സൂര്യകാന്തഃ
സൂര്യകാന്തഃ കേരളത്തിൽ നിർമ്മിച്ച ഒരു സംസ്കൃത ചലച്ചിത്രമാണു്. സംസ്കൃതത്തിലെ അഞ്ചാമത്തെ ചലച്ചിത്രവും ആദ്യത്തെ സമകാലീന ചിത്രവുമാണു്. ഒരു വൃദ്ധദമ്പതികളുടെ അവസാന നാളുകളിലെ കഥയാണു് ചിത്രം പറയുന്നതു്. സംസ്കൃതത്തിൽ സംസാരിക്കുന്ന സാധാരണക്കാരുടെ കഥയാണു് ഈ ചിത്രം പറയുന്നതു്.[2] കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2017-ലെ 'പ്രത്യേക ജൂറി അവാർഡ്' ഈ ചിത്രം കരസ്ഥമാക്കി.
സൂര്യകാന്തഃ | |
---|---|
Suryakantha: | |
സംവിധാനം | എം. സുരേന്ദ്രൻ |
നിർമ്മാണം | സഞ്ജു എസ്. ഉണ്ണിത്താൻ |
രചന | എം. സുരേന്ദ്രൻ |
കഥ | എം. സുരേന്ദ്രൻ |
തിരക്കഥ | എം. സുരേന്ദ്രൻ |
അഭിനേതാക്കൾ | രാജേഷ് ഹെബ്ബാർ, സിമി ബൈജു, ഓംഷാ പിള്ള , ബലാജി ശർമ്മ |
സംഗീതം | രമേശ് നാരായൺ |
ഛായാഗ്രഹണം | ദിനേശ് ബാബു |
ചിത്രസംയോജനം | ജയചന്ദ്ര കൃഷ്ണ |
സ്റ്റുഡിയോ | Spire Productions |
റിലീസിങ് തീയതി | 26 April 2017[1] |
രാജ്യം | ഇൻഡ്യ |
ഭാഷ | സംസ്കൃതം |
കഥാതന്തു
തിരുത്തുകസൂര്യകാന്തഃ പറയുന്നതു് ഒരു വൃദ്ധ ദമ്പതികളുടെ അവസാന നാളുകളുടെ കഥയാണു്. ആ ദമ്പതികൾ രണ്ടാളും കഥകളി കലാകാരന്മാരാണു്, ജാനകി (സിമി ബൈജു) തന്റെ ചെറുപ്പ കാലത്ത് മികച്ചൊരു നർത്തകിയായിരുന്നു. [3] എന്നാൽ ഇപ്പോൾ അവർ രോയശയ്യയിലാണു്. അവരുടെ ഭർത്താവു് നാരായണൻ കഥകളി കലാകാരൻ ആയിരുന്നെങ്കിലും ഇപ്പോൾ ജീവിക്കൻ വേണ്ടി ആശാരിപ്പണി ചെയ്യുന്നു. തന്റെ ഭാര്യയുടെ അവസാന ദിനങ്ങൾ സന്തോഷകരം ആക്കുക എന്നതാണു് നാരായണന്റെ ഏക ലക്ഷ്യം.[4]
അവലംബങ്ങൾ
തിരുത്തുക- ↑ http://moviestaannews.com/2017/04/27/suryakantha-movie/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.deepika.com/bigscreen/BigScreenNews.aspx?ReviewID=239&CategoryID=2
- ↑ http://www.mathrubhumi.com/print-edition/chitrabhumi/--1.1756122[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/movies-music/news/sooryakantha-sanskrit-movie-1.1904330
- ↑ http://www.newindianexpress.com/cities/kochi/2017/apr/27/a-tale-told-in-sanskrit-1598090.html
- ↑ http://www.manoramaonline.com/movies/movie-news/kerala-film-critics-award-2016.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-10. Retrieved 2018-01-14.
- ↑ http://www.deccanchronicle.com/entertainment/mollywood/290417/a-sanskritised-tale-of-old-age.html
- ↑ http://www.mathrubhumi.com/movies-music/news/sooryakantha-sanskrit-movie-1.1904330