സൂപ്പർ കപ്പാസിറ്റർ
സാധാരണ കപ്പാസിറ്ററുകളിൽ നിന്നും വ്യത്യസ്തമായി വളരെ ഉയർന്ന ധാരിത (കപ്പാസിറ്റൻസ്) പ്രകടിപ്പിക്കുന്ന കപ്പാസിറ്ററുകളാണ് സൂപ്പർ കപ്പാസിറ്ററുകൾ അഥവാ അൾട്രാ കപ്പാസിറ്ററുകൾ (ഇലക്ട്രിക് ഡബിൾ-ലെയർ കപ്പാസിറ്റർ). സാധാരണ കപ്പാസിറ്ററുകൾ പൈക്കോഫാരഡിലും മൈക്രോഫാരഡിലും സംഭരണപരിധി പറയുമ്പോൾ സൂപ്പർ കപ്പാസിറ്ററുകളിൽ ഫാരഡിലാണ് സംഭരണപരിധി പറയുന്നത്.
ചരിത്രം
തിരുത്തുകജനറൽ ഇലക്ട്രിക്കൽസിലെ എൻജിനായർമാർ ഇലക്ട്രിക്ക് ഡബിൾ ലെയർ കപ്പാസിറ്ററുകളിൽ നടത്തിയ ഗവേഷണങ്ങളാണ് 1957 ൽ സൂപ്പർ കപ്പാസിറ്ററിന്റെ കണ്ടെത്തലിന് വഴിതെളിച്ചത്. ആധുനിക സാങ്കേതിക വിദ്യകളുടെ വരവോടെ ബാറ്ററിക്കും കപ്പാസിറ്ററിനും ഇടയിലുള്ള ഒന്നായിട്ട് സൂപ്പർ കപ്പാസിറ്ററുകൾ മാറിയിട്ടുണ്ട്.
വോൾട്ടേജ് പരിധി
തിരുത്തുക2.5 മുതൽ 2.7 വരെ വോൾട്ടിലാണ് സൂപ്പർകപ്പാസിറ്ററുകൾ ഇന്ന് ഡിസൈൻ ചെയ്തിരിക്കുന്നത്. 2.8 വോൾട്ടിനും മുകളിലുള്ള സൂപ്പർകപ്പാസിറ്ററുകൾ അപൂർവ്വമാണ്.
ഊർജ്ജസാന്ദ്രതയും പവർസാന്ദ്രതയും
തിരുത്തുക1 മുതൽ 30Wh/kg ആണ് ഇന്നുള്ള സൂപ്പർകപ്പാസിറ്ററുകളുടെ ഊർജ്ജസാന്ദ്രത. ബാറ്ററികളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ലിത്തിയം അയോൺ ബാറ്ററിയുടെ ഊർജ്ജസാന്ദ്രതയുടെ അഞ്ചിലൊന്ന് മാത്രമാണിത്. എന്നാൽ പവർസാന്ദ്രതയിൽ ഇത്തരം ബാറ്ററികളെക്കാൾ വളരെ മുന്നിലാണ് സൂപ്പർകപ്പാസിറ്ററുകൾ. 10000W/kg വരെ പവർ സാന്ദ്രത ഇത്തരം കപ്പാസിറ്ററുകൾക്കുണ്ട്. ബാറ്ററികളെ അപേക്ഷിച്ച് വളരെയധികം ചിലവേറിയ ഒന്നാണ് സൂപ്പർകപ്പാസിറ്ററുകൾ.[1]