സെബുകു (സുമാത്ര)
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ്
സെബുകു, സുന്ദ കടലിടുക്കിൽ ജാവ, സുമാത്ര എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്ന ഒരു ദ്വീപ് ആണ്. കടലിടുക്കിലെ സാമാന്യം വലിയ ദ്വീപുകളിലൊന്നായ ഇത് സെബെസിയ്ക്ക് 2.5 കിലോമീറ്റർ (1.6 മൈൽ) വടക്കായും സുമാത്രയ്ക്ക് 2.3 കിലോമീറ്റർ (1.4 മൈൽ) തെക്കുഭാഗത്തുമായാണു സ്ഥിതിചെയ്യുന്നത്.[1] ഈ ദ്വീപ് ഭരണപരമായി ലാമ്പാങ്ങിലെ തെക്കൻ ലാമ്പാങ്ങ് റീജൻസിയുടെ ഭാഗമാണ്.[2]
Geography | |
---|---|
Location | South East Asia |
Coordinates | 5°52′26″S 105°31′5″E / 5.87389°S 105.51806°E |
Area | 17.71 കി.m2 (6.84 ച മൈ) |
Administration | |
Indonesia |
1883 ലെ ക്രാക്കതോവ അഗ്നിപർവ്വത വിസ്‌ഫോടന സമയത്ത്, സെബുകുവിൽ ജനവാസമില്ലായിരുന്നു, എന്നാൽ ഇതിനു കിഴക്കുഭാഗത്തായി സ്ഥിതിചെയ്തിരുന്ന സെബുകു കെറ്റ്ജിൽ എന്ന ചെറുദ്വീപിലെ ഒരു ഗ്രാമം പൂർണമായി തുടച്ചുനീക്കപ്പെട്ടിരുന്നു. ഔദ്യോഗിക രേഖകളിൽ 150 പേർ കൊല്ലപ്പെട്ടിരുന്നു, 70 പേർ ഇവിടുത്തെ നിവാസികളായിരുന്നില്ല.[3]
അവലംബം
തിരുത്തുക
- ↑ Junichi Yukawa, പുറം. 2
- ↑ "Profile dan Potensi Kabupaten Lampung Selatan" [Profile and Potential of South Lampung Regency] (in Indonesian). Government of South Lampung Regency. Retrieved 6 July 2011.
{{cite web}}
: CS1 maint: unrecognized language (link) - ↑ Simke & Fiske