സെനെക തടാകം
സെനെക തടാകം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ന്യൂയോർക്കിലെ ഗ്ലേഷ്യൽ ഫിംഗർ തടാകങ്ങളിൽ ഏറ്റവും വലുതും കൂടാതെ സംസ്ഥാനത്തിനുള്ളിലെ ഏറ്റവും ആഴമേറിയ ഗ്ലേഷ്യൽ തടാകവുമാണ്. ലോകത്തിലെ ലേക്ക് ട്രൗട്ട് തലസ്ഥാനമായി പ്രമോട്ട് ചെയ്യപ്പെടുന്ന ഇത് നാഷണൽ ലേക് ട്രൗട്ട് ഡെർബിയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്നു. തടാകത്തിൻറെ ആഴവും എളുപ്പത്തിലുള്ള പ്രവേശനമാർഗ്ഗവും കാരണം, സിംഗിൾ എലമെന്റ് ട്രാൻസ്‌ഡ്യൂസറുകൾ മുതൽ സങ്കീർണ്ണമായ സോണാർ അരേകളും സിസ്റ്റങ്ങളും വരെയുള്ള ഉപകരണങ്ങളുടെ പരിശോധനയ്ക്കും വിലയിരുത്തലിനും യു.എസ്. നേവി സെനെക തടാകം ഉപയോഗിക്കുന്നു.[1] തദ്ദേശീയ അമേരിന്ത്യക്കാരുടെ സെനെക രാഷ്ട്രത്തിൽ നിന്നാണ് തടാകത്തിന് ഈ പേര് ലഭിച്ചത്. സെനെക തടാകത്തിന്റെ വടക്കേയറ്റത്ത്, ഹോബാർട്ട് ആൻറ് വില്യം സ്മിത്ത് കോളേജുകളുടെയും കോർണൽ യൂണിവേഴ്സിറ്റിയുടെ ഒരു ഡിവിഷനായ ന്യൂയോർക്ക് സ്റ്റേറ്റ് അഗ്രികൾച്ചറൽ എക്‌സ്പിരിമെന്റ് സ്റ്റേഷൻറേയൂും ആസ്ഥാനമായ ന്യൂയോർക്കിലെ ജനീവ നഗരം സ്ഥിതിചെയ്യുന്നു. തടാകത്തിന്റെ തെക്കേയറ്റത്ത് ഓട്ടോ റേസിംഗിനും (വാട്ട്കിൻസ് ഗ്ലെൻ ഇന്റർനാഷണൽ റേസ്ട്രാക്ക് ഹോസ്റ്റുചെയ്യുന്നു) വെള്ളച്ചാട്ടങ്ങൾക്കും പേരുകേട്ട ന്യൂയോർക്കിലെ വാറ്റ്കിൻസ് ഗ്ലെൻ ഗ്രാമം സ്ഥിതിചെയ്യുന്നു.
സെനെക തടാകം | |
---|---|
സ്ഥാനം | Schuyler, Seneca, Yates, and Ontario counties, New York, United States |
ഗ്രൂപ്പ് | Finger Lakes |
നിർദ്ദേശാങ്കങ്ങൾ | 42°39′20″N 76°53′51″W / 42.65556°N 76.89750°W |
Type | Ground moraine |
പ്രാഥമിക അന്തർപ്രവാഹം | Catharine Creek, Keuka Lake Outlet, underwater sources |
Primary outflows | Seneca River/ Cayuga-Seneca Canal |
Basin countries | United States |
പരമാവധി നീളം | 38 മൈ (61 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 66.9 ച മൈ (173 കി.m2) |
ശരാശരി ആഴം | 291 അടി (89 മീ) |
പരമാവധി ആഴം | 618 അടി (188 മീ) |
Water volume | 3.81 cu mi (15.9 കി.m3) |
തീരത്തിന്റെ നീളം1 | 75.4 മൈൽ (121.3 കി.മീ) |
ഉപരിതല ഉയരം | 445 അടി (136 മീ) |
അധിവാസ സ്ഥലങ്ങൾ | Watkins Glen, Geneva |
1 Shore length is not a well-defined measure. |
38 മൈൽ (61 കിലോമീറ്റർ) നീളമുള്ളതും ഫിംഗർ തടാകങ്ങളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ തടാകവുമായ ഇതിലെ ജലത്തിൻറെ അളവ് 3.81 ക്യുബിക് മൈൽ (15.9 ക്യുബിക് മീറ്റർ) ആയി കണക്കാക്കപ്പെടുന്നു. ഇത് എല്ലാ ഫിംഗർ തടാകങ്ങളിലെയും മുഴുവൻ ജലത്തിൻറെ ഏകദേശം പകുതിയോളം വരും. തടാകത്തിൻറെ ശരാശരി ആഴം 291 അടിയും (89 മീറ്റർ), പരമാവധി ആഴം 618 അടിയും (188 മീറ്റർ), ഉപരിതല വിസ്തീർണ്ണം 66.9 ചതുരശ്ര മൈലും (173 ചതുരശ്ര കിലോമീറ്റർ) ആണ്.
അവലംബം
തിരുത്തുക- ↑ "Home - Seneca Lake". Archived from the original on 27 March 2012. Retrieved 2012-04-03.