ലാവോസിൻ്റെ ആദ്യത്തെ പ്രസിഡൻ്റായി 1975 ഡിസംബർ മുതൽ 1986 ഒക്ടോബർ വരെ അധികാരത്തിലിരുന്ന രാജകുമാരനും രാഷ്ട്രീയനേതാവുമായിരുന്നു പ്രിൻസ് സൂഫാനൗവോങ് (13 ജൂലൈ 1909 - 9 ജനുവരി 1995; ലാവോ: ສຸພານຸວົງ). വിയറ്റ്നാമിനെ അനുകൂലിക്കുകയും ലാവോസിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ വിഭാഗത്തെ പ്രതിനിധീകരിക്കുകയും ചെയ്തതിനാൽ "ചുവന്ന രാജകുമാരൻ" (റെഡ് പ്രിൻസ്) എന്ന വിളിപ്പേരിൽ അദ്ദേഹം അറിയപ്പെട്ടു.

ഹിസ് എക്സലൻസി
സൂഫാനൗവോങ്
ສຸພານຸວົງ
Souphanouvong c. 1978
ലാവോസ് പ്രസിഡന്റ്
ഓഫീസിൽ
2 ഡിസംബർ 1975 – 29 ഒക്റ്റോബർ 1986
പ്രധാനമന്ത്രികേയ്സോൺ ഫോംവിനാഹെ
പിൻഗാമിഫൗമി വോങ്‌വിചിറ്റ്
പ്രസിഡന്റ് ഓഫ് നാഷണൽ അസംബ്ലി, ലാവോസ്
ഓഫീസിൽ
2 ഡിസംബർ 1975 – 25 നവംബർ 1986
പ്രധാനമന്ത്രികേയ്സോൺ ഫോംവിനാഹെ
പിൻഗാമിസിസോംഫോൺ ലൊവാൻസേ
വ്യക്തിഗത വിവരങ്ങൾ
ജനനം13 ജൂലൈ 1909
Palace Sisouvanna, Xieng Dong, Luang-Prabang, French Laos
മരണം9 ജനുവരി 1995(1995-01-09) (പ്രായം 85)
വിയന്റിയാൻ, ലാവോസ്
പൗരത്വം
ദേശീയതലാവോസ്
രാഷ്ട്രീയ കക്ഷിപീപ്പിൾസ് റെവല്യൂഷണറി പാർട്ടി
മറ്റ് രാഷ്ട്രീയ
അംഗത്വം
Lao Front for National Development[e]
പങ്കാളി
Nguyen Thi Ky Nam
(m. 1938)
(1921-2006)
Relationsലാവോ രാജകുടുംബം
മാതാപിതാക്കൾs
ബന്ധുക്കൾ
വിദ്യാഭ്യാസം
അൽമ മേറ്റർ
ജോലി
  • Politician
  • Revolutionary
  • Statesman
അവാർഡുകൾSee list
Nicknameറെഡ് പ്രിൻസ്
Military service
Allegiance Pathet Lao
Commandsലാവോ ഇസ്സാറ
Battles/wars

ആദ്യകാല ജീവിതം

തിരുത്തുക

ലുവാങ്-പ്രബാംഗിലെ സിയാൻ ഡോങ്ങിലെ സിസൗവന്ന കൊട്ടാരത്തിലാണ് സൂഫാനൗവോങ് ജനിച്ചത്. ലുവാങ് പ്രബാംഗിൻ്റെ അവസാനത്തെ വൈസ്രോയി ആയിരുന്ന ബൂങ്കോങ് രാജകുമാരൻ്റെ മക്കളിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ അർദ്ധസഹോദരൻമാരായ സൗവന്ന ഫൗമ, ഫെത്‌സരത്ത് രതനവോങ്‌സ എന്നിവരിൽ നിന്ന് വ്യത്യസ്തമായി, സൂഫാനൗവോങിന്റെ അമ്മയായ മോം ഖാം ഒവാനേ, ഒരു സാധാരണക്കാരിയായിരുന്നു.

അദ്ദേഹം ഹനോയിയിലെ ലൈസി ആൽബർട്ട് സരൗട്ടിൽ പഠിച്ചു. തുടർന്ന് പാരീസിലെ എക്കോൾ നാഷണൽ ഡെസ് പോണ്ട്സ് എറ്റ് ചൗസിയിൽ സിവിൽ എഞ്ചിനീയറിംഗ് പഠിച്ചു. ലെ ഹാവ്രെയിലെ ഒരു തുറമുഖത്ത് ജോലി ചെയ്തു. 1937-ൽ ബിരുദം നേടിയ ശേഷം ഫ്രഞ്ച് ഇന്തോചൈനയിലേക്ക് മടങ്ങിയ അദ്ദേഹം എൻഹാ ട്രാംഗിലെ പൊതുമരാമത്ത് ബ്യൂറോയിൽ ജോലി ചെയ്തു. അവിടെ മധ്യ വിയറ്റ്നാമിലും ലാവോസിലും പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണത്തിൻ്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. 1945 വരെ സിവിൽ എഞ്ചിനീയറായി ജോലി ചെയ്തു.

