സൂസന്നെ പുരസ്കാരം
ബ്ലെൻഡറിൽ നിർമ്മിച്ച കലാസൃഷ്ടികൾക്ക് വർഷം തോറും ബ്ലെൻഡർ ഫൗണ്ടേഷൻ നൽകിവരുന്ന ബഹുമതിയാണ് സൂസന്നെ പുരസ്കാരം. 2003ലെ രണ്ടാം ബ്ലെൻഡർ സമ്മേളനത്തോടു കൂടിയാണ് ഈ പുരസ്കാരം കൊടുക്കാൻ ആരംഭിച്ചത്. പുരസ്കാരം നൽകുന്ന വിഭാഗങ്ങൾ പല തവണ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്.
എല്ലാ വർഷവും ഒക്റ്റോബറിൽ ആംസ്റ്റർഡാമിലാണ് ബ്ലെൻഡർ സമ്മേളനം നടക്കാറുള്ളത്. ഇതോടനുബന്ധിച്ചാണ് ആ വർഷത്തെ സൂസന്നെ പുരസ്കാരം നൽകാറുള്ളത്. ബ്ലെൻഡർ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനും ബ്ലെൻഡറിന്റെ ശക്തി പ്രകടിപ്പിക്കാനുമാണ് ഈ പുരസ്കാരം നൽകുന്നത്.
2004 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുകമികച്ച കലാസൃഷ്ടി, മികച്ച ആനിമേഷൻ, മികച്ച പൈത്തൺ സ്ക്രിപ്റ്റ്, മികച്ച കോഡ് സംഭാവന, ബ്ലെൻഡർ ഫൗണ്ടേഷന്റെ പ്രത്യേക പുരസ്കാരം എന്നിങ്ങനെ അഞ്ച് പുരസ്കാരങ്ങളാണ് 2004ൽ നൽകിയത്.[1]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച കലാസൃഷ്ടി | ആൻഡ്രിയാൽ ഗൊറാൽക്സിക്ക് | @ൻഡി |
മികച്ച ആനിമേഷൻ | ബസാം കുർദാലി | ചിക്കൻ ചെയർ |
മികച്ച പൈത്തൺ സ്ക്രിപ്റ്റ് | മേക്ക്ഹ്യൂമൻ ടീം | |
മികച്ച കോഡ് സംഭാവന | കെസ്റ്റർ മഡോക്ക് | |
ബ്ലെൻഡർ ഫൗണ്ടേഷന്റെ പ്രത്യേക പുരസ്കാരം |
ബാർത് വെൽദ്യൂസെൻ |
2005 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുകആനിമേഷൻ വിഭാഗത്തിലായിരുന്നു 2005ലെ മൂന്ന് പുരസ്കാരങ്ങളും. മികച്ച ആനിമേഷൻ കഥാചിത്രം, മികച്ച ആനിമേഷൻ കലാസൃഷ്ടി, മികച്ച കഥാപാത്ര ആനിമേഷൻ എന്നീ വിഭാഗത്തിലാണ് അത്തവണ പുരസ്കാരങ്ങൾ നൽകിയത്.[2]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച ആനിമേഷൻ കഥാചിത്രം | എൻറികോ വലെൻസ | ന്യൂ പെൻഗ്യോൺ 2.38 |
മികച്ച ആനിമേഷൻ കലാസൃഷ്ടി | ക്രിസ് ലാർകീ | എസൈൻ |
മികച്ച കഥാപാത്ര ആനിമേഷൻ | പീറ്റർ ഹൈൻലൈൻ | സൈക്കിൾസ് |
2006 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുകമികച്ച ഓൺലൈൻ കലാശാല, മികച്ച ആനിമേഷൻ കഥാചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ എന്നിവയായിരുന്നു 2006ലെ മത്സരവിഭാഗങ്ങൾ.[3]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച ഓൺലൈൻ കലാശാല | എൻറികോ സെറിക | എൻറികോസെറിക് |
മികച്ച കഥാപാത്ര ആനിമേഷൻ | സാഗോ(സാച്ച ഗീഡഗെബ്യുർ) | മാൻ ഇൻ മാൻ |
മികച്ച ആനിമേഷൻ കഥാചിത്രം | റോകറ്റ്മാൻ(സാം ബ്രുബേക്കർ) | ഇൻഫൈനൈറ്റം |
2007 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുകമികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നിവയായിരുന്നു 2007ലെ മത്സരവിഭാഗങ്ങൾ.[4]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം | ഇയോയിൻ ഡഫി | സ്റ്റോപ് |
മികച്ച കഥാപാത്ര ആനിമേഷൻ | യുവാൻ പാബ്ലോ ബൗസ | ദ ഡാൻസ് ഓഫ് ദ ബാഷ്ഫുൾ ഡ്വാഫ് |
മികച്ച ഹ്രസ്വചിത്രം | ജസ്സി സാറെൽമാ ജിയർ വിർറ്റ പീറ്റർ ഷൂൾമാൻ |
നൈറ്റ് ഓഫ് ദ ലിവിംഗ് ഡെഡ് പിക്സൽസ് |
2008 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുക2008ലും മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നിവയായിരുന്നു പുരസ്കാര വിഭാഗങ്ങൾ.[5]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം | യൊഹാൻ മെപ | ഗെയിംലാൻഡ് |
മികച്ച കഥാപാത്ര ആനിമേഷൻ | സ്പാർക്ക് ഡിജിറ്റൽ എന്റർടെയിൻമെന്റ് | ഇന്റർവ്യൂസ് ഫ്രം ദ ഫ്യൂച്ചർ |
മികച്ച ഹ്രസ്വചിത്രം | നതാൻ മറ്റ്സുഡ | ഹാംഗർ നം. 5 |
2009 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുകമികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നിവ തന്നെയായിരുന്നു 2009ലെയും പുരസ്കാര വിഭാഗങ്ങൾ.[6]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം | അലെക്സ് ഗ്ലാവിയോൺ | എവോലൂഷൻ |
മികച്ച കഥാപാത്ര ആനിമേഷൻ | ക്ലോഡിയോ അൻഡൗർ(മെയിൽഫികോ) | ഡ്രാഗോസോറിയോ |
മികച്ച ഹ്രസ്വചിത്രം | റ്യൂസുകേ ഫുറുയ ജുനിച്ചി യാമമോട്ടോ |
മെമ്മറി |
