സെക്ഷൻ (സസ്യശാസ്ത്രം)

സസ്യശാസ്ത്രം

സസ്യശാസ്ത്രത്തിൽ ജീനസിനു കീഴിലും സ്പീഷീസിനു മുകളിലും ഉള്ള ഒരു ജൈവവർഗീകരണശാസ്ത്രപരമായ വിഭാഗമാണ് സെക്ഷൻ (ലത്തീൻ: sectio) .[1] ജീനസിനു കീഴിൽ സബ്ജീനസ് നിലവിലുണ്ടെങ്കിൽ അത് സെക്ഷനെക്കാൾ ഉയർന്ന തലത്തിൽ ഉള്ള വർഗീകരണമായിരിക്കും. സെക്ഷനുകൾ സബ്സെക്ഷനുകളായി വിഭജിക്കാവുന്നതുമാണ്.[2]

നൂറുകണക്കിന് സ്പീഷീസുകളുള്ള വളരെ വലിയ ജീനസുകളെ വർഗീകരിക്കാനാണ് സെക്ഷനുകൾ ആവശ്യം വരുന്നത്. സ്പീഷീസുകളുടെ കൂട്ടങ്ങളെ വേർതിരിച്ചറിയാനാഗ്രഹിക്കുന്ന സസ്യശാസ്ത്രജ്ഞൻ അവയിലെ സസ്യങ്ങൾക്ക് പുതിയ ശാസ്ത്രീയ നാമങ്ങൾ കൊടുക്കുന്നത് ഒഴിവാക്കാനായി സെക്ഷന്റെ തലത്തിൽ ഒരു വർഗീകരണം രൂപീകരിക്കാനാവും ആഗ്രഹിക്കുക.[1]

ഉദാഹരണങ്ങൾ:

  • ലിലിയം- മർട്ടാഗോൺ സെക്ഷൻ section Martagon Rchb. are the Turks' cap lilies
  • Plagiochila aerea Taylor Plagiochila ജീനസിന്റെ സെക്ഷനായ sect. Bursatae യിൽ ഉൾപ്പെടുന്നു.

അവലംബങ്ങൾ

തിരുത്തുക
  1. 1.0 1.1 Tod F. Stuessy (2009). "The Genus". Plant Taxonomy: the Systematic Evaluation of Comparative Data (2nd ed.). Columbia University Press. pp. 163–171. ISBN 978-0-231-14712-5.
  2. Article 4 in McNeill, J.; Barrie, F.R.; Buck, W.R.; Demoulin, V.; Greuter, W.; Hawksworth, D.L.; Herendeen, P.S.; Knapp, S.; Marhold, K. (2012). International Code of Nomenclature for algae, fungi, and plants (Melbourne Code) adopted by the Eighteenth International Botanical Congress Melbourne, Australia, July 2011. Vol. Regnum Vegetabile 154. A.R.G. Gantner Verlag KG. ISBN 978-3-87429-425-6. Archived from the original on 2013-11-04. Retrieved 2018-11-10.
"https://ml.wikipedia.org/w/index.php?title=സെക്ഷൻ_(സസ്യശാസ്ത്രം)&oldid=3792762" എന്ന താളിൽനിന്ന് ശേഖരിച്ചത്