സാമ്രാജ്യത്വത്തിനെതിരെ

തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അവസാനത്തിൽ ജപ്പാൻ കീഴടങ്ങിയതിനുശേഷം, ലാവോസിന്റെ സ്വാതന്ത്ര്യത്തിനും വേണ്ടി, ഫ്രഞ്ച് കൊളോണിയൽ ഭരണത്തിനെതിരായി വിയറ്റ്നാമിലെ വിയറ്റ് മിൻ പാർട്ടിയുടെ പിന്തുണ തേടാൻ അദ്ദേഹം ശ്രമിച്ചു. ഹനോയിയിൽ വിയറ്റ് മിൻ നേതാവ് ഹോ ചി മിനിനെ അദ്ദേഹം കണ്ടുമുട്ടി. തൽഫലമായി, ഇൻഡോ-ചൈനീസ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേരുകയും ലാവോ ഇസാറ ദേശീയ വിമോചന പ്രസ്ഥാനത്തിൻ്റെ നേതാക്കളിലൊരാളായി മാറുകയും ചെയ്തു. അദ്ദേഹം ആദ്യം താഖെക്കിൽ ഈ പ്രസ്ഥാനത്തിന്റെ പ്രവിശ്യാ ചെയർമാനായും പിന്നീട് ലാവോ ഇസാറ ഗവൺമെൻ്റിൻ്റെ വിദേശകാര്യ മന്ത്രിയായും ലാവോസിൻ്റെ വിമോചനത്തിനും പ്രതിരോധത്തിനുമുള്ള ആർമിയുടെ കമാൻഡർ-ഇൻ-ചീഫ് ആയും സേവനമനുഷ്ഠിച്ചു. [1][2]

ദേശീയ വിമോചന പ്രസ്ഥാനത്തിലെ മറ്റ് അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിയറ്റ് മിന്നുമായുള്ള സഖ്യത്തിൽ മാത്രമേ ലാവോസിന് ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വയം മോചിപ്പിക്കാനാകൂ എന്ന് സൂഫാനൗവോങ് വിശ്വസിച്ചു. ഫ്രഞ്ച് ഭരണത്തിനെതിരെ ഇന്തോ-ചൈന മേഖലയിലെ വ്യാപകമായ പോരാട്ടത്തിൽ ലാവോ ഇസാറയും വിയറ്റ് മിന്നും ഒന്നിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട്. 1945 നവംബർ 1-ന്, ലാവോ ഇസാറയും വിയറ്റ് മിന്നും തമ്മിൽ ധാരണയായ ഒരു പരസ്പര സഹായ ഉടമ്പടിയിൽ സൂഫാനൗവോങ് ഒപ്പുവച്ചു. 1946 മാർച്ച് 21 ന് തഖെക്ക് യുദ്ധത്തിൽ, സൂഫാനൗവോങും അദ്ദേഹത്തിൻ്റെ സൈന്യവും ഫ്രഞ്ചുകാരോട് പരാജയപ്പെട്ടു. പരിക്കേറ്റ സൂഫാനൗവോങ് മെക്കോംഗ് നദി കടന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് പലായനം ചെയ്തു. അവിടെ, മറ്റ് ലാവോ ഇസ്സാര നേതാക്കളോടൊപ്പം അടുത്ത മൂന്ന് വർഷത്തേക്ക് അദ്ദേഹം പ്രവാസത്തിൽ കഴിഞ്ഞു. 1949 മാർച്ചിൽ വിയറ്റ് മിന്നുമായുള്ള സഹകരണം തുടരുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങളെത്തുടർന്ന് അദ്ദേഹം പ്രവാസ സർക്കാരിൻ്റെ വിദേശകാര്യ മന്ത്രി സ്ഥാനം രാജിവച്ചു. [2][1]