2010 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുകമികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നിവയിൽ 2010ലും പുരസ്കാരങ്ങൾ നൽകി.[7]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം | യുവാൻ കാർലോസ് മോണ്ടെ | ജോൺ എൽ എസ്ക്വിസോഫ്രെനികോ |
മികച്ച കഥാപാത്ര ആനിമേഷൻ | ജെയർഡ് ഡി ബീർർ | (പേരിടാത്ത വീഡിയോ) |
മികച്ച ഹ്രസ്വചിത്രം | പാവൽ ലൈക്സ്കോവ്സ്കി | ലിസ്റ്റ |
2011 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുക2011ലും മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകി.[8]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം | ജൊനാതൻ ലാക്സ് ബെൻ സിമോൺസ് (ഗെക്കോ ആനിമേഷൻ ലി.) |
അസംബ്ലി: ലൈഫ് ഇൻ മാക്രോസ്കോപ്പ് |
മികച്ച കഥാപാത്ര ആനിമേഷൻ | സ്റ്റുഡിയോ മിഡ്സ്ട്രൈറ്റി | ഐലന്റ് എക്സ്പ്രസ് പരസ്യപ്രചാരണം |
മികച്ച ഹ്രസ്വചിത്രം | മാത്യൂ ഔറേ | ബാബിയോൾസ് |
2012 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുക2012ലും മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകി.[9]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം | ഗിയാൻകാർലോ എൻജി | റിവേഴ്ഷൻ |
മികച്ച കഥാപാത്ര ആനിമേഷൻ | ഡാനിയൽ മാർട്ടിനസ് ലാറ (പെപ്പെലാൻഡ് സ്കൂൾ) |
പാർക്ക് |
മികച്ച ഹ്രസ്വചിത്രം | നിക്ലാസ് ഹോംബെർഗ് | അവർ ന്യൂ വേൾഡ് |
2013 സൂസന്നെ പുരസ്കാരങ്ങൾ
തിരുത്തുക2013ലും മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം, മികച്ച കഥാപാത്ര ആനിമേഷൻ, മികച്ച ഹ്രസ്വചിത്രം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകി.[10]
പുരസ്കാരം | വിജയി | കലാസൃഷ്ടി |
---|---|---|
മികച്ച രൂപകൽപ്പനയുള്ള ഹ്രസ്വചിത്രം | ഫ്ലെയ്കി പിക്സെൽ | ബ്ലാക്ക് ക്യാറ്റ് |
മികച്ച കഥാപാത്ര ആനിമേഷൻ | മാനു യാർവിനെൻ | എച്ച്ബിസി-00011: ബ്ലോട്ട് |
മികച്ച ഹ്രസ്വചിത്രം | ക്രിസ് ബർട്ടൺ | എൻ പസ്സന്റ് |
അവലംബം
തിരുത്തുക- ↑ ബ്ലെൻഡർ.ഓർഗ്. "2004 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Retrieved 10 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ബ്ലെൻഡർ.ഓർഗ്. "2005 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Retrieved 10മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ബ്ലെൻഡർ.ഓർഗ്. "2006 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Retrieved 10 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ബ്ലെൻഡർ.ഓർഗ്. "2007 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Archived from the original on 2013-12-24. Retrieved 10 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ ബ്ലെൻഡർ.ഓർഗ്. "2008 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Archived from the original on 2013-12-24. Retrieved 10 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ ബ്ലെൻഡർ.ഓർഗ്. "2009 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Archived from the original on 2013-12-24. Retrieved 10 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help) - ↑ ബ്ലെൻഡർ.ഓർഗ്. "2010 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Retrieved 10 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ബ്ലെൻഡർ.ഓർഗ്. "2011 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Retrieved 11 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ബ്ലെൻഡർ.ഓർഗ്. "2012 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Retrieved 11 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ ബ്ലെൻഡർ.ഓർഗ്. "2013 സൂസന്നെ അവാർഡ്സ്". ബ്ലെൻഡർ ഫൗണ്ടേഷൻ. Retrieved 11 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറംകണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്താൾ Archived 2014-05-17 at the Wayback Machine.