സൂര്യകാന്തക്കല്ല് (മധ്യകാലം)
ഐസ് ലാൻഡിലും മറ്റും പ്രകൃതിദത്തമായി ലഭിക്കുന്ന ഒരു കാൽസൈറ്റ് ശിലയാണ് സൂര്യകാന്തക്കല്ല് (Icelandic: sólarsteinn, ഇംഗ്ലീഷ്: sunstone). 13-14 നൂറ്റാണ്ടുകളിൽ അന്തരീക്ഷം മൂടിക്കെട്ടിയിരുന്നാലും സൂര്യന്റെ സ്ഥാനം നിർണ്ണയിക്കാൻ ഈ ധാതു സഹായിക്കുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു. സൂര്യകാന്തക്കല്ലിന് ധ്രുവീകരണശേഷി ഉണ്ടായിരുന്നെന്നും വൈക്കിങ് കാലഘട്ടത്തിൽ ദിശ കണ്ടെത്താൻ ഇവ ഉപയോഗിക്കപ്പെട്ടിരുന്നെന്നും ഒരു സിദ്ധാന്തം നിലവിലുണ്ട്.[1]
1592-ൽ ഇംഗ്ലീഷ് ചാനലിലെ ആൾഡർനി ദ്വീപിനടുത്ത് മുങ്ങിപ്പോയ ഒരു കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഇത്തരം ഒരു കല്ല് കണ്ടുകിട്ടിയിട്ടുണ്ട്. [2]
അവലംബം
തിരുത്തുക- ↑ Ramskou, Thorkild (1967). "Solstenen". Skalk (in ഡാനിഷ്). 2: 16–17.
- ↑ ഹിന്ദു ദിനപത്രം, മാർച്ച് 9, 2013