1950 ഓഗസ്റ്റിൽ, സൂഫാനൗവോങ് ലാവോ ഫ്രീഡം ഫ്രണ്ടിൻ്റെ (നിയോ ലാവോ ഇസ്സാര) ആദ്യത്തെ കോൺഗ്രസ് വിളിച്ചുകൂട്ടി. ഇത് ഫ്രഞ്ച് ഭരണത്തിനെതിരായ കമ്മ്യൂണിസ്റ്റ് വെല്ലുവിളിയായി മാറി. പിളർപ്പിനുശേഷം 1950-ൽ ലാവോ ഇസ്സാരയുടെ റാഡിക്കൽ വിഭാഗത്തിൽ നിന്നായിരുന്നു ഇത് ഉയർന്നു വന്നത്. വടക്കൻ വിയറ്റ്നാം ഈ നീക്കത്തെ പിന്തുണച്ചു. 1950 ഓഗസ്റ്റ് 13-ന്, വടക്കൻ വിയറ്റ്നാമിലെ തുയെൻ ക്വാങ്ങിലുള്ള വിയറ്റ് മിൻ ആസ്ഥാനത്ത് ചേർന്ന ലാവോ ഫ്രീഡം ഫ്രണ്ടിൻ്റെ കോൺഗ്രസിൻ്റെ പ്രസിഡൻ്റായി സൂഫാനൗവോങ് തിരഞ്ഞെടുക്കപ്പെട്ടു. തൽഫലമായി, "റെഡ് പ്രിൻസ്" എന്ന പേരിൽ പ്രശസ്തനായി. എന്നിരുന്നാലും, ഈ പ്രസ്ഥാനത്തെ നയിച്ചത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനായ കെയ്‌സോൺ ഫോംവിഹാനെ ആയിരുന്നു. സൗഫനൗവോങ് അതിലെ പ്രമുഖനായ ഒരു നേതാവായിരുന്നു. [2]


സൂഫാനൗവോങ്, തുടക്കത്തിലെങ്കിലും പ്രതിബദ്ധതയുള്ള ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. അദ്ദേഹം പതേറ്റ് ലാവോയിൽ ചേർന്നത് ലാവോ ഇസാറയുടെ നേതൃത്വവുമായുള്ള വ്യക്തിപരമായ വൈരുദ്ധ്യങ്ങൾ കാരണമായിരുന്നു . 1949-ൽ ബാങ്കോക്കിൽ ഒരു യുഎസ് നയതന്ത്രജ്ഞനുമായുള്ള സംഭാഷണത്തിൽ, അദ്ദേഹം ലാവോസിനെ വിശേഷിപ്പിച്ചത് "കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലാത്ത വർഗ്ഗരഹിതവും ബുദ്ധമതവിശ്വാസത്തിൽ അടിയുറച്ചതുമായ ഒരു രാജ്യമാണ്" എന്നാണ്. [3]

തൻ്റെ പ്രായപൂർത്തിയായ ശേഷമുള്ള ജീവിതത്തിൻ്റെ ഭൂരിഭാഗവും വിയറ്റ്നാമിൽ പഠിക്കുകയും ജോലി ചെയ്യുകയും ഒരു വിയറ്റ്നാമീസ് സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്ത സൂഫാനൗവോങിന് തൻ്റെ തലമുറയിലെ ലാവോഷ്യക്കാരുമായി ഉള്ളതിനേക്കാൾ വിയറ്റ്നാമീസുകാരുമായി കൂടുതൽ അടുപ്പമുണ്ടായിരുന്നു. കൂടാതെ അരാഷ്ട്രീയരും നിഷ്ക്രിയരും എന്ന് അദ്ദേഹം വിശേഷിപ്പിച്ച ലാവോ വരേണ്യവർഗങ്ങളേക്കാൾ കൂടുതൽ ചലനാത്മകമായി അദ്ദേഹം കണ്ടതും ബൗദ്ധികമായി ഇടപഴകിയതും വിദ്യാസമ്പന്നരായ വിയറ്റ്നാമീസുകാരോടായിരുന്നു. അധികാരം നേടുന്നതിനോ നിലനിർത്തുന്നതിനോ വേണ്ടി രണ്ട് പ്രമുഖ അയൽരാജ്യങ്ങളായ തായ്‌ലൻഡിൻ്റെയോ വിയറ്റ്‌നാമിൻ്റെയോ പിന്തുണ തേടിയ ലാവോ ചരിത്രത്തിലെ നിരവധി പ്രഭുക്കന്മാരുടെ പാരമ്പര്യത്തിൻ്റെ ഭാഗമാണ് അദ്ദേഹവും.

