സെന്റ് സെസിലിയ (പൌസിൻ)
1627-1628 നും ഇടയിൽ നിക്കോളാസ് പൌസിൻ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് സെന്റ് സെസിലിയ. കിന്നരപ്പെട്ടിയെന്നു തോന്നിക്കുന്ന ഒരു കീബോർഡ് ഉപകരണം വായിക്കുന്ന വിശുദ്ധ സിസിലിയക്കുമുന്നിൽ രണ്ട് കെരൂബുകൾ സംഗീതക്കുറിപ്പിൻറെ ഒരു ചുരുൾ ഉയർത്തിപിടിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ രണ്ട് മാലാഖമാർ പാടുകയും മൂന്നാമത്തെ കെരൂബ് ഒരു തിരശ്ശീല ഉയർത്തുന്നതായും ഈ ചിത്രത്തിലൂടെ പൌസിൻ ചിത്രീകരിച്ചിരിക്കുന്നു.[1]
അവലംബം
തിരുത്തുക- ↑ (in Spanish) Andreas Prater, “El Barroco” en Los maestros de la pintura occidental, Taschen, 2005, pág. 246, ISBN 3-8228-4744-5