversity Conservation

സ്ഥാനം തിരുത്തുക

സെറ ഡാസ് ലോൻഡ്രാസ് ദേശീയോദ്യാനം ഇറ്റബൂനയ്ക്കു തെക്കായി അരറ്റാക്ക (63%), ഉന, ബാഹിയ (37%) എന്നീ മുനിസിപ്പാലിറ്റികളിലായി വ്യാപിച്ചുകിടക്കുന്നു. BR-251 പാത ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറൻ അതിർത്തിയ്ക്കു സമാന്തരമായി കടന്നുപോകുന്നു.[1] ഈ ദേശീയോദ്യാനത്തിൻറെ പ്രാദേശിക വിസ്തൃതി 11,336 hectares (28,010 acres) ആണ്.[2]

അവലംബം തിരുത്തുക

  1. PARNA Serra das Lontras – ISA.
  2. Parna da Serra das Lontras – Chico Mendes.