1955-ൽ ലാവോ പീപ്പിൾസ് പാർട്ടിയിൽ (പിന്നീട് ലാവോ പീപ്പിൾസ് റെവല്യൂഷണറി പാർട്ടിയായി മാറി) സൂഫാനൗവോങ് ചേർന്നുവെങ്കിലും പക്ഷേ അതിൻ്റെ നേതൃത്വത്തിൻ്റെ ഭാഗമായിരുന്നില്ല. എന്നിരുന്നാലും, 1956-ൽ സ്ഥാപിതമായ ലാവോ പാട്രിയോട്ടിക് ഫ്രണ്ടിൻ്റെ (നിയോ ലാവോ ഹാക് സാറ്റ്) ചെയർമാനായി. ഈ മുന്നണിയിൽ ട്രേഡ് യൂണിയനുകൾ, വനിതാ, കർഷക അസോസിയേഷനുകൾ എന്നിവയും ഭാഗമായിരുന്നു. തന്റെ അർദ്ധസഹോദരനായ സൗവന്ന ഫൗമയുടെ കീഴിലുള്ള ദേശീയ ഐക്യ സർക്കാരിൻ്റെ കാലത്ത്, 1957 മുതൽ 1958 വരെ അദ്ദേഹം ആസൂത്രണം, പുനർനിർമ്മാണം, നഗര വികസനം എന്നിവയുടെ മന്ത്രിയായിരുന്നു. 1958 മെയ് മാസത്തിൽ, ലാവോസിലെ ദേശീയ അസംബ്ലിയിൽ വിയൻഷ്യാനിലെ എംപിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ഏറ്റവുമധികം വോട്ടുകൾ നേടിയ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. [4]

ഈ ഐക്യസർക്കാർ തകരുകയും പ്രധാനമന്ത്രി ഫൗയി സനാനിക്കോണിൻ്റെ കീഴിലുള്ള പുതിയ സർക്കാർ 1959 ജൂലൈയിൽ പതേറ്റ് ലാവോയുടെ മറ്റ് പ്രതിനിധികൾക്കൊപ്പം സൂഫാനൗവോങിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. 1960 മെയ് മാസത്തിൽ, സാം ന്യൂവയിലെ കമ്മ്യൂണിസ്റ്റ് അനുകൂല ശക്തികളുടെ ആസ്ഥാനത്തേക്ക് അവർ രക്ഷപെട്ടു. സൂഫാനൗവോങ് പത്തേത് ലാവോ-നിഷ്പക്ഷ സഹകരണത്തിന് വേണ്ടി വാദിക്കുന്നത് തുടരുകയും 1962-ൽ ജനീവയിൽ ഒപ്പുവെച്ച അന്താരാഷ്ട്ര ഉടമ്പടിയിലേക്ക് നയിച്ച ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്നുള്ള രണ്ടാം ഐക്യ സർക്കാരിൽ സൂഫാനൗവോങ് ഉപപ്രധാനമന്ത്രിയും സാമ്പത്തിക ആസൂത്രണ മന്ത്രിയും ആയി നിയമിതനായി. 1963 ഏപ്രിൽ 1-ന് ഇടതുപക്ഷ വിദേശകാര്യ മന്ത്രി ക്വിനിം ഫൊൽസെനയുടെ കൊലപാതകത്തെത്തുടർന്ന് അദ്ദേഹം സർക്കാർ വിടുകയും സാം ന്യൂവയിലെ പതേറ്റ് ലാവോ താവളത്തിലേക്ക് വീണ്ടും പിൻവാങ്ങുകയും ചെയ്തു.

1967-ൽ മാത്രമാണ് അദ്ദേഹം മാർക്സിസം-ലെനിനിസത്തോടുള്ള തന്റെ അനുഭാവം പരസ്യമായി പ്രഖ്യാപിച്ചത്. ഇത് അദ്ദേഹത്തിൻ്റെ ആധികാരികമായ പ്രത്യയശാസ്ത്ര ബോധ്യമായിരുന്നോ അതോ അധികാരത്തിന് വേണ്ടിയുള്ള കണക്കുകൂട്ടലായിരുന്നോ എന്നത് വ്യക്തമല്ല. [5]

തൻ്റെ മൂത്തമകൻ കൊല്ലപ്പെട്ട ലാവോഷ്യൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ വേണ്ടി, പതേറ്റ് ലാവോയുടെയും നിഷ്പക്ഷവാദികളുടെയും ഒരു സഖ്യം സൃഷ്ടിക്കാൻ അദ്ദേഹം വീണ്ടും ശ്രമിച്ചു. 1972 ലും 1973 ലും അദ്ദേഹം വീണ്ടും ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. അത് മൂന്നാം ഐക്യ ഗവൺമെൻ്റിലേക്ക് നയിച്ചു. അതിൽ അദ്ദേഹം ഒരു മന്ത്രിപദവും ഏറ്റെടുത്തില്ല. എന്നിരുന്നാലും, ഗവൺമെൻ്റിൻ്റെ നയങ്ങൾക്ക് വഴികാട്ടിയായ 18 ഇന പരിപാടിയുടെ കരട് തയ്യാറാക്കിയ നാഷണൽ പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കൗൺസിലിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം.

