സൃഷ്ടി ഡാങ്കേ
സൃഷ്ടി ഡാങ്കെ ഒരു ഇന്ത്യൻ അഭിനേത്രിയാണ്. അവർ കൂടുതലായി കൂടുതലായും തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. അവർ കുറച്ച് തെലുങ്ക് , മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.[1][2] കുക്കു വിത്ത് കോമാലി (സീസൺ 4) എന്ന റിയാലിറ്റി കുക്കിംഗ് ഷോയുടെ റണ്ണർ അപ്പ് കൂടിയാണ് അവർ.
Srushti Dange | |
---|---|
ജനനം | Srushti Danghe |
ദേശീയത | Indian |
മറ്റ് പേരുകൾ | Shuruthi |
തൊഴിൽ | Actress |
സജീവ കാലം | 2013–present |
2023ൽ ബിഗ്ബോസ് തമിഴ് ഹൗസിൽ അവർ വിശിഷ്ടാതിഥിയായിരുന്നു.[3]
കരിയർ
തിരുത്തുകസൃഷ്ടി ഡാംഗെ തുടക്കത്തിൽ സഹകഥാപാത്രങ്ങളായാണ് അഭിനയിച്ചിരുന്നത്. തെലുങ്ക് ചിത്രമായ ഏപ്രിൽ ഫൂളിൽ ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുമ്പ്.[4] അവർ റൊമാൻ്റിക് ത്രില്ലറായ മേഘയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവരുടെ കരിയറിൽ ഒരു മുന്നേറ്റം നടത്തി. ഈ ചിത്രത്തിലെ അഭിനയത്തിന് അവർ സമ്മിശ്ര അവലോകനങ്ങൾ നേടി. 2015-ൽ ഹൊറർ ചിത്രമായ ഡാർലിംഗ് , സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ എനക്കുൾ ഒരുവൻ , ക്രിഷ് പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ഒരു റൊമാൻ്റിക് ചിത്രമായ പു എന്നിവയിലും അവർ അഭിനയിച്ചിട്ടുണ്ട്.
2016-ൽ അവർ നാല് തമിഴ് സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ധർമ്മ ദുരൈ , [5] വിജയ് വസന്തിൻ്റെ അച്ചാമിന്ദ്രി , റൊമാൻ്റിക് കോമഡി ചിത്രം നവരസ തിലകം എന്നിവയാണ് അവ. നവരസ തിലകത്തിൽ അവർ ഒരു മെഡിക്കൽ വിദ്യാർത്ഥിയുടെ വേഷം ചെയ്യ്തു. 2017-ൽ 1971: ബിയോണ്ട് ബോർഡേഴ്‌സ് എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തിൽ അവർ അരങ്ങേറ്റം കുറിച്ചു.[6]
ബാഹ്യ ലിങ്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Nikhil Raghavan (13 May 2013). "Shot cuts the south connect". The Hindu. Archived from the original on 15 June 2013. Retrieved 2 September 2014.
- ↑ "Tollywood girl's kollywood debut". Kollywood today. 8 June 2013. Archived from the original on 2 April 2015. Retrieved 2 September 2014.
- ↑ "Pugazh and Srushti Dange to grace 'Bigg Boss Tamil 7'; deets inside". The Times of India. 2023-11-13. ISSN 0971-8257.
- ↑ "Srushti Dange, an A grade scribe" Archived 18 December 2014 at the Wayback Machine.. telugumirchi.com. 11 April 2012
- ↑ "Srushti Dange on a Roll" Archived 18 October 2014 at the Wayback Machine.. Silverscreen.in. 1 September 2014
- ↑ "Tamil tongue in Maratha cheek". The New Indian Express. Archived from the original on 22 July 2020. Retrieved 22 July 2020.