സെറ ജെറാൽ ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Serra Geral) ബ്രസീലിലെ റിയോ ഗ്രാൻറേ ഡൊ സുൾ, സാന്താ കാറ്ററീന എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സെറ ജെറാൽ ദേശീയോദ്യാനം
Parque Nacional da Serra Geral
The Fortaleza canyon in the national park
Map showing the location of സെറ ജെറാൽ ദേശീയോദ്യാനം
Map showing the location of സെറ ജെറാൽ ദേശീയോദ്യാനം
Nearest cityCriciúma, Santa Catarina
Coordinates29°06′50″S 49°58′52″W / 29.114°S 49.981°W / -29.114; -49.981
DesignationNational park
AdministratorICMBio

സ്ഥാനം തിരുത്തുക

സെറ ജെറാൽ ദേശീയോദ്യാനം അറ്റലാൻറിക് ഫോറസ്റ്റ് ബയോമിലാണ് സ്ഥിതിചെയ്യുന്നത്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 17,302 ഹെക്ടറാണ് (42,750 ഏക്കർ). സർക്കാർ ഉത്തരവ് നമ്പർ 531 പ്രകാരം 1992 മെയ് 21നാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്. ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബോയോഡൈവേർസിറ്റി കൺസർവേഷനാണ് ദേശീയോദ്യാനത്തിൻറെ ഭരണച്ചുമതല. [1]റിയോ ഗ്രാൻറേ ഡൊ സുൾ സംസ്ഥാനത്തെ കമ്പാര ഡൊ സുൾ, സാന്താ കാറ്ററീന സംസ്ഥാനത്തെ ജാസിൻറോ മച്ചാഡോ, പ്രൈറ ഗ്രാൻറേ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.[2] അപാരാഡോസ് ഡ സെറ ദേശീയോദ്യാനത്തിനു പാർശ്വസ്ഥമായി ഈ ദേശീയോദ്യാനം രണ്ട് പ്രത്യേക വിഭാഗങ്ങളായാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്.[3]

അവലംബം തിരുത്തുക

  1. Parna de Serra Geral – Chico Mendes.
  2. Unidade de Conservação ... MMA.
  3. Duke University ParksWatch: Serra Geral NP - Summary Archived 2016-03-03 at the Wayback Machine., retrieved 1 July 2011
"https://ml.wikipedia.org/w/index.php?title=സെറ_ജെറാൽ_ദേശീയോദ്യാനം&oldid=3809301" എന്ന താളിൽനിന്ന് ശേഖരിച്ചത്