പ്രസിഡന്റ് പദവിയിൽ

തിരുത്തുക

1958-ലെ തിരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് 1958 മുതൽ 1959 വരെ അദ്ദേഹം ദേശീയ അസംബ്ലിയുടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു.[4] 1975-ൽ അധികാരം നേടിയ അദ്ദേഹം ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ ആദ്യത്തെ പ്രസിഡൻ്റായി. 1991 വരെ ആ സ്ഥാനം വഹിച്ചു. 1986 ന് ശേഷം, ഫൗമി വോങ്‌വിചിത് പ്രസിഡൻ്റായെങ്കിലും സൂഫാനൗവോങ് പ്രസിഡൻ്റ് എന്ന സ്ഥാനപ്പേര് നിലനിർത്തി. 1975 മുതൽ 1988 വരെ അദ്ദേഹം സുപ്രീം പീപ്പിൾസ് അസംബ്ലിയുടെ പ്രസിഡൻ്റായിരുന്നു.[2]

1991-ൽ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെ ഉപദേഷ്ടാവായി.

വ്യക്തിജീവിതം

തിരുത്തുക

വിയറ്റ്നാംകാരിയായ എൻഗുയെൻ തി കി നാംയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് പത്ത് കുട്ടികളുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ ഖംസെ സൗഫനോവോംഗ് ലാവോസ് വിട്ട് 2000-ൽ ന്യൂസിലൻഡിൽ രാഷ്ട്രീയ അഭയം തേടി.

ഹൃദ്രോഗം മൂലം 1995 ജനുവരി 9-ന് വിയൻ്റിയനിൽ വെച്ച് സൂഫാനൗവോങ് അന്തരിച്ചു. അദ്ദേഹത്തിൻ്റെ മരണത്തെത്തുടർന്ന്, ലാവോഷ്യൻ സർക്കാർ അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. . ഫാ ദറ്റ് ലുവാങ്ങിൻ്റെ അടുത്തുള്ള ഒരു സ്തൂപത്തിൽ അദ്ദേഹത്തെ സംസ്‌കരിച്ചു.

ലാവോ പീപ്പിൾസ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ നേതൃത്വവും അതിൻ്റെ പത്രസ്ഥാപനങ്ങളും അദ്ദേഹത്തെ വിപ്ലവത്തിൻ്റെയും ലാവോഷ്യൻ രാഷ്ട്രത്തിൻ്റെയും നായകനായി ചിത്രീകരിക്കുന്നു. 2004-ലെ അദ്ദേഹത്തിൻ്റെ 95-ാം ജന്മദിനത്തിൽ, സമീപകാല ലാവോഷ്യൻ ചരിത്രത്തിലെ അദ്ദേഹത്തിൻ്റെ പങ്കും, വിപ്ലവം, സ്വാതന്ത്ര്യം, ദേശീയ താൽപ്പര്യങ്ങൾ, സമാധാന സംരക്ഷണം എന്നിവയ്ക്കുള്ള അദ്ദേഹത്തിൻ്റെ സേവനങ്ങളും ആദരിക്കപ്പെട്ടു. 2012-ൽ അദ്ദേഹത്തിൻ്റെ ഭൗതികാവശിഷ്ടങ്ങൾ വിയൻഷ്യനിൽ പുതുതായി നിർമ്മിച്ച ദേശീയ സെമിത്തേരിയിലേക്ക് മാറ്റി.

  1. 1.0 1.1 Jacobs, Seth (2012). The Universe Unraveling: American Foreign Policy in Cold War Laos. Cornell University Press. ISBN 9780801464041.
  2. 2.0 2.1 2.2 2.3 "Speakers". Archived from the original on 2021-10-25. Retrieved 2024-11-19.
  3. Dooman, Arthur J. (2002). The Indochinese Experience of the French and the Americans: Nationalism and Communism in Cambodia, Laos, and Vietnam. Indiana University Press. ISBN 978-0253338549.
  4. 4.0 4.1 Stuart-Fox, Martin (2008). Historical Dictionary of Laos. ISBN 978-0-8108-5624-0. {{cite book}}: |website= ignored (help)
  5. Heenan, Patrick; Lamontagne, Monique (2001). The Southeast Asia Handbook. Routledge. ISBN 9780203059241.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=സൂഫാനൗവോങ്&oldid=4145739" എന്ന താളിൽനിന്ന് ശേഖരിച്ചത്